2020 കൊറോണ ആയിരുന്നത് കൊണ്ട് സിനിമ ഇൻഡസ്ടറി നല്ലപോലെ നഷ്ടത്തിലായിരുന്നു. പക്ഷേ അവർക്ക് നല്ലപോലെ കുടുബത്തിന്റെ കൂടെ സമയം ചിലവഴിക്കാൻ സാധിച്ചു. അതായിരുന്നു അവർക്ക് ഏക ആശ്വാസം. അതുപോലെ തന്നെ നിരവധി കല്യാണങ്ങളും നടന്ന ഒരു വർഷമായിരുന്നു 2020. നിരവധി താരങ്ങൾ മാതാപിതാക്കളുമായ ഒരു വർഷമായിരുന്നു 2020. എല്ലാവർക്കും ജീവിതത്തിൽ മാറ്റം വരുത്തുന്ന അനുഭവമായിരുന്നു കൊറോണ കാലം. ഒരുപാടു താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ അവരുടെ സന്തോഷവാർത്ത പങ്കുവച്ചെത്തിയിരുന്നു.
ഏറ്റവ്വും കൂടുതൽ ആരാധകർ ആഘോഷിച്ചത് പേർളി ശ്രീനിഷ് ദമ്പതികളുടെ സന്തോഷ വാർത്ത ആയിരുന്നു. ബിഗ് ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥികൾ ആയിരുന്നു പേളിയും ശ്രീനിഷും. പ്രേക്ഷകർക്ക് പ്രിയപ്പെട്ട മത്സരാർത്ഥികൾ കൂടി ആയിരുന്നു ഇരുവരും . ഷോയിലൂയോടെ മൊട്ടിട്ട പ്രണയം അവർ ഇപ്പൊൾ ജീവിതത്തിലും പകർത്തിരിക്കുകയാണ്. ഇരുവരും ജീവിതത്തിലും ഒന്നിച്ചതിന്റെ സന്തോഷം ഇപ്പോഴും പ്രേക്ഷകർ മറച്ചുവയ്ക്കാറില്ല. ഇരുവയും സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. നടിയുടെ വളകാപ്പിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയിരുന്നു. ഇരുവരും പേർളിഷ് ദമ്പതികളുടെ കുഞ്ഞിനെ കാത്തിരിക്കുകയാണ്.
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ദർശന ദാസ്. കറുത്ത മുത്ത് എന്ന സീരിയലിലൂടെ ശ്രദ്ധനേടിയ ദർശന പിന്നീട് സുമംഗലീഭവ, മൗനരാഗം എന്നീ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ജനുവരിയിൽ പങ്കുവെച്ച് പോസ്റ്റിലൂടെയാണ് താരം ഇത് അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെ താരം പലപ്പോഴും ആരാധകരോടു വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടിയും മോഡലും അവതാരകയുമായ പാർവതി ആർ കൃഷ്ണ. താരം അമ്മയാകാൻ പോകുന്ന വിശേഷം മറ്റേണിറ്റി ഷൂട്ട് നിന്നുള്ള മനോഹരമായ ഏതാനും ചിത്രങ്ങൾ പങ്കുവച്ചാണ് പാർവതി ആരാധകരെ അറിയിച്ചത്. സംഗീതസംവിധായകനായ ബാലഗോപാൽ ആണ് പാർവതിയുടെ ഭർത്താവ്. അമ്മ മാനസം , ഈശ്വരൻ സാക്ഷി തുടങ്ങിയ സീരിയലുകളാണ് പാർവ്വതിയെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറ്റിയത്.
ഇവരൊക്കെ കുഞ്ഞുങ്ങൾക്ക് കാത്തിരിക്കുന്നവർ ആണെങ്കിൽ അതുപോലെ 2020 ൽ താരങ്ങളുടെ ഇടയിലേക്ക് വന്ന കുഞ്ഞുങ്ങളും ഒരുപാടാണ്. നിരവധി താരങ്ങളാണ് തങ്ങളുടെ പൊന്നോമനയുടെ ചിത്രങ്ങൾ മറ്റും പങ്കുവച്ചു സോഷ്യൽ മീഡിയയിൽ വന്നത്. ചിലരാണെങ്കിൽ കുഞ്ഞുങ്ങളുടെ കാര്യത്തിൽ സ്വകാര്യത മാനിച്ചു ചിത്രങ്ങൾ പങ്കുവച്ചിട്ടുമില്ല. പക്ഷേ ഇവരുടെ മക്കൾ ജനിച്ചപ്പോൾ തന്നെ ഇവർ സോഷ്യൽ മേഷ്യയിൽ കാര്യം പറഞ്ഞെത്തിയിരുന്നു.
അതിൽ ആദ്യം പറയേണ്ടത് തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ച അന്തരിച്ച പ്രശസ്ത കന്നഡ നടൻ ചിരഞ്ജീവി സർജയുടെയും ഭാര്യ മേഘ്‌നയുടെയും മകൻ ജൂനിയർ ചീരുവാണ്. പത്ത് വർഷത്തെ സൗഹൃദത്തിന് ശേഷം 2018-ൽ കന്നഡ ചലച്ചിത്രനടൻ ചിരഞ്ജീവി സർജയും,മേഘ്നയും തമ്മിലുള്ള വിവാഹം നടന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് മേഘ്‌നയ്ക്ക് ഒരു ആൺകുഞ്ഞ് ജനിച്ചത്. ഫെബ്രുവരി പതിനാല് വാലന്റൈൻസ് ഡേയിൽ മകനെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താനാണ് മേഘ്നയുടെ തീരുമാനം. പതിനാലിന് പുലർച്ചെ പന്ത്രണ്ട് മണിക്ക് തന്നെ മേഘ്ന ചിത്രം പങ്കുവെക്കും എന്നാണ് അറിയിച്ചിരിന്നത്. അന്ന് തന്നെ അത് ആരാധകർ ഏറ്റെടുത്തു. നിരവധി താരങ്ങളും ഈ വീഡിയോ ഷെയർ ചെയ്തിരുന്നു.
നടി ദിവ്യ ഉണ്ണിയും ഭർത്താവ് അരുണിനും കഴിഞ്ഞ വര്ഷം ഒരു പെൺകുഞ്ഞ് ജനിച്ചു. ഒരു മികച്ച നർത്തകി കൂടിയായ അവർ മലയാളം, തമിഴ്,ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രണയവർണ്ണങ്ങൾ, ചുരം, ആകാശഗംഗ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ധാരാളം ടെലിവിഷൻ സീരിയലുകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്. ഒരു നർത്തകി എന്ന നിലയിലും അവർ ജനശ്രദ്ധ നേടി.