Latest News

വിവാഹ ജീവിതത്തില്‍ നിന്ന് അമ്മ പുറത്തു കടന്നപ്പോഴാണ് ഒരു സ്ത്രീ സ്വയംപര്യാപ്ത ആക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കിയത്; മാതാപിതാക്കളുടെ വിവാഹമോചനത്തില്‍ നിന്ന് പാഠം പഠിച്ചെന്ന് ശ്രുതി ഹാസന്‍ 

Malayalilife
 വിവാഹ ജീവിതത്തില്‍ നിന്ന് അമ്മ പുറത്തു കടന്നപ്പോഴാണ് ഒരു സ്ത്രീ സ്വയംപര്യാപ്ത ആക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കിയത്; മാതാപിതാക്കളുടെ വിവാഹമോചനത്തില്‍ നിന്ന് പാഠം പഠിച്ചെന്ന് ശ്രുതി ഹാസന്‍ 

മാതാപിതാക്കളുടെ വിവാഹ മോചനത്തില്‍ നിന്നും പാഠംപഠിച്ചെന്ന് നടി ശ്രുതി ഹാസന്‍. 1988-ല്‍ വിവാഹിതരായ കമലും സരിഗയും 2002ലാണ് വേര്‍പിരിഞ്ഞത്. ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട പാഠമാണ് ആ വേര്‍പിരിയലിലൂടെ പഠിച്ചതെന്നാണ് താരം പറയുന്നത്. പ്രമുഖ ചാനലിന്റെ പോഡ്കാസ്റ്റ് ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹ ജീവിതത്തില്‍ നിന്ന് അമ്മ പുറത്തു കടന്നപ്പോഴാണ് ഒരു സ്ത്രീ സ്വയംപര്യാപ്തയായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് താന്‍ മനസിലാക്കിയതെന്നും ബന്ധം മുന്നോട്ട് കൊണ്ടു പോകാന്‍ അവര്‍ പരിശ്രമിച്ചെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു. 

വളരെ നല്ലൊരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. കലാമൂല്യമുള്ള മികച്ച മാതാപിതാക്കള്‍, ഈശ്വരാനുഗ്രഹത്താല്‍ ഒരുപാട് ഒരുപാട് സുഖസൗകര്യങ്ങള്‍ ലഭിച്ചു. എന്നാല്‍ അതിന്റെ മറുവശവും ഞാന്‍ കണ്ടു. എന്റെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞപ്പോള്‍, എല്ലാം മാറി.സാമ്പത്തികമായും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ വിലയെന്താണെന്നും ഞാന്‍ അന്നാണ് മനസിലാക്കിയത്. വിവാഹ ജീവിതത്തില്‍ നിന്ന് അമ്മ പുറത്തു കടന്നപ്പോഴാണ് ഒരു സ്ത്രീ സ്വയംപര്യാപ്തയായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച്,പ്രത്യേകിച്ച് ഒരു മകളെന്ന നിലയില്‍ മനസിലായത്. നമുക്ക് വേണ്ടി കൈയടിക്കാന്‍ ആരുമല്ല, നമുക്ക് വേണ്ടത് നാം സ്വയം ചെയ്യണം. 

മാതാപിതാക്കള്‍ വേര്‍പിരിഞ്ഞെങ്കിലും മക്കളുടെ സന്തോഷങ്ങളില്‍ അവര്‍ ഒന്നിച്ചുണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം, അവര്‍ ഒരുമിച്ച് സന്തുഷ്ടരായിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ വളരെ നല്ല ദമ്പതികളായിരുന്നു. കാരണം അവര്‍ ഒരുമിച്ച് ജോലി ചെയ്യാറുണ്ടായിരുന്നു, ഒരുമിച്ച് സെറ്റുകളില്‍ പോകും, അമ്മ കോസ്റ്റ്യൂം ചെയ്യുമായിരുന്നു. ഞാനും കോസ്റ്റ്യൂം ഡിപ്പാര്‍ട്ട്‌മെന്റിലായിരുന്നു. സഹോദരി അക്ഷര അസിസ്റ്റന്റ് ഡയറക്ടര്‍ ആയി ജോലി ചെയ്തിട്ടുണ്ട്. അങ്ങനെ ഞങ്ങളുടെ കുടുംബം മുഴുവന്‍ സിനിമയില്‍ ആയിരുന്നു. ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ പരിശ്രമിച്ചിരുന്നു. എന്നാല്‍ വേര്‍പിരിഞ്ഞ് ജീവിക്കുന്നത് അവര്‍ക്ക് സന്തോഷം നല്‍കുന്നുണ്ടെങ്കില്‍ അത് എനിക്കും സഹോദരിക്കും നല്ലതാണ്'- ശ്രുതി പറഞ്ഞു.

Shruti Haasan says parents Kamal Haasan Sarikas divorce

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES