മുടിയനും ലച്ചുവിനുമൊപ്പം ചുവടുവെച്ച് പാറുക്കുട്ടി; വൈറലായി ഉപ്പും മുളകിലെ കുഞ്ഞുതാരത്തിന്റെ ഡാന്‍സ് വീഡിയോ

Malayalilife
topbanner
മുടിയനും ലച്ചുവിനുമൊപ്പം ചുവടുവെച്ച് പാറുക്കുട്ടി; വൈറലായി ഉപ്പും മുളകിലെ കുഞ്ഞുതാരത്തിന്റെ ഡാന്‍സ് വീഡിയോ

ടെലിവിഷന്‍ പരമ്പരകളില്‍ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പരയാണ് ഉപ്പും മുളകും. സ്വാഭാവികമായ അഭിനയം തന്നെയാണ് പരമ്പരയെ പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനമുറപ്പിക്കാന്‍ സഹായിച്ചത്. ബാലുവും നീലുവും അവരുടെ അഞ്ച് മക്കളും ഇപ്പോള്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ്. പല പരിപാടികളിലും ഉപ്പും മുളകും കുടുംബം ഒരുമിച്ച് എത്താറുണ്ട്. അടുത്തിടെ ഒരു പരിപാടിക്കെത്തിയ ഉപ്പും മുളകും കുടുംബത്തിന്റെ ചിത്രവും വീഡിയോയുമൊക്കെ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. കുടുംബസമേതമായാണ് ഇവരെത്തിയത്. യാതൊരുവിധ പരിഭ്രമവുമില്ലാതെ കൂളായി പാട്ടിനൊപ്പം ചുവടുവെക്കുന്ന പാറുക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

മുടിയനും ശിവാനിയും ലച്ചുവിനും കേശുവുമൊക്കെ ചുവട് വെക്കുന്നത് കണ്ടപ്പോഴാണ് പാറുക്കുട്ടിയും ഇവര്‍ക്കൊപ്പം കൂടിയത്. ലച്ചുവാകട്ടെ പാറുക്കുട്ടിയെ ചേര്‍ത്തുപിടിച്ചായിരുന്നു ചുവട് വെച്ചത്. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെയായി ഡാന്‍സ് വീഡിയോ ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. പാറുക്കുട്ടി അച്ഛനൊപ്പം കടയിലിരിക്കുന്ന വീഡിയോയായിരുന്നു നേരത്തെ വൈറലായി മാറിയത്. 


uppum mulakum fame ameya's dance video viral

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES