ചക്കപ്പഴത്തിൽ നിന്നും പിന്മാറാൻ കാരണം ഇതുവരെ പറഞ്ഞതൊന്നും അല്ല; സൗഭാഗ്യയുടെ വാക്കുകൾ ചർച്ചയാക്കി സോഷ്യൽ മീഡിയ

Malayalilife
topbanner
ചക്കപ്പഴത്തിൽ നിന്നും പിന്മാറാൻ കാരണം ഇതുവരെ പറഞ്ഞതൊന്നും അല്ല;  സൗഭാഗ്യയുടെ വാക്കുകൾ ചർച്ചയാക്കി സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ പ്രിയങ്കരരായ താര ദമ്പതികള്‍ ആണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെയും, നടന്‍ രാജാറാമിന്റെയും മകളാണ് സൗഭാഗ്യ. അമ്മയെപോലെ തന്നെ നൃത്തത്തില്‍ തിളങ്ങുന്ന സൗഭാഗ്യ മലയാളത്തില്‍ ഡബ്‌സ്മാഷ് തരംഗം തീര്‍ത്ത ആളായിരുന്നു. അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ സൗഭാഗ്യ എത്തുമെന്ന് കരുതിയവരാണ് അധികമെങ്കിലും സിനിമയിലേക്കേ ഇല്ലെന്ന നിലപാടിലായിരുന്നു സൗഭാഗ്യ.  എന്നാൽ ഇപ്പോൾ സൗഭാഗ്യയുടെ ചില വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

ചക്കപ്പഴത്തിൽ നിന്നും പിന്മാറിയതിന്റെ യഥാർഥ കാരണം എന്തെന്ന് ചോദിച്ചപ്പോൾ ഇതുവരെ പറഞ്ഞതൊന്നും അല്ല യഥാർത്ഥ കാരണങ്ങൾ എന്നാണ് സൗഭാഗ്യ പറഞ്ഞത്. കൂടാതെയഥാർത്ഥ കാരണങ്ങൾ പറഞ്ഞ് അനാവശ്യ പ്രശ്നം ഉണ്ടാക്കാൻ താല്പര്യം ഇല്ലെന്നും സൗഭാഗ്യ കൂട്ടിച്ചേർത്തു. കൂടാതെ ആ ചോദ്യം വീണ്ടും ചോദിക്കരുതെന്ന് സൗഭാഗ്യ പറഞ്ഞു.  താരത്തിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ താരം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

അമ്മയുടെ ശിഷ്യനായ അര്‍ജുന്‍ സോമശേഖറിനെയാണ് സൗഭാഗ്യ ജീവിത നായകനായി തിരഞ്ഞെടുത്തത്.  നര്‍ത്തകനും ടാറ്റൂ ആര്‍ട്ടിസ്റ്റുമാണ് അര്‍ജ്ജുന്‍. രണ്ടുവര്‍ഷത്തോളം പ്രണയത്തിലായിരുന്ന ഇവര്‍ വീട്ടുകാരുടെ ആശീര്‍വാദത്തോടെ വിവാഹം ചെയ്യുകയായിരുന്നു. വിവാഹശേഷവും തങ്ങളുടെ വിശേഷങ്ങള്‍ ഇവര്‍ ആരാധകരുമായി പങ്കുവയ്ച്ചിരുന്നു. സൗഭാഗ്യ നടിയായില്ലെങ്കിലും ചക്കപ്പഴം എന്ന  സീരിയലിലൂടെ അര്‍ജ്ജുന്‍ നടനായി എത്തി. മാസങ്ങൾക്ക്  മുന്‍പാണ് ഡാന്‍സ് ക്ലാസ്സുകള്‍ക്ക് സമയം ലഭിക്കാത്തത് കാരണം ചക്കപ്പഴത്തില്‍ നിന്നും പിന്മാറുന്നുവെന്ന് അര്‍ജ്ജുന്‍ വ്യക്തമാക്കിയത്.

sowbhagya venkitesh words about arjun quit reason in chakkapazham serial

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES