മിനസ്‌ക്രീനില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളളത് ഇപ്പോള്‍ രണ്ടു വയസ്സുകാരി പാറുക്കുട്ടിയ്്ക്കാണ്. ടെലിവിഷന്‍ സ്‌ക്രീനില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ പോലും നിറ സാന്നിധ്യമാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന സീരിയലിലെ പാറുക്കുട്ടി. സീരിയലില്‍ നീലുവിന്റെയും ബാലചന്ദ്രന്‍ തമ്പിയുടേയും അഞ്ചമത്തെ മകളായ പാര്‍വ്വതി ബാലചന്ദ്രന്‍ ആയിട്ടാണ് പാറുകുട്ടി എത്തിയത്. കുസൃതിയും ചിരിയുമൊക്കെയായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി, പ്രേക്ഷകരുടെ സ്‌നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങുന്ന പാറുകുട്ടി കരുനാഗപള്ളിയിലെ പ്രയാര്‍ സ്വദേശികളായ അനില്‍ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും രണ്ടാമത്തെ മകളാണ്.
1000 എപിസോഡ് പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ് ഉപ്പുംമുളകും. ഇതിനിടെയില്‍ ലച്ചുവായി എത്തുന്ന ജൂഹി പിന്‍മാറിയെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍ എത്തുന്നുണ്ട്. ഇതിന് പിന്നാലെ പാറുക്കുട്ടി സീരിയില്‍ നിന്നും പിന്‍മാറുകയാണോ എന്ന സംശയത്തിലായിരുന്നു ആരാധകര്‍. ഫല്‍വേഴ്‌സ് പുറത്തുവിട്ട ഒരുു പത്രപരസ്യമായിരുന്നു ഇതിന് കാരണം. ഉപ്പും മുളകിലേക്കും കുട്ടി താരങ്ങളെ തേടുന്ന പരസ്യമാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. നന്നായി അഭിനയിക്കാനും അഭിനയിച്ചു തകര്‍ക്കുവാനും കഴിവുള്ള മൂന്നിനും, അഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടി താരങ്ങളെയാണ് ഉപ്പും മുളകും അണിയറ പ്രവര്‍ത്തകര്‍ തേടുന്നത്. ഫോട്ടോയും ബയോഡേറ്റയും സഹിതം ചാനലിലേക്ക് മെയില്‍ ചെയ്യുവാനും പരസ്യത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പരസ്യം വൈറല്‍ ആയതിന് പിന്നാലെ ഉപ്പും മുളകില്‍ നിന്നും പാറുക്കുട്ടിയെ പിന്മാറ്റുന്നതാണോ, ഇപ്പോള്‍ പുതിയ താരങ്ങളെ തേടുന്ന പരസ്യം എന്നായി ആരാധകരുടെ ചര്‍ച്ച. ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കയാണ് പാറുക്കുട്ടിയുടെ അച്ഛന്‍ അനില്‍കുമാര്‍ രംഗത്തെത്തയിരുന്നു. തങ്ങള്‍ ഇതേപറ്റി ഒന്നും അറിഞ്ഞിട്ടില്ലെന്നും ഇത് തെറ്റായ വാര്‍ത്തയാണെന്നുമാണ് അനില്‍കുമാര്‍ സിനിലൈഫിനോട് വ്യക്തമാക്കിയത്. എന്നാല്‍ പരസ്യത്തിന് പിന്നിലെ കാരണം ഇപ്പോള്‍ വ്യക്തമായിരിക്കയാണ്. പാറുവിനെ മാറ്റുന്നതല്ല പാറുകുട്ടിയ്ക്ക് കളികൂട്ടുകാരെ തേടുന്നതുമായി ബന്ധപ്പെട്ട കാര്യമാണ് ഈ പരസ്യത്തിന് പിന്നിലെന്ന് ചാനലുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബാലൂസ് ഡേ കെയറിലേക്കുളള കുട്ടികളെയാകും തേടുന്നതെന്നും സൂചനയുണ്ട്.