Latest News

എന്റെ ആദ്യത്തെ സെലിബ്രിറ്റി ക്രഷ്; തുറന്ന് പറഞ്ഞ് നടൻ നാഗചൈതന്യ

Malayalilife
എന്റെ  ആദ്യത്തെ സെലിബ്രിറ്റി ക്രഷ്; തുറന്ന് പറഞ്ഞ് നടൻ നാഗചൈതന്യ

ബോളിവുഡ് സിനിമ പ്രേമികളുടെ പ്രിയ നായികയാണ് സുസ്മിത സെൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ഇന്നും താരത്തിന് ഏറെ ആരാധകരാണ് ഉള്ളത്. എന്നാൽ ഇപ്പോൾ നടി സുസ്മിത സെന്നായിരുന്നു തന്റെ ആദ്യത്തെ സെലിബ്രിറ്റി ക്രഷെന്ന് വെളിപ്പെടുത്തി തെലുങ്ക് നടന്‍ നാഗചൈതന്യ. ഒരിക്കല്‍ അവരെ കാണാന്‍ അവസരം കിട്ടിയപ്പോള്‍ ഈ കാര്യം അവരോട് പറഞ്ഞിരുന്നുവെന്നും നാഗചൈതന്യ പറഞ്ഞു.

നിരവധി പേരുകള്‍ ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ് നടിമാരുടെ പേരകള്‍ നാ?ഗചൈതന്യ പറഞ്ഞ് തുടങ്ങിയത്. ആലിയ ഭട്ട്, കരീന കപൂര്‍ ഖാന്‍, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു.ആ ലിസ്റ്റ് നീണ്ടതാണ്. അതുപോലെ വളരെ സുന്ദരിയായി തോന്നിയിട്ടുള്ള നടിയാണ് കത്രീന കൈഫ്. അവര്‍ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്’ എനിക്ക് ഒപ്പം അഭിനയിക്കണമെന്ന് ആ?ഗ്രഹമുള്ള നടിമാരുടെ വലിയൊരു ലിസ്റ്റ് തന്നെയുണ്ട്.

അതില്‍ ആദ്യത്തേത് ആലിയ ഭട്ടാണ്. അവരുടെ പ്രകടനങ്ങള്‍ എനിക്ക് ഇഷ്ടമാണ്. ശേഷം പ്രിയങ്ക ചോപ്ര, കരീന കപൂര്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം. ഇനിയും പേരുകള്‍ ധാരാളമുണ്ട്.’ നാഗചൈതന്യ കൂട്ടിച്ചേര്‍ത്തു.
 

Actor naga chaithanya words about susmitha sen

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES