Latest News

പ്രണയ നൈരാശ്യവും സമ്മര്‍ദ്ദവും; പ്രശസ്ത സീരിയല്‍ താരം ശ്രാവണി ആത്മഹത്യ ചെയ്ത നിലയില്‍

Malayalilife
 പ്രണയ നൈരാശ്യവും സമ്മര്‍ദ്ദവും; പ്രശസ്ത സീരിയല്‍ താരം ശ്രാവണി ആത്മഹത്യ ചെയ്ത നിലയില്‍

സീരിയല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു മരണവാര്‍ത്ത കൂടി എത്തിയിരിക്കയാണ്. പ്രശസ്ത സീരിയല്‍ താരം ശ്രാവണിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മൌനരാഗം സീരിയല്‍ താരത്തിന്റെ അപ്രതീക്ഷിത മരണ വാര്‍ത്ത സീരിയല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മൗനരാഗം, മനസ്മാ മാതാ തുടങ്ങിയ തെലുങ്ക് സീരിയലുകളിലൂടെയാണ്  ശ്രദ്ധ നേടിയ ശ്രാവണി കൊണ്ടപ്പള്ളിയുടെ വേര്‍പാടിന്റെ നടുക്കം ആരാധകര്‍ക്ക് മാറിയിട്ടില്ല. 

ഹൈദരാബാദിലെ മധുര നഗറിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് നടിയെ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ നടിയെ കണ്ടെത്തിയ ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നു എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ടിക് ടോക്കിലൂടെ പരിചയപ്പെട്ട ദേവരാജ റെഡ്ഡി എന്നയാളുമായി നടി അടുപ്പത്തിലായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പിന്നീട് ഇയാള്‍ നടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇതാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ദേവരാജ റെഡ്ഡി കഴിഞ്ഞ കുറച്ച് കാലങ്ങളായി പണം ആവശ്യപ്പെട്ട് സമ്മര്‍ദ്ദത്തിലാക്കിയിരുന്നതായി ശ്രാവണിയുടെ സഹോദരന്‍ ശിവ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ചില വീഡിയോകള്‍ പുറത്ത് വിടുമെന്ന് കാട്ടി നടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും സഹോദരന്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യംശ്രാവണി തന്നോട് പറഞ്ഞിരുന്നുവെന്നും ഒരു ഷൂട്ടിങ് ഉണ്ടെന്ന് പറഞ്ഞാണ് പോയതെന്നും എന്നാല്‍ ഇത് ചെയ്യാനാകുമെന്ന് കരുതിയിരുന്നില്ലെന്നും ശിവ പറയുന്നു. ശ്രാവണിയുടെ മാതാപിതാക്കളുടെ പരാതിയിന്മേല്‍ ദേവരാജ് റെഡ്ഡിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസുദ്യോഗസ്ഥര്‍ വ്യക്തമാക്കി.കഴിഞ്ഞ കുറച്ച് നാളുകളായി ശ്രാവണി അസ്വസ്ഥയായാണ് കാണപ്പെടുന്നതെന്ന് കുടുംബാംഗങ്ങളും സ്ഥിരീകരിക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി തെലുങ്ക് ടിവി സീരിയലുകളില്‍ ശ്രാവണി വളരെ ശ്രദ്ധേയ സാന്നിധ്യമാണ്.

telugu serial actress sravani kondapally suicide

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക