സംപ്രേക്ഷണം ആരംഭിച്ച് ചുരുക്കം നാളുകള്‍കൊണ്ട് തന്നെ പ്രേക്ഷക സ്വീകാര്യത നേടിയ മിനിസ്‌ക്രീന്‍ പരമ്പരയാണ് ഉപ്പും മുളകും. ആരാധകരെ ത്രസിപ്പിക്കുന്ന ഓരോ എപ്പിസോഡുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി സംപ്രേക്ഷണം ചെയ്തുകെണ്ടിരിക്കുന്നത്. കുടുംബത്തോടൊപ്പം സമാധാനത്തോടെ ജീവിക്കുന്ന ബാലുവിന് പലപ്പോഴും പലതരം പണികള്‍ കിട്ടാറുണ്ട്. കൂടുതലായും സുഹൃത്തുക്കളിലൂടെയാണ്. എന്നാല്‍ ഇപ്പോഴിതാ ബാലുവിന്റെ അകന്ന ബന്ധുവായ ജയന്തന്‍ വീട്ടില്‍ എത്തിയിരിക്കുകയാണ്. ജയന്തന്റെ വരവ് ചുമ്മാതല്ലെന്നാണ് പരമ്പരയുടെ പുതിയ പ്രമോ സൂചിപ്പിച്ചിരിക്കുന്നത്.
ഇപ്പോഴത്തെ ബാലുവിന്റെ സ്വഭാവമല്ലായിരുന്നു വിവാഹത്തിനും കുടുംബ ജീവിതത്തിനും മുന്‍പ് ബാലുവിന് ഉണ്ടായിരുന്നത്. മറ്റൊരു മുഖമായിരുന്നെന്നാണ് ജയന്തന്‍ പറയുന്നത്. കൂട്ടുകാര്‍ക്ക് വേണ്ടി അടിക്കാനും കുത്താനും അങ്ങനെ എന്തും ചെയ്യാനും മടിയില്ലാതിരുന്ന ബാലുവിനെ മൊട്ട ബാലു എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. അതുകൊണ്ട് തന്നെ പാറമട വീട്ടിലെത്തിയ ജയന്തന്‍ ബാലുവിനുള്ളില്‍ ഉറങ്ങി കിടക്കുന്ന മൊട്ട ബാലുവിനെ പുറത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ്. കുശലാന്വേഷണത്തിനിടെ അളിയന്‍ പഴയ ഗുണ്ടാ ജീവിതം നിര്‍ത്തിയോ എന്നും ജയന്തന്‍ ചോദിക്കുന്നുണ്ട്. എന്തായാലും പഴയ മൊട്ട ബാലുവിനുള്ള പവറൊന്നും ബാലുവിനിപ്പോള്‍ ഇല്ലെന്നാണ് ജയന്തന്റെ കണ്ടുപിടുത്തം.
ചുരുക്കി പറഞ്ഞാല്‍ ജയന്തന്‍ പറഞ്ഞ് വരുന്നത് ജയന്തനും ബാലുവും നാട്ടുകാര്‍ക്ക് ഒരുപാട് ഉപദ്രവം ഉണ്ടാക്കിയിട്ടുണ്ടെന്നാണെന്നാണ് നീലുവിന്റെ വിലയിരുത്തല്‍. എന്നാല്‍ തല മൊട്ട അടിച്ച് മുണ്ടും മടക്കി ഉടുത്താല്‍ പഴയ രൂപം ആവുമെന്ന് ബാലു പറയുമ്പോള്‍ ബാര്‍ബറെ വിളിച്ച് കൊണ്ട് വരട്ടെ എന്നാണ് കേശു ചോദിക്കുന്നത്. ഇത് കേട്ടതോടെ ലെച്ചുവിന് ദേഷ്യം വരുന്നുണ്ട്. അങ്കിളിന്റെ ഉദ്ദേശം അച്ഛനെ പഴയത് പോലെ ഗുണ്ട ആക്കാനാണോ എന്ന് ചോദിച്ച് ലെച്ചു ചൂടാവുന്നുണ്ട്.
ഇതിനിടെ നിനക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ മുന്നില്‍ ഞാന്‍ ഉണ്ടാവുമെന്ന് ബാലു ജയന്തന് വാക്ക് കൊടുക്കുന്നുണ്ട്. ഉടനെ തന്നെ അത് കൊണ്ടാണ് ഒരു വധഭീഷണി വന്നപ്പോള്‍ തന്നെ ഞാന്‍ ഇങ്ങോട്ട് വന്നതെന്ന് ജയന്തന്‍ വെളിപ്പെടുത്തി. എന്തായാലും ഇപ്പോള്‍ അച്ഛന്‍ ഗുണ്ട ആവുമോ എന്ന ഭയത്തിലാണ് കുടുംബം. എന്നാല്‍ ഇനി ഒരിക്കലും ഗുണ്ടാപണിക്ക് പോകില്ലെന്ന് ബാലു തന്റെ തലയില്‍ സത്യം ചെയ്ത് തന്നതാണെന്ന് നീലു പറയുന്നുണ്ട്. എന്തായാലും ബാലുവിന് മുട്ടന്‍ പണിയുമായിട്ടാണ് ജയന്തന്‍ പാറമട വീട്ടില്‍ എത്തിയിരിക്കുന്നതെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല.