നടി താരാകല്യാണിന്റെ മകളായിട്ടും ടിക്ടോക്ക് താരമായും പ്രേക്ഷകര്ഡക്ക് സുപരിചിതയാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക്ടോക്ക് ക്വീന്‍ എന്ന് താന്നെ താരത്തെ പറയാം. ഒരു സമയത്ത് ടിക്ടോക്കില്‍ നിറഞ്ഞു നിന്ന താരമാണ് സൗഭാഗ്യ. സൗഭാഗ്യയുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. താരാ കല്യാണിനെ പോലെ തന്നെ മികച്ച നര്‍ത്തകിയാണ് സൗഭാഗ്യ. അര്‍ജുനും പ്രിയം നൃത്തം തന്നെയാണ്.
അടുത്തിടെ അര്‍ജുന്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് അര്‍ജുന്‍ അഭിനയരംഗത്ത് എത്തിയത്. പരമ്പരയിലെ ശിവന്‍ എന്ന അര്‍ജുന്റെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അര്‍ജുന്‍ പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു. തന്റെ ഡാന്‍സ് ക്ലാസുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ട് ഉണ്ടായതോടെയാണ് താന്‍ പിന്മാറിയതെന്ന് അര്‍ജുന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയില്‍ അര്‍ജുനും സൗഭാഗ്യയും മനസ് തുറന്നിരിക്കുകയാണ്.
ചക്കപ്പഴത്തിന്റെ സെറ്റിലേക്ക് പോവാത്തത് ദേഷ്യം കൊണ്ടൊന്നുമല്ല. അവിടെ ഫുള്‍ തമാശയാണ്. പോവരുത് എന്നൊന്നും പറഞ്ഞിട്ടില്ല. സൗഭാഗ്യ കാരണമല്ല ചക്കപ്പഴത്തില്‍ നിന്നും പിന്‍വാങ്ങിയത്. ഒരുകാര്യത്തിനും അന്യോന്യം നിര്‍ബന്ധിക്കാറില്ല ഞങ്ങള്‍ രണ്ടാളും. ചെലവുകളെക്കുറിച്ചോര്‍ത്ത് ചെറിയ ടെന്‍ഷനൊക്കെയുണ്ടാവാറുണ്ട്. ഉപജീവന മാര്‍ഗം തന്നെയാണ് ഡാന്‍സ് ക്ലാസ്. നല്ല രീതിയില്‍ നടന്നോണ്ട് പോവുന്ന സ്ഥാപനമാണ അര്‍ജുന്‍ പറയുന്നു
അര്‍ജുനെ കുറിച്ച് സൗഭാഗ്യയും തുറന്നു പറഞ്ഞു. വിവാഹം കഴിഞ്ഞ സമയത്ത് പലരും ചോദിച്ചത് ഡോക്ടറെ കാണുന്നില്ലേയെന്നായിരുന്നു. എന്തെങ്കിലും കുഴപ്പമുണ്ടോയെന്നാണ് അവരുടെ ചോദ്യം. എന്നാല്‍ അമ്മയും അമ്മൂമ്മയും അങ്ങനെയൊന്നും ചോദിച്ചില്ലെന്ന് സൗഭാഗ്യ പറയുന്നു. പൊതുവെ ദേഷ്യക്കാരനായി പറയാറുണ്ടെങ്കിലും അര്‍ജുന്‍ പാവമാണെന്നാണ് സൗഭാഗ്യ പറയുന്നത്.