വാനമ്പാടി സീരിയലില്‍ പ്രധാന വില്ലത്തിയായ പത്മിനിയുടെ മമ്മിയായി എത്തുന്നത് നടി പ്രിയാ മേനോന്‍ ആണ്. വാനമ്പാടിയിലെ രുക്മിണിയായി മകള്‍ പപ്പിയുടെ കൊള്ളരുതായ്മകള്‍ക്ക് കൂട്ടുനില്‍ക്കുകയും അനുമോളെ ദ്രോഹിക്കുകയും ചെയ്യുന്ന കഥാപാത്രമായിട്ടാണ് പ്രിയ ഇതില്‍ എത്തുന്നത്. ഇപ്പോള്‍ പ്രിയയുടെ ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. തനിക്ക് നേരെ വധഭീഷണിയുണ്ടെന്നും വാനമ്പാടിയിലെ സഹപ്രവര്‍ത്തകരുടെ ഹരാസ്‌മെന്റ് താങ്ങാനാകുന്നില്ലെന്നുമാണ് പ്രിയ മേനോന്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്.
മൂന്നു മണി സീരിയലിലൂടെയാണ് പ്രിയ മിനി സ്‌ക്രീനിലേക്ക് എത്തുന്നത്. മലയാളം പോലും ശരിക്കറിയാത്ത പ്രിയ ഇപ്പോള്‍ മലയാളികള്‍ക്ക് മൊത്തം അറിയാവുന്ന നടിയായി മാറിയിരിക്കയാണ്. അത്ര സ്വാഭാവിക അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്. വാനമ്പാടിയിലെ രുക്മിണി എന്ന കഥാപാത്രമായിട്ടാണ് താരത്തെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചയം. ഒരു സകലകലാവല്ലഭ കൂടിയാണ് താരം. വേറിട്ട അഭിനയസിദ്ധി സ്വന്തമാക്കിയ നടി, സംവിധായിക, കാന്‍വാസില്‍ അദ്ഭുതങ്ങള്‍ പകര്‍ത്തുന്ന ചിത്രകാരി, മികച്ച നര്‍ത്തകി, സംഗീതജ്ഞ, അധ്യാപിക, പാചകവിദഗ്ധ, ജ്വല്ലറി മേക്കര്‍ തുടങ്ങി പ്രിയ കൈവയ്ക്കാത്ത മേഖലകള്‍ തന്നെ ചുരുക്കമാണ്. വാനമ്പാടിയിലെ രുക്മിണി എന്ന കഥാപാത്രം മികച്ച മൈലേജാണ് നടിക്ക് നേടികൊടുത്തത്. ഇന്നലെയാണ് പ്രിയ തന്റെ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ സഹപ്രവര്‍ത്തകരുടെ കൊള്ളരുതായ്മകള്‍ തുറന്നടിച്ചത്. വാനമ്പാടിയിലെ സഹപ്രവര്‍ത്തകരുടെ ഹരാസ്‌മെന്റ് താങ്ങാനാകാതെ ജീവിതം പോലും അവസാനിപ്പിക്കേണ്ടിവന്നേക്കാമെന്നാണ് പ്രിയ വീഡിയോയില്‍ പറയുന്നത്.