Latest News

കാത്തിരുന്ന് ഒടുവില്‍ ഇത് തേടി എത്തിയെന്ന് ശ്രീനിഷ്..! ബൈക്ക് പഠിച്ച വെല്ലുവിളികള്‍ പറഞ്ഞ നീനു..!

Malayalilife
topbanner
കാത്തിരുന്ന് ഒടുവില്‍ ഇത് തേടി എത്തിയെന്ന് ശ്രീനിഷ്..! ബൈക്ക് പഠിച്ച വെല്ലുവിളികള്‍ പറഞ്ഞ നീനു..!

സംപ്രേക്ഷണം ആരംഭിച്ച് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മികച്ച സീരിയലുകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ചാനലാണ് സീ കേരളം. കണ്ട് പഴകിയ അമ്മായി അമ്മ മരുമകള്‍ പോരല്ല സീയില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍. ഉന്നത നിലവാരത്തില്‍ കാമ്പുള്ള കഥകളാണ് സീ കേരളം സംപ്രേക്ഷണം ചെയ്യുന്നത്. ചെമ്പരത്തി, സുമംഗലീഭവ, പൂക്കാലം വരവായ് തുടങ്ങി ഹിറ്റ് സീരിയലുകള്‍ക്ക് പിന്നാലെ വീണ്ടും പുതുമയുള്ള ഒരു സീരിയലുമായി എത്തുകയാണ് സീ കേരളം. സത്യ എന്ന പെണ്‍കുട്ടി എന്നാണ് സീരിയലിന്റെ പേര്. ഇതുവരെ ആരും പറയാത്ത പുതുമയുള്ള പരമ്പര എന്നാണ് ചാനലിന്റെ അവകാശവാദം.

നവംബര്‍ 18 മുതല്‍ ഇത് ചാനലില്‍ പ്രക്ഷേപണം ചെയ്തു തുടങ്ങും. മലയാള സീരിയല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായി ടോംബോയ് വേഷത്തിലെത്തുന്ന ബോള്‍ഡ് ആയ പെണ്‍കുട്ടിയാണ് മുഖ്യകഥാപാത്രം. സത്യ എന്നാണ് ഇവളുടെ പേര്. മെക്കാനിക്കായി ജോലി ചെയ്യുന്ന സത്യ എല്ലാത്തരം ബൈക്കുകളും അനായാസം കൈകാര്യം ചെയ്യും. സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചു വിശ്വസിക്കുകയും അവയുമായി മുന്നോട്ടു പോകുകയും ചെയ്യുന്ന ശക്തമായ സ്ത്രീ കഥാപാത്രമാണ് സത്യ. മൂത്ത സഹോദരിയോട് കലഹിച്ചു കൊണ്ടിരിക്കുന്ന സത്യയാണ് കുടുംബത്തെ പോറ്റുന്നതും. നീനുവാണ് സത്യ എന്ന മുഖ്യ കഥാപാത്രത്തിനു ജീവന്‍ നല്‍കുന്നത്. ബിഗ് ബോസ് ഫെയിം ശ്രീനിഷ് നായക വേഷത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചു വരുന്നതും സീരിയലിന്റെ പ്രത്യേകതയാണ്. നേരത്തെ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പ്രണയത്തിലുടെ പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ നടനാണ് ശ്രീനിഷ്. പിന്നെ ബിഗ്‌ബോസിലെത്തിയ ശ്രീനിഷ് പേളിയെ പ്രണയിച്ച് വിവാഹം ചെയ്തതും മലയാളികള്‍ കണ്ടിരുന്നു. ശ്രീനി ഇപ്പോള്‍ വീണ്ടും മിനിസ്‌ക്രീനിലേക്ക് മടങ്ങിയെത്തുന്നതിന്റെ സന്തോഷവും പ്രേക്ഷകര്‍ക്കുണ്ട്.

ചെറിയൊരു ഇടവേളയ്ക്കു ശേഷം അഭിനയ രംഗത്ത് തിരിച്ചെത്തുന്ന ശ്രീനിഷും പ്രതീക്ഷയോടെയാണ് ഈ സീരിയലിനെ കാണുന്നത്. 'കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പല ഓഫറുകളും വന്നിരുന്നെങ്കിലും മികച്ച അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. സീ നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുന്ന സീരിയലുകളുടെ മികവ് കണക്കിലെടുത്താണ് ഈ സീരിയലില്‍ നായക കഥാപാത്രം ഏറ്റെടുത്തത്. ഞാന്‍ സീ തമിഴിന്റെ ഒരു ആരാധകന്‍ കൂടി ആയതിനാല്‍ ഓഫര്‍ വന്നപ്പോള്‍ പിന്നെ ഒന്നും നോക്കേണ്ടി വന്നില്ല. എന്റെ റോളില്‍ വലിയ പ്രതീക്ഷയുണ്ടെന്നാണ് സത്യ എന്ന പെണ്‍കുട്ടിയെ പറ്റി ശ്രീനിഷ് പ്രതികരിച്ചത്. സുധി എന്നാണ് ശ്രീനിഷിന്റെ കഥാപാത്രത്തിന്റെ പേര്. നവംബര്‍ 18 മുതല്‍ രാത്രി 8.30നാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുക

വേറിട്ട കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാമെന്ന പ്രതീക്ഷയിലാണ് നീനു. തീര്‍ത്തും വ്യത്യസ്തവും വളരെ വെല്ലുവിളികള്‍ നിറഞ്ഞതുമായി കഥാപാത്രമാണ് സത്യ എന്ന് നായിക നീനു പറയുന്നു. ബൈക്ക് ഓടിക്കേണ്ടി വന്നതെല്ലാം ആദ്യ പ്രയാസമുണ്ടാക്കി. എങ്കിലും ഷൂട്ട് തുടങ്ങുന്നതിനു മുമ്പു തന്നെ എല്ലാം പഠിച്ചെടുത്തെന്ന് നീനു കൂട്ടിച്ചേര്‍ക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സീരിയലുകളില്‍ നായികയായി തിളങ്ങിയിരുന്ന നടിയുടെ അനുജത്തി കൂടിയാണ് നീനു

Read more topics: # zee keralam ,# new serial
zee keralam new serial

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES