Latest News

ഗായിക സുജാതയുടെ ഭര്‍ത്താവ് കൃഷ്ണ മോഹന്റെ പിറന്നാള്‍ ആഘോഷമാക്കി സുജാത; ചിത്രങ്ങള്‍ പങ്കുവച്ച് ശ്വേത

Malayalilife
ഗായിക സുജാതയുടെ ഭര്‍ത്താവ് കൃഷ്ണ മോഹന്റെ പിറന്നാള്‍ ആഘോഷമാക്കി സുജാത; ചിത്രങ്ങള്‍ പങ്കുവച്ച് ശ്വേത

ഗായിക സുജാത മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട കലാകാരിയാണ്. പ്രണയവും, കുസൃതിയും സ്നേഹവും നിറഞ്ഞ പാട്ടുകളുമായി കേരളക്കരയെ ത്രസിപ്പിച്ച ഭാവഗായികയാണ് സുജാത. സുജാതയുടെ കുടുംബത്തെക്കുറിച്ചറിയാന്‍ എല്ലാവര്‍ക്കും നല്ല താല്‍പര്യമാണ്. കാരണം കുടുംബത്തില്‍ തന്നെ മറ്റൊരു ഗായികയും കൂടിയുണ്ട്.

സുജാതയും ഭര്‍ത്താവുമായുളള മികച്ച കെമിസ്ട്രിയും പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. 1981ലാണ് ഡോ കൃഷ്ണമോഹനുമായി സുജാതയുടെ വിവാഹം നടക്കുന്നത്. സുജാതയുടെ ഭര്‍ത്താവ് മോഹന്റെ 70 പിറന്നാള്‍ കഴിഞ്ഞ ദിവസം ഗംഭീരമായിട്ടാണ് കുടുംബം ആഘോഷിച്ചത്. പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ച് ലൈവില്‍ എത്തിയിരുന്നു സുജാത. കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ശ്വേത മോഹന്‍ പങ്കുവച്ചിരുന്നു.

തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങി നിരവധി ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സുജാത പാടിയിട്ടുണ്ട്. കേരള, തമിഴ്നാട് സര്‍ക്കാരുകളുടെ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം ഒന്നിലേറെ തവണ നേടിയിട്ടുണ്ട്. 1975-ല്‍ ''ടൂറിസ്റ്റ് ബംഗ്ലാവ്'' എന്ന ചിത്രത്തിനു പിന്നണി പാടിയാണ് സുജാത ചലച്ചിത്ര രംഗത്തേക്കു വന്നത്. പിന്നീട് മലയാള സിനിമരംഗത്തെ സജീവസാന്നിധ്യമായി മാറി. പന്ത്രണ്ടു വയസ്സ് മുതലാണ് സുജാത മലയാള സിനിമയില്‍ പാടാന്‍ തുടങ്ങിയത്


 

sujathamohan husband krishamohan birthday celebration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക