മിനീസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ സീരിയല്‍ നടിയാണ് എലീന പടിക്കല്‍. ഏഷ്യാനെറ്റിലെ ഭാര്യ എന്ന സീരിയലില്‍ നയന എന്ന നെഗറ്റീവ് കഥാപാത്രമായി എത്തിയ എലീന സ്വതസിദ്ധമായ അഭിനയം കൊണ്ടു കുടുംബ സദസ്സുകള്‍ക്കു പ്രിയങ്കരിയായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവയായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സീരിയയിലൂടെയാണ് പ്രശസ്തയായതെങ്കിലും മൂന്നാം ക്ലാസുമുതല്‍ അവതാരകയായി പേരെടുത്ത ആളാണ് എലീന. തുടര്‍ന്ന് പന്ത്രണ്ട് വര്‍ഷകാലം വിവിധ ചാനലുകളില്‍ അവതാരികയുടെ റോളില്‍ എലീന പടിക്കല്‍ സജീവ സാന്നിധ്യമായിരുന്നു. ബിഗ് ബോസ്സിലെ മത്സരാർഥിയായും താരം ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു മൃദുല വിജയ് യുവ താരദമ്പതികൾക്കും വിവാഹം നടന്നത്. താരദമ്പതികൾക്ക് ആശംസ പറയുന്നതിനൊപ്പം എലീന തൻ്റെ വിവാഹക്കാര്യവും ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇന്ന് കഴിഞ്ഞ മൃദുലയുടെയും യുവച്ചേട്ടൻ്റെയും ഒരുപാട് കാത്തിരുന്നൊരു കല്യാണമായിരുന്നു. അതിലൊരുപാട് സന്തോഷമുണ്ട്. അതും എൻ്റെ എൻഗേജ്മെൻ്റ് നടന്ന അതേ സ്ഥലത്തായതിനാൽ ഒരു പ്രത്യേക അനുഭൂതിയാണുള്ളത്. മൃദുലയ്ക്കും യുവച്ചേട്ടനും എൻ്റെ എല്ലാവിധ ആശംസകളും നേരുന്നു. ഒപ്പം തന്നെ ഒറു കാര്യം കൂടി പറയുന്നു. നിങ്ങളെ എല്ലാവരെയും ഒരുതവണ ഇവിടെ വെച്ച് ഞാൻ കണ്ടതാണ്. ഇനിയും നിങ്ങളെ പ്രതീക്ഷിക്കുന്നു.
ഓഗസ്റ്റിലാണ് തൻ്റെ വിവാഹം. കോഴിക്കോട് വെച്ചാണ് വിവാഹം നടക്കുന്നത്. ഡേറ്റും മറ്റു വിവരങ്ങളുമൊക്കെ കൃത്യമായി എല്ലാവരെയും അറിയിക്കുന്നതാണ്. ഒരുപാട് നന്ദിയുണ്ട്. നിങ്ങൾ തന്ന ഹെൽപ്പിനും നിങ്ങളെല്ലാവരും മൃദുലയെയും യുവയെയും സ്നേഹിക്കുന്നത് പോലെ തന്നെ ഞങ്ങളെയും സ്നഹിക്കുക. എല്ലാവർക്കും ആശംസകൾ
എലീനയും രോഹിത്തും ഏറെ കാലത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരാകാൻ ഒരുങ്ങുന്നത്. നേരത്തേ തന്നെ നടി രണ്ട് പേരും വ്യത്യസ്ത ജാതിയിൽ പെട്ട വ്യക്തികളാണെന്ന് വ്യക്തമാക്കിയിരുന്നു. വീട്ടില്‍ നിന്നും തുടക്കത്തില്‍എതിര്‍പ്പുകളായിരുന്നു. എന്നാൽ മാര്‍ച്ച് മാസത്തിലായിരുന്നു വീട്ടുകാര്‍ ഇരുവരുടെയും വിവാഹത്തിന് സമ്മതിച്ചത്. ലോക് ഡൗണ്‍ സമയമായിരുന്നതിനാല്‍ എന്‍ഗേജ്‌മെന്റ് ചടങ്ങ് എല്ലാം തന്നെ വളരെ ലളിതമാക്കുകയായിരുന്നു.
ഹിന്ദു-ക്രിസ്ത്യന്‍ രീതികളിലായാണ് ഇരുവരുടെയും വിവാഹം നടത്തുന്നത്. രാവിലെ ഹിന്ദു വധുവായും വൈകിട്ട് ക്രിസ്ത്യന്‍ വധുവായുമുള്ള ചടങ്ങുകള്‍ നടത്തും. രാവിലെ അച്ചടക്കമുള്ള നല്ല കുട്ടിയായി ഞാന്‍ നില്‍ക്കും. വൈകിട്ട് ഫുള്‍ പാര്‍ട്ടി മൂഡിലായിരിക്കുമെന്ന് രോഹിത്തിനോട് പറഞ്ഞിട്ടുണ്ടെന്നും എലീന നേരത്തേ പറഞ്ഞിരുന്നു.