വാനമ്പാടി സീരിയലിലെ ശക്തമായ ഒരു കഥാപാത്രമാണ് ഭദ്ര. ഭദ്രയെ അവതരിപ്പിക്കുന്നത് സീമ ജി നായരാണ്. ഒരു പക്ഷേ ആ സീരിയലില്‍ ആരെക്കാളും അഭിനയപാരമ്പര്യവും പരിചയ സമ്പത്തുമുള്ള താരമായിരിക്കും സീമ. വാനമ്പാടിയില്‍ അനുമോളുടെ മാമി ഭദ്ര എന്ന കഥാപാത്രമായിട്ടാണ് സീമ എത്തുന്നത്. കല്യാണി എന്ന പേരില്‍ ശ്രീമംഗലത്ത് താമസിക്കുന്ന ഭദ്ര എന്ന കഥാപാത്രം തന്റെ പ്രത്യേക സംസാരഅഭിനയ ശൈലി കൊണ്ടുതന്നെ പ്രേക്ഷകമനസില്‍ ഇടം നേടിക്കഴിഞ്ഞു. ചെറുപ്പം മുതല്‍ അഭിനയരംഗത്തുള്ള സീമ ജി നായരുടെ അധികമാര്‍ക്കും അറിയാത്ത വിശേഷങ്ങള്‍ കാണാം.
മലയാള നാടകവേദിയില്‍ സജീവസാന്നിധ്യമായിരുന്ന ചേര്‍ത്തല സുമതിയുടെയും എന്‍ജി ഗോപിനാഥന്‍പിള്ളയുടെയും മകളാണ് സീമാ ജി. നായര്‍ .അമ്മയുടെ അഭിനയം കണ്ടാണ് വളര്‍ന്നതെങ്കിലും സുമതിക്ക് മൂന്നുമക്കളെയും അഭിനയരംഗത്തേക്ക് വിടാന്‍ താല്‍പര്യമില്ലായിരുന്നു പക്ഷേ വിധി സീമയെ അഭിനയരംഗത്ത് തന്നെയെത്തിച്ചു. നാടകത്തിലൂടെ അഭിനയം തുടങ്ങിയ സീമ സീരിയലുകളിലും സിനിമകളിലുമായി നിരവധി വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്കാണ് ജീവന്‍ പകര്‍ന്നത്. മലയാളസിനിമകളിലും താരം ഇപ്പോള്‍ തിളങ്ങുന്നുണ്ട്.
അഭിനയമാണ് ജീവിതമെങ്കിലും പാട്ടുകാരിയാകണമെന്നായിരുന്നു സീമയുടെ ആഗ്രഹം. ഒരു പാട്ടുകുടുംബം കൂടിയാണ് സീമയുടേത്. സീമയുടെ ചേച്ചി രേണുക ഗിരിജന്‍ പിന്നണി ഗായികയാണ്. സഹോദരന്‍ എ.ജി. അനില്‍ മലയാള ചലച്ചിത്ര സംഗീത സംവിധായകനും. പ്രശസ്തമായ ഭക്തിഗാനങ്ങളില്‍ പലതിനും സംഗീതം നല്‍കിയിട്ടുള്ളത് അനിലാണ്. സീമയുടെ ചേച്ചി രേണുകയുടെ മകള്‍ സ്മിതയുടെ ഭര്‍ത്താവാണ് പ്രശസ്ത സംഗീത സംവിധായകനായ ദീപക് ദേവ്. ചേച്ചിയും ചേട്ടനും മാത്രമല്ല അഭിനയത്തിനൊപ്പം തന്നെ പാട്ടിനെയും പ്രാണനെ പോലെ സ്‌നേഹിക്കുന്ന ആളാണ് സീമ. തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്ട്‌സിലാണ് സീമ പഠിച്ചത് എന്നതും അധികം ആര്‍ക്കുമറിയാത്ത കാര്യമാണ്.
ബിബിഎക്കാരനായ മകന്‍ ആരോമലാണ് സീമയ്ക്ക് ജീവിതത്തില്‍ എല്ലാം. മകന് വേണ്ടി ഉഴിഞ്ഞുവച്ചതാണ് സീമയുടെ ജീവിതമെന്ന് പറയാം. കുടുംബത്തെപ്പറ്റി വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ മാത്രമാണ് സീമയ്ക്കുള്ളത്. അതേസമയം സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരു നടിയല്ല സീമ. കഴിഞ്ഞ 12 വര്‍ഷമായി തന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം സമൂഹത്തിനുവേണ്ടി ചെയ്യുന്ന വ്യക്തി കൂടിയാണ് താരം. ജീവിതത്തില്‍ ഗുരുതരമായ രോഗം ബാധിച്ച കുഞ്ഞുങ്ങളുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്ന ചടങ്ങും താരം നിറവേറ്റുന്നുണ്ട്. അരയ്ക്കു കീഴ്‌പ്പോട്ട് തളര്‍ന്ന ആളുകള്‍ക്കുവേണ്ടിയൊരു സംഘടനയുണ്ട്. അതിന്റെ സജീവ പ്രവര്‍ത്തകയും കൂടിയാണ് സീമ. ഇനി അമ്മമാര്‍ക്കായി ഒരു വൃദ്ധ സദനം തുടങ്ങണമെന്ന ആഗ്രഹം കൂടി സീമയ്ക്കുണ്ട്. ആരും ഇല്ലാത്ത അമ്മമാരെ എല്ലാ സൗകര്യങ്ങളോടെയും നോക്കുക എന്നതാണ് താരത്തിന്റെ ആഗ്രഹം.