Latest News

വില്ലൻ കഥാപാത്രങ്ങളിലൂടെ റൊമാന്റിക് നായകനിലേക്ക്; മിസ്റ്റർ കാലിക്കറ്റ് മുതൽ ബോഡി ബിൽഡർ വരെ; ഒടുവിൽ പ്രണയ വിവാഹവും; നടൻ നിഷാന്ത് സാഗറിന്റെ ജീവിതത്തിലൂടെ

Malayalilife
വില്ലൻ കഥാപാത്രങ്ങളിലൂടെ റൊമാന്റിക് നായകനിലേക്ക്; മിസ്റ്റർ കാലിക്കറ്റ് മുതൽ ബോഡി ബിൽഡർ വരെ; ഒടുവിൽ പ്രണയ വിവാഹവും; നടൻ നിഷാന്ത് സാഗറിന്റെ ജീവിതത്തിലൂടെ

ര്‍ക്കസ് കൂടാരത്തിന് അകത്തെ  ജീവിതങ്ങള്‍ എന്നും പുറം ലോകത്തിന്  അപരിചിതമായിരുന്നു. സര്‍ക്കസ് കൂടാരത്തിനകത്തെ ചിരിക്കുന്ന മുഖങ്ങള്‍ക്ക് പിന്നിലെ അവരുടെ കഷ്‌ടപ്പാടുകൾ തുറന്ന് കാട്ടിയ ചിത്രമായിരുന്നു  ആച്ചിസ് ഫിലിംസ് എന്ന ബാനറിൽ എ കെ ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സലിം സത്താർ നിർമ്മിച്ച 2000 ഇന്ത്യൻ മലയാള ഭാഷാ ആക്ഷേപഹാസ്യ ചിത്രമായ ജോക്കർ. ഈ ഒരു ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമ പ്രേമികളുടെ മനസിലേക്ക്   നിഷാന്ത് സാഗര്‍ എന്ന നടൻ കയറി കൂടിയത്.  വില്ലൻ കഥാപാത്രങ്ങളായിരുന്നു താരത്തിനെ ഏറെ പ്രശസ്തിയിലേക്ക് നയിച്ചതും.

1980 ഏപ്രിൽ 1 ന് കേരളത്തിലെ തലശ്ശേരിയിൽ പുഷയുടെയും ബാലകൃഷ്ണനെയും മകനായി  ജനിച്ച നിഷാന്ത് ബാലകൃഷ്ണൻ  നിശാന്ത് സാഗർ എന്ന പേരിലാണ് അറിയപ്പെടുന്നത്.  തിരുവനന്തപുരത്ത് സെന്റ് മേരീസ് പട്ടം സ്കൂൾ,  ഗവൺമെന്റ് മോഡൽ ഹൈസ്കൂളിലും കോഴിക്കോട് ഗണപത് ബോയ്സ് ഹൈസ്കൂളിൽ നിന്നുമാണ് താരം തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത്. സമോരിന്റെ ഗുരുവായരപ്പൻ കോളേജിൽ നിന്നുമാണ് താരം തന്റെ ബിരുദം പൂർത്തീകരിച്ചത്. ഡിഗ്രി കോഴ്‌സ് പൂർത്തിയാക്കിയ വേളയിൽ  സിനിമയിൽ നിന്ന് താരത്തിന് അവസരം  ലഭിച്ചു. ബിജു വർക്കി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമേഖലയിലെ "ദേവദാസി" ആയിരുന്നു നിഷാന്തിന്റെ  ആദ്യ ചലച്ചിത്രം. എന്നാൽ ആ ചിത്രം താരത്തെ ശ്രദ്ധേയനാക്കിയില്ല.  താരത്തിന്റെ സിനിമ ജീവിതത്തിൽ ഏറെ ശ്രദ്ധേയനാക്കിയത് ജോക്കർ എന്ന സിനിമ തന്നെയായിരുന്നു.

ചിത്രത്തിലെ വില്ലൻ കഥാപാത്രമായ സുധീർ താരത്തിന്റെ ജീവിത്തിൽ വലിയ ഒരു വഴിത്തിരിവായി മാറിയിരുന്നു. ഇതേ വര്ഷം തന്നെ ഇന്ദ്രിയം, മനസ്സിൽ ഒരു മഞ്ജു തുള്ളി എന്ന ചിത്രവും താരത്തെ തേടി എത്തുകയും ചെയ്തു. 2001 ൽ പുറത്തിറങ്ങിയ  കക്കിനാക്ഷത്രം, നളചരിതം നാലാം ദിവസം തുടങ്ങിയ നിരവധി പരാജയങ്ങൾക്ക് ശേഷം 2002 ൽ ഫാന്റം വിത്ത് മമ്മൂട്ടി എന്ന സിനിമയിൽ താരം വീണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.  ജയചന്ദ്രൻ ആലപിച്ച "വിരൽ തൊട്ടാൽ വിരിയുന്ന" എന്ന ഗാനം അദ്ദേഹത്തെ  സ്‌ക്രീനിലെ ഒരു റൊമാന്റിക് നായക പരിവേഷം നൽകുകയും ചെയ്തു. എന്നാൽ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം താരം ശ്രദ്ധ നേടിയ ചിത്രമായിരുന്നു മായാമോഹിനി. ജെയിംസ് വാഗ്‌നർ എഴുതിയ പൈറേറ്റ്സ് ബ്ലഡ് എന്ന പേരിൽ മാർക്ക് റേറ്റിംഗ് എഴുതിയ സണ്ണി ലിയോണിനൊപ്പം ഒരു പ്രധാന കഥാപാത്രമായി താരം അഭിനയിച്ചിട്ടുണ്ട്. ഇത് ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

അതേസമയം ബോഡി ബിൽഡിങ്ങിന്റെ കാര്യത്തിലും എല്ലാം അതീവ ശ്രദ്ധാലുവാണ് താരം. മിസ്റ്റർ കാലിക്കട്ടയും താരന്റെ തിരഞ്ഞെടുത്തിരുന്നു.  ഫാഷൻ ലോകത്തും താരം ഏറെ ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ വിവാഹം ഒരു പ്രണയ വിവാഹം കൂടിയായിരുന്നു. കുട്ടികാലത്തെ തന്നെ പ്രണയത്തിലായിരുന്നു വൃന്ദയാണ് താരത്തിന്റെ ജീവിത സഖി. ഇരുവർക്കും രണ്ട് മക്കളാണ് ഉള്ളത്. 

 

Read more topics: # Actor nishanth sagar real life
Actor nishanth sagar real life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക