രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഫോര്‍ ഇയേഴ്സിലെ എന്‍ കനവില്‍ എന്ന ഗാനം റിലീസായി. രഞ്ജിത്ത് ശങ്കര്‍ ആദ്യമായി ഗാനരചന നിര്‍വഹിച്ച ഗാനത്തിന്റെ സംഗീത സംവിധാനം ശങ്കര്‍ ശര്‍മയാണ്. അരുണ്‍ ആലാട്ടും സോണി മോഹനുമാണ് എന്‍ കനവില്‍ ഗാനം ആലപിച്ചിരിക്കുന്നത്. ഫോര്‍ ഇയേഴ്സിന്റെ ടൈറ്റില്‍ സോങ് ആണ് ഈ ഗാനം. ഈ ഗാനത്തോട് കൂടി പ്രേക്ഷകര്‍ വിശാലിന്റെയും ഗായത്രിയുടെയും ലോകത്തിലേക്ക് കടന്നു വരണം എന്ന പ്രതീക്ഷയോടെ ചെയ്ത ഗാനമാണ് ഇത്.
ചിത്രത്തിലെ ടൈറ്റില്‍ സോങ്ങിന്റെ ഗാനരചന രണ്ടു മൂന്നു പേരെ ഏല്‍പ്പിച്ചെങ്കിലും താന്‍ ഉദ്ദേശിച്ച പൂര്‍ണ്ണത ലഭിക്കാത്തതിനാല്‍ യാദൃശ്ചികമായാണ് ഗാനരചനയിലേക്കു രഞ്ജിത്ത് ശങ്കര്‍ എന്ന സംവിധായകന്‍ എത്തുന്നത്. എന്‍ കനവില്‍ എന്ന ഗാനം കൂടാതെ അകലെ ഹൃദയം എന്ന ഗാനവും ഈ ചിത്രത്തിനായി അദ്ദേഹം രചിച്ചിട്ടുണ്ട്. താന്‍ ആദ്യമായി എഴുതിയ ഗാനങ്ങളുടെ വരികള്‍ ശെരിയാണോ എന്നുള്ളത് ഉറപ്പുവരുത്താന്‍ സന്തോഷ് വര്‍മക്കു അയച്ചുകൊടുക്കുകയും അദ്ദേഹത്തിന്റെ പ്രോത്സാഹനം ഉണ്ടായിരുന്നുവെന്നും രഞ്ജിത് ശങ്കര്‍ വ്യക്ത്യമാക്കി. പ്രിയാ വാര്യരും സര്‍ജാനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫോര്‍ ഇയേഴ്‌സ് നവംബര്‍ 25 ന് തിയേറ്ററുകളിലേക്കെത്തും.
ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റര്‍ സംഗീത് പ്രതാപ്, സൗണ്ട് ഡിസൈന്‍ ആന്‍ഡ് ഫൈനല്‍ മിക്‌സ് തപസ് നായക്, മേക്കപ്പ് റോണക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം രമ്യ സുരേഷ്, ആര്‍ട്ട് സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്ദിരൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ അനൂപ് മോഹന്‍ എസ്സ്, അസിസ്റ്റന്റ് ഡി ഓ പി ഹുസൈന്‍ ഹംസാ, ഡി ഐ രംഗ് റെയ്സ് മീഡിയ, വി എഫ് എക്‌സ് ഫോക്‌സ് ഡോട്ട് മീഡിയ, ഫിനാന്‍സ് കണ്‍ട്രോളര്‍ വിജീഷ് രവി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ലിബിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ മാനേജര്‍ എല്‍ദോസ് രാജു, സ്റ്റില്‍ സജിന്‍ ശ്രീ, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.