വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട അന്നുമുതല്‍ ബാലുവിനെ സ്നേഹിക്കുന്നവരും ആരാധകരുമൊക്കെ ഒരുപോലെ കുറ്റം പറഞ്ഞിരുന്നത് ഡ്രൈവറെ ആയിരുന്നു. ഡ്രൈവറുടെ അശ്രദ്ധയായിരുന്നു കാരണം എന്നും ഡ്രൈവര്‍ ഉറങ്ങിപോയത് കൊണ്ടാണ് ബാലുവിന്റെ കുടുംബത്തിന് ഇങ്ങനെയൊരു ദുരന്തമുണ്ടായത് എന്നൊക്കെയുള്ള മട്ടിലാണ് സോഷ്യല്‍മീഡിയയില്‍ ആരോപണം ഉയര്‍ന്നത്. എന്നാല്‍ ബാലു തന്നെയായിരുന്നു കാര്‍ ഓടിച്ചതെന്ന് ഇപ്പോള്‍ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുകയാണ്്. ഇതൊടെ കാര്യമറിയാതെ ആരും ആരെയും കുറ്റക്കാരനാക്കരുത് എന്ന സത്യം ഒരിക്കല്‍ കൂടി സോഷ്യല്‍മീഡിയ തിരിച്ചറിഞ്ഞിരിക്കുകയാണ്.
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും ഏക മകളുടെയും വിയോഗത്തിന് കാരണക്കാരന്‍ ഡ്രൈവര്‍ അര്‍ജ്ജുനാണെന്ന തരത്തിലാണ് അപകടത്തിന് പിന്നാലെ വാര്‍ത്തകള്‍ പ്രചരിച്ചത്. അപകടമുണ്ടാവുന്നതിന് ഒരാഴ്ച മുമ്പാണ് ഡ്രൈവര്‍ അര്‍ജ്ജുന്‍ ബാലുവിന്റെ അടുത്ത് ജോലിക്കെത്തിയത്. ആ ഒറ്റ കാരണത്താല്‍ തന്നെ ഡ്രൈവര്‍ക്ക് പരിചയ സമ്പത്ത് കുറവാണെന്നും ഉറങ്ങിപോയതാകാനാണ് അപകടത്തിന് കാരണമെന്നും, ഒരു മഹാപ്രതിഭയെയും കാത്തിരുന്നു കിട്ടിയ കണ്‍മണിയെയും ഒറ്റ നിമിഷത്തെ അശ്രദ്ധ കൊണ്ട് കുരുതികൊടുത്തുവെന്നും അര്‍ജ്ജുനെതിരെ വിമര്‍ശകര്‍ ആരോപണങ്ങള്‍ തൊടുത്തിരുന്നു. എന്നാല്‍ കാര്യമറിയാതെയാണ് പലരും കടുത്ത ആരോപണങ്ങള്‍ അര്‍ജ്ജുനെതിരെ ഉന്നയിച്ചെന്നാണ് ഇപ്പോള്‍ പോലീസിന് അര്‍ജ്ജുന്‍ നല്‍കിയ മൊഴി സൂചിപ്പിക്കുന്നത്. അര്‍ജ്ജുന് കാര്യമായ പരിക്ക് പറ്റാതിരുന്നപ്പോള്‍ തന്നെ ഇതും അപകടം സംഭവിക്കുന്നതിന് തൊട്ടുമുമ്പ് കാര്‍ വെട്ടിച്ചത് കൊണ്ടാണെന്നും അതിനാല്‍ തന്നെ ബാലു ഇരുന്ന സൈഡ് ഇടിച്ചെന്നും അര്‍ജ്ജുന്‍ ഇരുന്ന ഡ്രൈവര്‍ സൈഡ് സേഫായിയെന്നും വരെ വിമര്‍ശകര്‍ ആരോപിച്ചു. ഇവരുടെ ഒക്കെ വാ അടയ്പ്പിക്കുന്ന മൊഴിയാണ് അര്‍ജ്ജുന്‍ നല്‍കിയത്. ബാലു തന്നെയാണ് കൊല്ലത്ത് വച്ച് താന്‍ ഓടിക്കാമെന്ന് പറഞ്ഞെന്നും ലക്ഷ്മിയും മകളും ഒപ്പം മുന്‍വശത്ത് കയറിയതെന്നുമാണ് അര്‍ജ്ജുന്‍ പറഞ്ഞത്. കൊല്ലത്ത് നിന്നും ഷേക്കും ബാലുവും താനും കുടിച്ചെന്നും അര്‍ജ്ജുന്‍ പറഞ്ഞു. തുടര്‍ന്ന് താന്‍ പിറകില്‍ കയറി ഇരുന്നു ഉറങ്ങിയെന്നും അര്‍ജ്ജുന്‍ മൊഴി നല്‍കി.
ബാലുവിനും ലക്ഷ്മിക്കുമൊപ്പം പരിക്കേറ്റ് ആശുപത്രിയിലാണെന്ന പരിഗണന പോലും കൊടുക്കാതെയാണ് എല്ലാവരും അര്‍ജ്ജുനെതിരെ ആഞ്ഞടിച്ചിരുന്നത്. ഇത് അര്‍ജ്ജുന്റെ വീട്ടുകാര്‍ക്കും ഏറെ വേദനിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ കാര്യമറിയാതെ ബാലഭാസ്‌കറെയും മകളെയും കുരുതികൊടുത്തത് അര്‍ജ്ജുനാണെന്ന് പറഞ്ഞവര്‍ മാപ്പ് പറയുമോ? എന്നാണ് ഇവര്‍ ചോദിക്കുന്നത്.