വളരെ കുറച്ചുനാള്‍ കൊണ്ടുതന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയ സീരിയലാണ് ഏഷ്യാനെറ്റിലെ വാനമ്പാടി. ഗായകനായ മോഹന്‍കുമാറിന്റെയും ഇയാള്‍ക്ക് വിവാഹത്തിന് മുമ്പുണ്ടായ പ്രണയ ബന്ധത്തില്‍ ജനിച്ച അനുമോളുടെയും ആത്മബന്ധത്തിന്റെയും കഥയാണ് സീരിയല്‍ പറയുന്നത്. അനുമോളുടെ ജനനരഹസ്യം അറിയാവുന്ന മോഹന്‍കുമാറിന്റെ സഹോദരന്‍ ചന്ദ്രന്‍ അനുവിനെ സ്വന്തം മകളായി വീട്ടില്‍ വളര്‍ത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സീരിയലിന്റെ ഇതിവൃത്തം. മോഹന്റെ ക്രൂരയായ ഭാര്യ പത്മിനിക്ക് വിവാഹത്തിന് മുമ്പ് മറ്റൊരു ബന്ധമുണ്ടായിരുന്നെന്നും ആ ബന്ധത്തില്‍ ജനിച്ച മകളാണ് തമ്പുരുവെന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കയാണ്. ഇതോടെ സോഷ്യല്‍മീഡിയയില്‍ വാമ്പമ്പാടി അവസാനിക്കാറായി എന്ന രീതിയിലാണ് പ്രചരണം നടക്കുന്നത്. എന്നാല്‍ ഇതിന് പിന്നലെ സത്യം ഇപ്പോള്‍ സീരിയലില്‍ കല്യാണി എന്ന കഥാപാത്രമായി എത്തുന്ന സീമ ജി നായര്‍ വെളിപ്പെടുത്തിയിരിക്കയാണ്.
തംമ്പുരു തന്റെ മകളല്ലെന്ന തിരിച്ചറിവിലേക്ക് മോഹന്‍ എത്തുകയാണ്. പത്മിനിയും മമ്മിയുമെല്ലാം മഹിയെ ഭയപാടൊടെയാണ് നോക്കി കാണുന്നത്. തംബുരുവിന്റെ ജനന രഹസ്യം മോഹന്‍കുമാര്‍ അറിയുമ്പോള്‍ പത്മിനിക്ക് പിന്നെ എന്താകും സംഭവിക്കുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതൊടൊപ്പം തന്നെ സ്വന്തം മകളായ അനുവിനെ മോഹന്‍ തിരിച്ചറുന്ന നിമിഷവും ആരാധകര്‍ കാത്തിരിക്കയാണ്. ഇപ്പോള്‍ പരമ്പര ഉദ്വേഗനിമിഷങ്ങളിലൂടെയാണ് കടന്ന് പോയ്‌കൊണ്ടിയ്ക്കുന്നത്. അത് കൊണ്ട് തന്നെ സീരിയല്‍ അവസാനിക്കാറായോ, എന്നുള്ള സംശയങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്.
സോഷ്യല്‍മീഡിയയിലൂടെ ഇത്തരത്തിലുള്ള പ്രചരണം നടന്നപ്പോള്‍ തങ്ങള്‍ സംവിധായകനോട് ചോദിച്ചെന്നും എന്നാല്‍ വാനമ്പാടി ഇനിയും കൂടുതല്‍ ദൂരം പറക്കുമെന്നുമാണ് സംവിധായകന്‍ പ്രതികരിച്ചതെന്നും നടി കൂട്ടിച്ചേര്‍ത്തു. ഇത്രകാലവും ഒളിപ്പിച്ചുവച്ച സത്യങ്ങള്‍ ഓരോന്നായി മോഹന്‍ അറിഞ്ഞതും, തന്റെ അച്ഛന്‍ ആരാണ് എന്ന സത്യം അനുമോള്‍ തംബുരുവിനോട് പറയാതെ പറഞ്ഞതും. മോഹന്‍ അറിഞ്ഞ സത്യങ്ങള്‍ മറ്റുള്ളവരെ ഉടന്‍ അറിയിക്കും എന്ന തരത്തിലുള്ള പ്രമോ വീഡിയോയും ഒക്കെയാണ് ആരാധകരുടെ ആകാംക്ഷ കൂട്ടിയത്. അതേസമയം യൂട്യൂബിലൂടെ ചിലര്‍ അവസാന കഥയും പ്രചരിപ്പിക്കുന്നുണ്ട്. തമ്പുരു തന്റെ മകളല്ലെന്ന് മോഹനും അനു മോഹന്റെ മകളാണെന്ന് പത്മിനിയും അറിയുമെന്നതാണ് ഇത്. രണ്ടു പേരും തെറ്റ് ചെയ്തതില്‍ പശ്ചാത്തപിക്കുകയും തമ്പുരുവിനെയും അനുമോളെയും തങ്ങളുടെ മക്കളായി കണ്ട് സന്തോഷപൂര്‍വ്വം ജീവിക്കുമെന്നതാണ് ആ കഥ. അര്‍ച്ചനയുടെ മാനസികരോഗം ഭേദമാകുന്നതോടെ മഹി അച്ചുവിനെയും കൂട്ടി വിദേശത്ത് പോകുകയും എല്ലാം ശുഭ പര്യവസാനമാകുമെന്നും കഥകള്‍ എത്തു