വിവാഹശേഷം വീട്ടിലേക്ക് കല്യാണപെണ്ണുമായി പോകുന്ന ചെറുപ്പക്കാര്‍ക്ക് അടുത്ത സുഹൃത്തുകള്‍ എന്തെങ്കിലും പണി നല്‍കുന്നത് ഇപ്പോള്‍ സ്ഥിരമായ കാഴ്ചയാണ്. പലതും നിര്‍ദോഷങ്ങളായ പണികളായിരിക്കുമെങ്കിലും ചിലത് വന്‍ വിമര്‍ശനമാണ് ഏറ്റുവാങ്ങുന്നത്. അത്തരത്തിലുള്ള ഒരു കല്യാണ പണി സുഹൃത്തുകള്‍ നല്‍കിയപ്പോള്‍ വൈറലായ കല്യാണച്ചെറുക്കന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കീഴടക്കുന്നത്.
വിവാഹം കഴിഞ്ഞ് പെണ്ണുമായി വീട്ടിലേക്ക് വരുന്ന പയ്യന്‍മാരെ പടക്കം പൊട്ടിച്ചും ചെണ്ടമേളത്തിന്റെ അകമ്പടിയോടെയുമൊക്കെയാണ് സാധാരണ സ്വീകരിക്കുന്നത്. വടന്‍ക്കന്‍ കേരളത്തിലൊക്കെ കുറച്ചൂടെ കടുത്ത പണികളാണ് ചെക്കനെയും പെണ്ണിനെയും കാത്തിരിക്കുന്നത്. മിനിമം ഒരു പാട്ടെങ്കിലും ഇട്ടാണ് പലപ്പോഴും വധൂവരന്‍മാരെ സുഹൃത്തുകള്‍ സ്വീകരിക്കുന്നത്. പാട്ടിനൊത്ത് ഇവര്‍ നൃത്തം ചെയ്യുകയും ചെയ്യും. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്ന വീഡിയോ കൈവിട്ട് പോയത് ചെക്കന്‍ സ്വയം മറന്ന് ഡാന്‍സ് കളിച്ചത് കൊണ്ടാണ്. എവിടെ നടന്ന സംഭവമാണെന്നോ വീഡിയോയിലുള്ള വരനും വധുവും ആരാണ് എന്നും വ്യക്തമായിട്ടില്ലെങ്കിലും സുഹൃത്തുകളില്‍ ആരോ പകര്‍ത്തിയ സംഭവം വൈറലായിക്കഴിഞ്ഞു.
വിവാഹശേഷം പെട്ടിയോട്ടയില്‍ കയറ്റിയായിരുന്നു വധുവിനും വരനും സുഹൃത്തുക്കള്‍ സ്വീകരണം നല്‍കിയത്. മൈക്കില്‍ പാട്ടും വച്ചിരുന്നു.പതിഞ്ഞ താളത്തില്‍ തുടങ്ങിയ ചെക്കന്റെ ഡാന്‍സ് ഒടുവില്‍ ഷര്‍ട്ടും മുണ്ടും അഴിക്കുന്നത് വരെയെത്തി.മുണ്ട് കയ്യില്‍ പൊക്കി പിടിച്ചും ഷര്‍ട്ട് വട്ടം കറക്കിയും ചെക്കന്റെ നൃത്തം പൊടിപൊടിച്ചു. ആര്‍പ്പു വിളിച്ചും ഒപ്പം നൃത്തം ചെയ്തും സുഹൃത്തുക്കള്‍ പ്രോത്സാഹനം നല്‍കി. വിവാഹത്തിന്റെ ആദ്യദിനത്തില്‍ വധുവിനെ സാക്ഷിയാക്കി വരന്‍ വസ്ത്രമഴിച്ചു പൊതുവഴിയില്‍ നടത്തിയ പ്രകടനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നുണ്ടെങ്കിലും പലരും തമാശയായിട്ടാണ് ഇതിനെ കാണുന്നത്.