ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയയായി മാറിയ ആളാണ് സുബി സുരേഷ്. മിനിസ്‌ക്രിനിലെ കുട്ടിപ്പട്ടാളം എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ബിഗ്സ്‌ക്രിനലും മികച്ച അഭിനയം കാഴ്ച വച്ചിരുന്നു. പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ് സുബി സുരേഷിനോട്. വര്‍ഷങ്ങളായി സ്്ക്രീനില്‍ കാണുന്ന സുബി വിവാഹിതയാകാത്തത് എന്താണെന്ന് ആരാധകര്‍ ചോദിക്കാറുണ്ട്. ഇപ്പോള്‍ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സുബിയുടെ സഹോദരന്റെ വിവാഹം കഴിഞ്ഞിരുന്നു. അപ്പോഴൊക്കെ സുബി വിവാഹിതയാകാത്തത് എന്താണെന്നാണ് ആരാധകര്‍ ചോദിച്ചത്.
ഹാസ്യപരിപാടികളില്‍ സ്ഥിരം സാന്നിധ്യമാണ് സുബി സുരേഷ്. കനകസിംഹാസനം എന്ന ജയറാം ചിത്രത്തിലൂടെയാണ് താരം ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ചത്. മികച്ച അവസരങ്ങളായിരുന്നു താരത്തിന് പിന്നീട് ലഭിച്ചത്. തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്ന് മുന്‍പ് സുബി വെളിപ്പെടുത്തിയിരുന്നു. ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു പ്രണയത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ഇക്കാര്യം വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോള്‍ ആ വീഡിയോയുടെ ചില ഭാഗങ്ങളാണ് വീണ്ടും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്. പ്രണയമുണ്ടായിരുന്നു, എന്നാല്‍ ആ ബന്ധം ജീവിതം മുഴുവന്‍ ഉണ്ടാവില്ലെന്ന് അറിഞ്ഞതോടെ പിരിയുകയായിരുന്നു. പരസ്പര സമ്മതത്തോടെയായിരുന്നു വേര്‍പിരിയലെന്ന് സുബി പറയുന്നു.
അദ്ദേഹത്തിന്റെ നിലപാടുകളാണ് ആ ബന്ധം ഇല്ലാതാക്കിയത. ചില കാര്യങ്ങള്‍ സംസാരിച്ചതോടെ പിരിയുകയായിരുന്നു. അദ്ദേഹം വേറെ വിവാഹം കഴിച്ചിരുന്നു. കുട്ടികളൊക്കെയായി അദ്ദേഹത്തിന്. സിനിമാരംഗത്തുള്ളയാളല്ല അദ്ദേഹം. ഇപ്പോഴും ആ സൗഹൃദം അതേപോലെ തുടരുന്നുണ്ട്. അദ്ദേഹം വിദേശത്തായതിനാല്‍ കുടുംബത്തെ വിട്ട് പോവാന്‍ തനിക്ക് സാധിക്കാത്തതും പിരിയാനുള്ള കാരണങ്ങളിലൊന്നായിരുന്നുവെനന് സുബി പറയുന്നു.വിവാഹ ആലോചനകള്‍ ഇപ്പോഴും വരുന്നുണ്ട്. വീട്ടുകാര്‍ക്കും താന്‍ വിവാഹിതയായി കാണാന്‍ ആഗ്രഹമുണ്ട്. അറേഞ്ച്ഡ് മാര്യേജ് പറ്റില്ല എന്നുള്ളത് കൊണ്ടാണ് വിവാഹം വൈകുന്നത്. പ്രണയ വിവാഹത്തിന് വീട്ടുകാര്‍ക്ക് എതിര്‍പ്പൊന്നുമില്ല. എന്നാല്‍ പ്രണയത്തിന്റെ ക്ലച്ച് പോയതുകൊണ്ട് അത് വരുന്നുമില്ല. കല്യാണം കഴിച്ച് നോക്കിയാലോ എന്ന് അമ്മ ഇടയ്ക്ക് ചോദിക്കാറുണ്ട്. ഇപ്പോള്‍ അതിന് മൂഡില്ലെന്നുള്ള മറുപടിയാണ് താന്‍ നല്‍കാറുള്ളതെന്നുമായിരുന്നു സുബി പറഞ്ഞത്.
എന്നാല്‍ ഈ അഭിമുഖത്തിന് ശേഷം ചില വ്യാജ വാര്‍ത്തകളും എത്തിയിരുന്നു. അതിനോടും സുബി പ്രതികരിച്ചിരുന്നു. പ്രണയിച്ചയാള്‍ പണത്തിന് പ്രാധാന്യം നല്‍കിയപ്പോള്‍ ആ ബന്ധം ഉപേക്ഷിച്ചു, അയാള്‍ പണം കണ്ടാണ് തന്നെ പ്രണയിച്ചത് അതുകൊണ്ട് അയാളെ ഉപേക്ഷിച്ചു. ഈ തരത്തില്‍ സുബി പറഞ്ഞതായിട്ടായിരുന്നു വാര്‍ത്തകള്‍. ഇതിന്റെ സത്യാവസ്ഥ സുബി തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
അത് 15 വര്‍ഷം മുന്‍പുള്ള കാര്യമാണ്, അതാണ് ഇന്നലത്തേതു പോലെ ആളുകള്‍ പ്രചരിപ്പിക്കുന്നത്. അദ്ദേഹം ഒരിക്കലും എന്റെ പണം കണ്ടല്ല എന്നെ പ്രണയിച്ചത്. എനിക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങിത്തന്നത് അദ്ദേഹമാണെന്നു പറയുമ്പോള്‍ അറിയാമല്ലോ അന്ന് എന്റെ കയ്യില്‍ ഒട്ടും പണമുണ്ടായിരുന്നില്ലെന്ന്. ഞാന്‍ അന്ന് ഷോകളൊക്കെ ചെയ്തു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ കുടുംബത്തിന് സാമ്പത്തിക ഞെരുക്കമുള്ള സമയമായിരുന്നു അത്. ഞാനാണ് വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നതെന്നും സുബി പറഞ്ഞിരുന്നു.
എന്റെ അമ്മയ്ക്കു ജോലിക്കു പോകാമല്ലോ എന്ന് അദ്ദേഹം അന്ന് ചോദിച്ചപ്പോള്‍ എനിക്ക് വിഷമമുണ്ടായി. കാരണം ഞാനിത്രയും വലുതായി അമ്മയേയും കുടുംബത്തേയും നോക്കാന്‍ പ്രാപ്തയായപ്പോള്‍ അമ്മയെ ജോലിക്കു വിടേണ്ട കാര്യമില്ലല്ലോ എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ പിരിയുകയായിരുന്നു. അദ്ദേഹമാണ് എനിക്ക് ഒരു ബാങ്ക് അക്കൗണ്ട് എടുത്ത് തന്നത്. ആ അക്കൗണ്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സുബി പറഞ്ഞിരുന്നു.