Latest News

രാത്രി മുഴുവനും വേദന കാരണം ഹോട്ട് വാട്ടര്‍ ബാഗ് വെയ്ക്കുകായിരുന്നു; ആരാധിക അറ്റാക്ക് ചെത് സംഭവം വിവരിച്ച് സായ് കിരണ്‍

Malayalilife
രാത്രി മുഴുവനും വേദന കാരണം ഹോട്ട് വാട്ടര്‍ ബാഗ് വെയ്ക്കുകായിരുന്നു; ആരാധിക അറ്റാക്ക് ചെത് സംഭവം വിവരിച്ച് സായ് കിരണ്‍

വാനമ്പാടി സീരിയലിലൂടെ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത താരമാണ് സായ്കിരണ്‍. വാനമ്പാടിയിലെ മോഹന്‍ എന്ന കഥാപാത്രമായി കയ്യടി നേടുകയായിരുന്നു ഈ  അന്യഭാഷാ താരം. ആരാധകര്‍ക്ക് താരങ്ങളോട് വലിയ ഇഷ്ടമാണ്. പലപ്പോഴും അവരത് പ്രകടി പ്പിക്കാറുമുണ്ട്. താരാരാധന കയ്യില്‍ നില്‍ക്കാതെ പോകുന്ന സാഹചര്യങ്ങളും പലപ്പോഴും ഉണ്ടാകാറുണ്ട.തങ്ങള്‍ക്ക് പ്രിയപ്പെട്ട താരങ്ങള്‍ക്കായി ജീവിന്‍ വെടിയാന്‍ വരെ തയ്യാറായിരിക്കും പല താരങ്ങളും. അത്തരത്തില്‍ താരാ രാധനയുടെ പേരില്‍ ഉണ്ടായ അനുഭവ കഥകള്‍ പങ്കുവ ച്ച് താരങ്ങളും എത്താറുണ്ട്.അത്തരത്തില്‍ ഒരു ആരാധികയുടെ ഇഷ്ടം കൂടല്‍ അല്‍പ്പം കടന്നു പോയെന്നു പറയുകയാണ് വാനമ്പാടി നായകന്‍ സായ് കിരണ്‍ റാം. ഫേസ്ബുക്കിലൂടെ പങ്കിട്ട കുറിപ്പിന് പിന്നിലെ യാഥാര്‍ഥ്യം ആണ് അദ്ദേഹം സമയം മലയാളത്തിലൂടെ വ്യക്തമാക്കിയത്.

'കഴിഞ്ഞ ദിവസം ഒരു സ്ത്രീ എന്റെ അടുത്തേയ്ക്ക് വന്നു. പരിചയപ്പെടാനും, കൂടെ നിന്നു ഫോട്ടോ എടുക്കാനും വേണ്ടിയാണവര്‍ വന്നത്. ഫോട്ടോ എടുത്ത ശേഷം എന്നെ ആലിംഗനം ചെയ്യാന്‍ എന്ന വണ്ണം അവര്‍ അടുത്തേയ്ക്ക് വരികയുണ്ടായി'വിരോധമില്ല എന്ന വിധം ഞാനും നിന്നു. എന്നാല്‍ അപ്രതീക്ഷിതമായി അവര്‍ എന്നെ ദൃഢമായി കെട്ടിപ്പിടിക്കുകയും, എന്റെ കവിളുകളില്‍ ശക്തമായി പിച്ചുകയും, സോറി എന്നുറക്കെ അലറി വിളിച്ചു കൊണ്ട് ഓടി മറയുകയും ചെയ്തു. കരയണോ ചിരിക്കണോ എന്ന അവസ്ഥയിലായിപ്പോയി ഞാന്‍

രാത്രി മുഴുവനും വേദന കാരണം ഹോട്ട് വാട്ടര്‍ ബാഗ് വെയ്ക്കുകായിരുന്നു. ഇത് മൂന്നാം തവണയാണ് ഇത്തരമൊരു അറ്റാക്ക് എനിക്ക് നേരെ ഉണ്ടാകുന്നത്. ഞാന്‍ ഇനി മുതല്‍ ആളുകളെ ദൂരെ നിര്‍ത്തി സംസാരിക്കാന്‍ പഠിക്കണം. ', എന്നും സായ് പറയുന്നു.ഫേസ്ബുക്കിലൂടെ സ്നേഹവും ആരാധനയും നല്ലതാണ് പക്ഷെ അധികം ആകരുത്. ഇത് അല്പം കടന്നുപോയി. അടുത്തവട്ടം മുതല്‍ ഫാന്‍സിനെ കാണാന്‍ പോകുമ്പോള്‍ എന്റെ ടൈസണിനെ ഞാന്‍ ഒപ്പം ചേര്‍ക്കും എന്നുപറഞ്ഞുകൊണ്ടാണ് സായ് ചിത്രങ്ങള്‍ പങ്കിട്ടത്.

vanambadi sai kiran expalins an attack from his fan girl

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക