ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് പിന്നാലെ, കൃഷ്ണനായി വേഷമിട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വൈഷ്ണവ കെ. സുനില്‍ എന്ന പെണ്‍കുട്ടിയാണ് കണ്ണന്റെ വേഷമണിഞ്ഞത് മനോഹരമായി ചുവട് വച്ചത്. ഓമനത്തമുള്ള ചിരിയുമായി കുസൃതി കണ്ണനായുള്ള പകര്‍ന്നാട്ടം മലയാളിയുടെ മനം കവര്‍ന്നു എന്ന് തന്നെ പറയാം. അത്ര വേഗത്തിലാണ് ഈ പെണ്‍കുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും പലരുടെയും വാട്‌സപ്പ് ഫേസ്ബുക്ക് സ്റ്റാറ്റസുകളായി മാറിയത്.
മലയാളി ഹൃദയത്തില്‍ ഏറ്റെടുത്ത ചിത്രങ്ങളുടെ രൂപങ്ങള്‍ക്ക് കണ്ണുകള്‍ക്കൊണ്ട് ഭംഗിക്കൂട്ടുകയാണ് ഇത്തവണ വൈഷ്ണവ. ചിത്രകലയുടെ തമ്പുരാന്‍ രാജാരവി വര്‍മ്മയുടെ വിഖ്യാതമായ ചിത്രങ്ങളുടെ രൂപത്തിലാണ് ഇത്തവണ വൈഷ്ണവയുടെ പുതിയ ഫോട്ടോഷൂട്ട് കണ്ണൂകളിലുളള തിളക്കവും മുഖത്തെ ഭാവങ്ങളും യാഥാര്‍ത്ഥ ചിത്രത്തോട് നീതി പുലര്‍ത്തുന്നു.രാഹുല്‍ രവി എന്ന യുവ ഫോട്ടോഗ്രാഫറുടെ മികവാണ് ഇതിന് പിന്നില്‍ വേഷത്തിലും ഭാവത്തിലും നോട്ടത്തിലും തനിപ്പകര്‍പ്പാകാന്‍ ഫോട്ടോഗ്രാഫറും മോഡലും ശ്രദ്ധിച്ചതിന്റെ മികവാണ്
14 വര്‍ഷമായി വൈഷ്ണവ നൃത്തതിന്റെ ലോകത്തുണ്ട്. എട്ടുവര്‍ഷം സിബിഎസ്ഇ സ്ംസ്ഥാന കലോല്‍സവത്തില്‍ ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനക്കാരി.കുച്ചിപ്പുടി, നാടോടി നൃത്തം തുടങ്ങി പല ഇനങ്ങളില്‍ ഈ കലാകാരി നിറഞ്ഞു നില്‍ക്കുകയാണ് . നൃത്താധ്യാപകരായ അച്ഛനും അമ്മയും തന്നെയാണ് വൈഷ്ണവയുടെ ഗുരുക്കള്‍ . മൂന്ന് വര്‍ഷമായി കൃഷ്ണവേഷത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചുവട് വയ്ക്കുന്നു
സെന്റ് തോമസ് കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണിപ്പോള്‍. അപ്രതീക്ഷിതമായി കൈവന്ന ഈ ശ്രദ്ധയെ അങ്ങേയറ്റം ബഹുമാനത്തോടെയും ആദരത്തോടെയുമാണ് ഈ പെണ്‍കുട്ടി കാണുന്നത്. അതിനൊപ്പം ഒന്നുമാത്രം വൈഷ്ണ പറയുന്നു. 'നൃത്തമാണ് എന്റെ ലോകം. വലിയ നര്‍ത്തകിയാവണം. ഒരുപാട് വേദികളില്‍ നിറയണം. രസത്തോടെ ചുവട് വയ്ക്കണം. കൃഷ്ണനായും രാധയായും പ്രണയത്തിന്റെയും വിരഹത്തിന്റെയും ഇതിഹാസമാനമുള്ള കഥാപാത്രങ്ങളായി ഇനിയും നിറയണം വേദികളില്‍..' ഇതൊക്കെയാണ് വൈഷ്ണവുടെ ആഗ്രഹങ്ങള്‍