മലയാള സിനിമയിലെ മുത്തശ്ശി നടിയായ സുബ്ബലക്ഷ്മിയുടെ മകളാണ് നടിയും നര്‍ത്തകിയുമായ താരാകല്യാണ്‍. താരയുടെയും രാജാറാമിന്റെയും മകളാണ് സൗഭാഗ്യ. ഡബ്സ്മാഷുകളിലൂടെയാണ് സൗഭാഗ്യ സോഷ്യല്‍മീഡിയയിലെ മിന്നും താരമായി മാറിയത്. കലാകുടുംബത്തില്‍ നിന്നുമാണ് സൗഭാഗ്യയുടെ വരവ്. താരത്തിന്റെ പിതാവ് രാജാറാം സിനിമാ സീരിയല്‍ രംഗത്തെ ശ്രദ്ധേയനായ നടനും നര്‍ത്തകനും അഭിനേതാവുമെല്ലായിരുന്നു. അമ്മയും അമ്മൂമ്മയുടെ ശ്രദ്ധിക്കപ്പെട്ട നടിമാര്‍ തന്നെ. പക്ഷേ സൗഭാഗ്യ ഡബ്സ്മാഷിലാണ് തിളങ്ങിയത്. താരത്തിന്റെ വിവാഹം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചാണ് സൗഭാഗ്യ വിവാഹിതയായത്. താരാകല്യാണിന്റെ ശിഷ്യനും നര്‍ത്തകനും ടാറ്റൂ ആര്‍ട്ടിസ്റ്റുമൊക്കെയായ അര്‍ജ്ജുനാണ് സൗഭാഗ്യയുടെ ഭര്‍ത്താവ്. ആരാധകര്‍ പ്രതീക്ഷിച്ചതിലും വേഗത്തിലായിരുന്നു വിവാഹം. വിവാഹത്തിന്റെ ക്ഷണക്കത്ത് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. വിവാഹശേഷവും തങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ച് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കഴിഞ്ഞ ദിവസം ഒന്നും ഒന്നും മൂന്ന് വേദിയില്‍ സൗഭാഗ്യയും അര്‍ജ്ജുനും ഒപ്പം താരാ കല്യാണുമാണ് അതിഥികളായി എത്തിയത്.
വിവാഹ ശേഷം മൂവരും ഒരുമിച്ചു പങ്കെടുക്കുന്ന ഷോ ആയതിനാല്‍ പ്രേക്ഷകരുടെ മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രണയം വിവാഹത്തിലേക്ക് എത്തിയ സുന്ദര നിമിഷങ്ങളെ കുറച്ചു അര്‍ജുനും സൗഭാഗ്യയും മനസ്സ് തുറന്നു. അമ്മയ്ക്ക് ഇഷ്ടക്കൂടുതല്‍ ആയത് കൊണ്ട് അര്‍ജ്ജുനെ തനിക്ക് പണ്ട് ഇഷ്ടമല്ലായിരുന്നുവെന്ന് സൗഭാഗ്യ പറയുന്നു. അത് ചെറുപ്പകാലത്ത് ഉണ്ടായ ഒരു സംഭവം അര്‍ജുന്‍ പങ്ക് വച്ചത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.സൗഭാഗ്യയെ ഏഴാം ക്ളാസില്‍ പഠിക്കുമ്പോള്‍ മുതല്‍ എനിക്ക് അറിയാം. കൊച്ചു കുട്ടി ആയിരുന്നത് കൊണ്ട് ഞാന്‍ ഇവളെ മാത്രം നോക്കിയില്ല, ബാക്കി എല്ലാവരെയും നോക്കി നടന്നു. പിന്നെ കുറച്ചുകാലം കഴിഞ്ഞു. പെട്ടെന്ന് ആണ് സൗഭാഗ്യ ഉപരിപഠനത്തിനായി കൊച്ചിയിലേക്ക് പോയത്. അങ്ങനെ ഒരു ദിവസം ഞാന്‍ ടീച്ചറെ കാണാന്‍ വീട്ടില്‍ ചെന്നു. സക്കൂട്ടി എവിടെ എന്ന് തിരക്കി. ഉടനെ ടീച്ചര്‍ സൗഭാഗ്യയെ വിളിച്ചു. നോക്കിയപ്പോള്‍ ഇവിടെ നിന്നും പോയ കുട്ടിയെ അല്ല, മുടിയൊക്കെ കളര്‍ ചെയ്തു മറ്റൊരാള്‍. അന്ന് എനിക്ക് പ്രേമം ഒന്നും തോന്നിയില്ലെങ്കിലും പക്ഷേ പിന്നീട് ഓര്‍ത്തു ഇത് മതിയാരുന്നുവെന്ന്' അര്‍ജുന്റെ ഈ സംസാരം വേദിയില്‍ ചിരിപടര്‍ത്തിയ വീഡിയോ ഇപ്പോള്‍ വൈറലാണ്. ഇരവരും മികച്ചമ ജോഡികളാണെന്നും എന്നും ഇവര്‍ക്ക് കൂട്ടായി അര്‍ജ്ജുന്‍ ഉണ്ടാകട്ടെ എന്നുമാണ് ആരാധകര്‍ പറയുന്നത്.