മലയാളത്തിലെ ഏറ്റവും പുതിയ വിനോദ ചാനല്‍ സീ കേരളം .പ്ലാസ്റ്റിക് മുക്ത തൊഴിലിടം പദ്ധതി നടപ്പിലാക്കി. ചാനല്‍ ഓഫീസില്‍ പ്ലാസ്റ്റിക് ബാഗുകളുടേയും മറ്റും ഉപയോഗം പൂര്‍ണമായും ഒഴിവാക്കി കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കി. പ്ലാസ്റ്റിക് പാത്രങ്ങള്‍ക്കു പകരം സ്റ്റീല്‍ കപ്പുകളും ഫ്ളാസ്‌ക്കുകളും ഗ്ലാസുകളുമാണ് ഉപയോഗിക്കുന്നത്. നടന്‍ അജു വര്‍ഗീസ് ഈ പദ്ധതിയുടെ ഉദ്ഘാടനം സരിഗമപ റിയാലിറ്റി ഷോ വേദിയില്‍ നിര്‍വഹിച്ചു. കേരളത്തില്‍ ആദ്യമായാണ് ഒരു ചാനല്‍ പ്ലാസ്റ്റിക് മുക്ത തൊഴിലിടം എന്ന ആശയം നടപ്പാക്കുന്നത്. രാജ്യത്തുടനീളം സീ സ്ഥാപനങ്ങളില്‍ ഈ പദ്ധതി നടപ്പാക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
പരിസ്ഥിതി നാശം കുറക്കാനുള്ള ഈ പദ്ധതിയിലൂടെ ചാനലിന്റെ സാമൂഹിക പ്രതിബദ്ധതയാണ് വ്യക്തമാക്കപ്പെട്ടത്. ഹരിത വഴികള്‍ തേടാന്‍ മറ്റു സ്ഥാപനങ്ങള്‍ക്കും ഇതൊരു പ്രചോദനമാകുമെന്ന് സീ കേരളം അധികൃതര്‍ പറഞ്ഞു. പ്രകൃതി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ പ്ലാസ്റ്റിക് മാലിന്യം എന്ന പ്രശ്നത്തിനുള്ള ഉടനടി പരിഹാരം അതിന്റെ ഉപയോഗം നിര്‍ത്തുക എന്നതാണ്.
ഈ വര്‍ഷം കേരളത്തിലുണ്ടായ പ്രളയത്തില്‍ ദുരിതത്തിലായ കുടുംബങ്ങള്‍ക്കും സീ കേരളം സഹായമെത്തിച്ചിരുന്നു. ആലപ്പുഴയിലെ കൈനകരിയില്‍ നൂറിലേറെ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്തിരുന്നു.