Latest News

സർക്കാർ ജോലി ഉപേക്ഷിച്ചു; സിനിമയിൽ തൊട്ടത് എല്ലാം പൊന്നാക്കി; രാഷ്ട്രിയവും ഒപ്പം വിവാദവും; ജഗദീഷ് ജനപ്രിയനായത് ഇങ്ങനെ

Malayalilife
സർക്കാർ ജോലി ഉപേക്ഷിച്ചു; സിനിമയിൽ തൊട്ടത് എല്ലാം പൊന്നാക്കി; രാഷ്ട്രിയവും ഒപ്പം വിവാദവും; ജഗദീഷ് ജനപ്രിയനായത് ഇങ്ങനെ

ലയാള ചലച്ചിത്ര പ്രേമികളുടെ പ്രിയ അഭിനേതാവാണ്  പി.വി.ജഗദീഷ് കുമാർ എന്ന ജഗദീഷ്.  അഭിനയത്തിൽ മാത്രമല്ല കഥ, തിരക്കഥ, സംഭാഷണം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച അപൂർവ്വം പ്രതിഭകളിലൊരാളാണ്. ഇതുവരെ 12 സിനിമകൾക്ക് കഥ എഴുതുകയും 8 സിനിമകൾക്ക് തിരക്കഥ, സംഭാഷണം രചിയ്ക്കുകയും ചെയ്തു. ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജായും സ്റ്റേജ് ഷോകളിൽ അവതാരകനായും ജഗദീഷ് ഇപ്പോഴും മിനിസ്ക്രീനിൽ സജീവമാണ്.

മലയാള ചലച്ചിത്ര അഭിനേതാവായ ജഗദീഷ് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ ചെങ്കൽ എന്ന ഗ്രാമത്തിൽ അധ്യാപകനായിരുന്ന കെ.പരമേശ്വരൻ നായരുടേയും പി.ഭാസുരാംഗിയമ്മയുടേയും മകനായി 1955 ജൂൺ 12ന് ജനിച്ചു. തിരുവനന്തപുരം ഗവ.മോഡൽ ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം ഗവ.ആർട്ട്സ് കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദവും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് കേരള യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കോടെ കൊമേഴ്സിൽ മാസ്റ്റർ ബിരുദവും നേടി. വിദ്യാഭ്യാസത്തിനു ശേഷം കാനറ ബാങ്കിൽ ജോലി കിട്ടിയെങ്കിലും ജോലി രാജിവച്ച് തിരുവനന്തപുരം എം.ജി.കോളേജിൽ ലക്ചററായി ജോലിയിൽ പ്രവേശിച്ചു.

കോളേജ് അധ്യാപകനായി ജോലി ചെയ്യുമ്പോഴും സിനിമ മോഹം മനസിൽ കൊണ്ട് നടന്ന ജഗദീഷ് അധ്യാപക ജോലിക്കൊപ്പം തന്നെ സിനിമ അഭിനയവും തുടങ്ങി. 1984-ൽ റിലീസായ ഇന്ത്യയിലെ തന്നെ ആദ്യ ത്രിമാന സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തനിൽ അഭിനയിച്ചുകൊണ്ടാണ് ജഗദീഷ് അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ജഗദീഷ് തന്നെ തിരക്കഥ എഴുതിയ അക്കരെ നിന്നൊരു മാരൻ, മുത്താരംകുന്ന് പി.ഒ എന്നീ സിനിമകളിലെ അഭിനയത്തെത്തുടർന്ന് മലയാള സിനിമയിലെ സജീവമായ അഭിനേതാവായി മാറിയ ജഗദീഷ് പിന്നീട് അധ്യാപക ജോലിയിൽ നിന്ന് അവധിയെടുത്ത് സിനിമയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.

കോമഡി വേഷങ്ങളിലാണ് അധികമായും സിനിമകൾ ചെയ്തിരുന്നത്. വന്ദനം, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ തുടങ്ങിയ സിനിമകളിലെ അഭിനയം ജഗദീഷിനെ ജനപ്രിയനാക്കി മാറ്റി. 1990-കളിലെ ലോ ബജറ്റ് സിനിമകളിലെ പതിവ് നായകനായിരുന്ന ജഗദീഷ് മുപ്പതോളം സിനിമകളിൽ നായകനായി തന്നെ അഭിനയിച്ചു. അവയിൽ ഭൂരിഭാഗവും വിജയിച്ച സിനിമകളായിരുന്നു. ഇതുവരെ 350-ഓളം സിനിമകളിൽ വേഷമിട്ട ജഗദീഷ് മുകേഷ്, സിദ്ദിഖ് എന്നിവരോടൊപ്പം നായകനായും മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവർക്കൊപ്പം സഹനടനായും അഭിനയിച്ചു. 2016-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും കെ.ബി.ഗണേഷ് കുമാറിനോട് പരാജയപ്പെട്ടു. രാഷ്ട്രീയത്തിൽ  എത്തിയതോടെ നിരവധി വിവാദങ്ങൾ എല്ലാം താരത്തെ മുറുകെ പിടിക്കുകയും ചെയ്തു.

ഞാൻ വളരെ ഗൗരവത്തോടെ ക്ലാസുകള്‍ കൈകാര്യം ചെയ്‍ത അധ്യാപകനായിരുന്നു. കൊമേഴ്‍സ് ആയിരുന്നു ഞാൻ പഠിപ്പിച്ചിരുന്നത്. പക്ഷേ സ്‍ക്രീനില്‍ വന്നപ്പോള്‍ ഞാൻ എച്ചൂസ്‍മി പറഞ്ഞു. എന്നിലെ ഹാസ്യത്തെ നിങ്ങള്‍ ഇരുകൈയ്യും നീട്ടി അംഗീകരിച്ചു. അതേസമയം മറുവശത്ത് ഒരു അധ്യാപകന് വേണ്ട എല്ലാ പരിഗണനയും നല്‍കുകയും ചെയ്തു. പക്ഷേ രണ്ടും രണ്ട് തരത്തിലുള്ള ഇമേജ് ആണ് എന്ന് താരം ഒരുവേള തുറന്ന് പറഞ്ഞതും ഏറെ ശ്രദ്ധ നേടിയിരുന്നു. ഫോറൻസിക്ക് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന ഡോക്ടർ  രമ ആണ് താരത്തിന്റെ ഭാര്യ. ഇരുവർക്കും രണ്ട് പെണ്മക്കളാണ് ഉള്ളത്.  

Read more topics: # Actor jagadish,# realistic life
Actor jagadish realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES