അതിമനോഹരമായി ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ഉപ്പും മുളകും ജൈത്രയാത്ര തുടരുകയാണ്. ഇതുവരെ പ്രേക്ഷകര്‍ കണ്ടിരുന്നത് പോലെയല്ല. ലെച്ചുവിന്റെ വിവാഹം നടത്തി പുതിയൊരു തലത്തിലേക്കാണ് കഥ പോവുന്നത്. ഇതോടെ പുതിയ ചില കഥാപാത്രങ്ങള്‍ കൂടി കുടുംബത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ആര്‍ഭാട പൂര്‍ണം നടന്ന ലെച്ചുവിന്റെ വിവാഹച്ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. യുവ നടന്‍ ഡെയ്ന്‍ ഡേവിഡാണ് ലച്ചുവിന്റെ വരന്‍ സിദ്ധാര്‍ത്ഥ് ആയി എത്തിയത്. അവതാരകനായും നടനായും ഒക്കെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് ഡെയ്ന്‍. സിദ്ധാര്‍ഥ് സുകുമാരന്‍ എന്നാണ് ലെച്ചുവിന്റെ ചെക്കന്റെ പേര്. ബാലുവിന്റെ സുഹൃത്തിന്റെ മകനായ സിദ്ധാര്‍ഥ് ഒരു നേവി ഓഫീസറാണ്. ലച്ചുവിന്റെ ഹാല്‍ദി ചടങ്ങുകളും വിവാഹ ആഘോഷങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ലച്ചുവിനെ സഹോദരന്റെ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു നീലുവിന് ആഗ്രഹം. എന്നാല്‍ ബാലുവിനും മുടിയനും ഈ തീരുമാനത്തില്‍ അതൃപ്തിയായിരുന്നു. ഇതിന് പിന്നാലെയായാണ് മകള്‍ക്കായി നേവി ഓഫീസറെ ബാലു കണ്ടെത്തിയത്. വിവാഹ ശേഷം പഠനം തുടരുന്നതിനായി ലച്ചുവിന് സ്വന്തം വീട്ടില്‍ നില്‍ക്കാനുള്ള അനുവാദം സിദ്ധാര്‍ത്ഥും കുടുംബവും നല്‍കിയിട്ടുണ്ട്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെയായി ലച്ചുവിന്റെ വിവാഹം ഗംഭീരമായി ആഘോഷിച്ചിരുന്നു. മകളെ കൈപിടിച്ചുകൊടുക്കുമ്പോഴും വരന്റെ വീട്ടിലേക്കായി പോവുന്നതിനിടയിലും ബാലു വികാരഭരിതനായിരുന്നു. അതിനിടയിലായിരുന്നു സങ്കടം സഹിക്കാനാവാതെ നീലുവും കരഞ്ഞത്. മുടിയനും കേശുവും ശിവാനിയുമെല്ലാം സങ്കടത്തിലായിരുന്നു. ലച്ചുവിന്റെ വിവാഹം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ഒന്നായിരുന്നു. വിവാഹം ഷൂട്ട് ചെയ്യുമ്പോള്‍ താന്‍ കരഞ്ഞുപോയതിനെക്കുറിച്ച് ബിജു സോപാനം വ്യക്തമാക്കിയതാണ് മിനിസ്‌ക്രീന്‍ ആരാധകരുടെ കണ്ണു നിറയ്ക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹം ഷൂട്ട് ചെയ്യുമ്പോള്‍ താന്‍ ശരിക്കും കരഞ്ഞുപോയെന്നും ഗ്ലിസറിനൊന്നും ആവശ്യം വന്നില്ലെന്നും ബിജു സോപാനം പറയുന്നു.
വിവാഹം കഴിഞ്ഞ് വരനൊപ്പം ഇറങ്ങുന്നതിന് മുന്‍പ് ലച്ചുവിനെ മാറ്റിനിര്‍ത്തിയുള്ള ബാലുവിന്റെ സംസാരം പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ചിരുന്നു. അച്ഛന്റെ വാക്കുകള്‍ കേട്ട് ലച്ചുവും കരയുന്നുണ്ടായിരുന്നു. സംസാരത്തിനിടയില്‍ ബാലുവും വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. നീലുവിനെക്കുറിച്ചായിരുന്നു ബാലു സംസാരിച്ചത്. ഉത്തരവാദിത്തം ഏറ്റെടുക്കാതെ താനും കുട്ടിക്കളിയുമായി നടന്നപ്പോള്‍ നിങ്ങളുടെ കാര്യങ്ങളെല്ലാം നോക്കിനടത്തിയത് അമ്മയാണെന്നും അമ്മയുടെ കഷ്ടപ്പാട് മറക്കരുതെന്നും ബാലു ലച്ചുവിനോട് പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് സിദ്ധാര്‍ത്ഥിനൊപ്പം ഇറങ്ങാന്‍ നില്‍ക്കുമ്പോഴായിരുന്നു ബാലു ലച്ചുവിനെ ഉപദേശിച്ചത്. ലച്ചു എവിടെയെന്ന് എല്ലാവരും ചോദിക്കുമ്പോള്‍ എന്തോ സംസാരിക്കാനായി ബാലു വിളിച്ചോണ്ട് പോയി എന്നാണ് പറയുന്നത്. പല അവസരങ്ങളും ഗ്ലിസറിനില്ലാതെ അഭിനയിച്ചതിനെക്കുറിച്ച് പല താരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. ലച്ചുവിനെ യാത്രയാക്കുന്ന രംഗത്ത് തനിക്ക് ഗ്ലിസറിന്‍ വേണ്ടി വന്നില്ലെന്ന് ബിജു സോപാനം പറയുന്നു. തിരക്കഥയ്ക്ക് അനുസരിച്ച് പ്ലാന്‍ ചെയ്ത രംഗം ആയിരുന്നില്ല അത്. മകള്‍ക്കായി കുറച്ച് ഉപദേശം കൊടുക്കണം എന്ന് മാത്രമായിരുന്നു ഉദ്ദേശിച്ചതെന്നും എന്നാല്‍ ആ രംഗത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് കണ്ണുനീര്‍ നിയന്ത്രിക്കാന്‍ ആയില്ലെന്നും ബിജു പറയുന്നു. സക്രീനില്‍ മാത്രമല്ല ജീവിതത്തിലും അവര്‍ സ്വന്തം മക്കള്‍ ആണെന്നും ഷൂട്ടിങ്ങിനായെത്തിയ ആദ്യ ദിവസം മുതല്‍ അവരെല്ലാം അച്ഛനെന്നാണ് വിളിക്കുന്നതെന്നും ബിജു പറഞ്ഞിരുന്നു. തനിക്ക് ഉപ്പും മുളകിലെ മക്കള്‍ ഉള്‍പ്പെടെ ഏഴുപേരാണ് ഉളളതെന്ന് മുന്‍പ് നീലുവും പറഞ്ഞിരുന്നു. സ്വന്തം മകളുടെ വിവാഹം നടക്കുമ്പോള്‍ ഏതൊരച്ഛനും ഉണ്ടാകുന്ന ഇമോഷനാണ് അപ്പോള്‍ തനിക്കും ഉണ്ടായതെന്നും മകളുടെ കൈപിടിച്ച് കൊടുക്കുമ്പോഴം അതേ വിഷമമാണ് താന്‍ അനുഭവിച്ചതെന്നും അതിനാലാണ് കരഞ്ഞ് പോയതെന്നും ബാലു വ്യക്തമാക്കിയിരുന്നു. വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്.