മിനിസ്‌ക്രീന്‍ പരമ്പരകളില്‍ ഏറെ ആരാധകരുള്ള പരമ്പരയാണ് 'ഉപ്പും മുളകും.' കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പാണ് പരമ്പരയില്‍ മുടിയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഋഷി എസ് കുമാര്‍ സംവിധായകന്‍ ഉണ്ണി ആറിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. കരഞ്ഞുകൊണ്ട് ഋഷി പറഞ്ഞ വാക്കുകള്‍ അതിവേഗമാണ് വൈറലായത്. ആരാധകര്‍ മുഴുവന്‍ ഋഷിയ്ക്കൊപ്പം നിലനില്‍ക്കുകയും പരമ്പരയുടെ ഇപ്പോഴത്തെ ഗുണനിലവാരമില്ലായ്മയെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാലിതാ, ഋഷിയുടെ ആരോപണത്തിനു പിന്നാലെ ചാനല്‍ അധികാരി ശ്രീകണ്ഠന്‍ നായര്‍ പങ്കിട്ട ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്.
ഉപ്പും മുളകിലും ഒരു വിഷയവുമില്ല. ഞാന്‍ കഴിഞ്ഞദിവസവും ലൊക്കേഷനില്‍ പോയതാണ്. നിങ്ങള്‍ ഈ ടെലിവിഷനിലൂടെയും, സോഷ്യല്‍ മീഡിയയിലൂടെയും അറിയുന്നതൊന്നുമല്ല യാഥാര്‍ഥ്യം. നിങ്ങള്‍ക്ക് അറിയില്ല, ഈ ആര്‍ട്ടിസ്റ്റുകള്‍ പെട്ടെന്ന് അങ്ങ് തടിച്ചു കൊഴുക്കുന്നതിനെക്കുറിച്ച്. അത് കൊഴുത്താല് അത് താങ്ങാന്‍ പറ്റുന്നതിനും അപ്പുറം ആയിരിക്കും. ആര്‍ട്ടിസ്റ്റുകള്‍ തടിച്ചുകൊഴുത്താല്‍ ചിലപ്പോള്‍ ചാനലിന് മുകളിലേക്ക് വളരും. ചാനലിന് മുകളിലേക്ക് വളര്‍ന്നാല്‍ അത് വെട്ടിവീഴ്ത്താതെ തരമില്ല എന്നുള്ളതാണ്. അത് പ്രേക്ഷകര്‍ മനസിലാക്കും എന്ന് വിശ്വസിക്കുന്നു. ഒരുപാട് സുഹൃത്തുക്കള്‍ ഇതിനെകുറിച്ച് ചോദിക്കുന്നുണ്ട്. അതാണ് പ്രതികരിച്ചതെന്നും എസ്‌കെഎന്‍ പറയുന്നു.
എനിക്ക് ഇതില്‍ കൂടുതല്‍ പറയാന്‍ നിര്‍വ്വാഹമില്ല. ഞാന്‍ ഉദ്ദേശിക്കുന്നുമില്ല. നിങ്ങള്‍ മനസിലാക്കുന്നത് ഈ പ്രശ്‌നത്തിന്റെ ഒരു സൈഡ് മാത്രമാണ്. മറുവശത്ത് പ്രശ്നങ്ങള്‍ നിരവധിയാണ്. നമുക്ക് ചില ലൊക്കേഷനുകളില്‍ ഷൂട്ടിങ് നടത്താന്‍ പറ്റാത്ത പോലെ ഇവര്‍ പ്രശ്നങ്ങള്‍ വഷളാക്കും. അപ്പോള്‍ അവര്‍ ആര്‍ട്ടിസ്റ്റുകള്‍ ആകും. ശബ്ദം ഒക്കെ കള്ളതൊണ്ടയിലേക്ക് പോകും. ഞാന്‍ ആണ് ഈ പ്രോഗ്രാമിന്റെ ജീവന്‍. ഞാനില്ലാതെ ഒന്നും നടക്കില്ല എന്ന അവസ്ഥയിലേക്ക് കൊണ്ട് പോകും. അപ്പോള്‍ പ്രേക്ഷകര്‍ ഒന്ന് മനസിലാക്കുക. നിങ്ങള്‍ വിചാരിക്കുംപോലെ കാര്യങ്ങള്‍ അത്ര എളുപ്പമല്ല,നിസ്സാരമല്ല. നമ്മള്‍ വളരെ പ്രശസ്തനായ ഒരാളെ കൊണ്ട് ഷൂട്ട് ചെയ്യാന്‍ പോയാല്‍ നമ്മള്‍ ആ മൂഡ് ഒക്കെ സഹിക്കേണ്ടി വരും. പക്ഷേ 24 മണിക്കൂറും മൂഡ് താങ്ങി നടക്കാന്‍ നമുക്ക് കഴിയാതെ വരും എന്നാണ് എസ്‌കെഎന്‍ പ്രതികരിച്ചത്.
ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഋഷി ആരോപണങ്ങള്‍ ഉയര്‍ത്തിയത്. വീഡിയോയ്ക്ക് അവസാനം ഋഷി പൊട്ടിക്കരയുന്നുമുണ്ട്. സംവിധായകനെതിരെയും ഋഷി പരാതി ഉന്നയിച്ചിരുന്നു. സീരിയല്‍ സംവിധായകന്‍ സാഡിസ്റ്റ് ആണെന്നും അയാള്‍ കാരണം താന്‍ വളരെ അധികം ടോര്‍ച്ചര്‍ അനുഭവിക്കുന്നുവെന്നുമാണ് ഋഷി വെളിപ്പെടുത്തിയത്. മുടിയന്‍ ബാംഗ്ലൂരിലാണെന്നാണ് കഥയില്‍ പറഞ്ഞിരിക്കുന്നതെന്നും ഇപ്പോള്‍ അവിടെ വച്ച് ഡ്രഗ്ഗ് കേസില്‍ അകപ്പെട്ടെന്ന രീതിയില്‍ എപ്പിസോഡ് ഷൂട്ട് ചെയ്തെന്നുമാണ് ഋഷി ആരോപിച്ചത്. തന്റെ അറിവില്ലാതെയാണ് ഇങ്ങനെയൊരു എപ്പിസോഡ് ഷൂട്ട് ചെയ്തതെന്നും ഉപ്പും മുളകും ടീമില്‍ വിശ്വസിക്കാവുന്ന ഒരാളില്‍ നിന്നാണ് താനിത് അറിഞ്ഞതെന്നും ഋഷി പറഞ്ഞിരുന്നു.
ഉപ്പും മുളകിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ബാലും നീലുവും അച്ഛനും അമ്മയുമായി തിളങ്ങുമ്പോള്‍ മുടിയന്‍, ലെച്ചു, കേശു, ശിവ, പാറു എന്നിവരാണ് ഇവരുടെ മക്കളുടെ കഥാപാത്രങ്ങളായി എത്തുന്നത്. കഴിഞ്ഞ നാലു മാസക്കാലമായി മുടിയന്‍ എന്ന കഥാപാത്രത്തെ ഉപ്പും മുളകില്‍ കാണുന്നില്ലെന്ന പരാതി പ്രേക്ഷകരുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. യൂട്യൂബില്‍ അപ്പ്ലോഡ് ചെയ്യപ്പെടുന്ന എപ്പിസോഡുകളുടെ താഴെ നിറയുന്നത് മുടിയനെ അന്വേഷിച്ചുള്ള കമന്റുകളാണ്.