കഴിഞ്ഞ ദിവസം നടി സായ് പല്ലവിയുടെ സഹോദരി പൂജാ കണ്ണന്‍ കുറച്ച് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സായ് പല്ലവിക്കൊപ്പം കടല്‍തീരത്ത് അവധിക്കാലം ആഘോഷിക്കുന്നതായിരുന്നു ചിത്രംചിത്രങ്ങള്‍ പുറത്തുവന്നതോടെ വലിയ സൈബര്‍ ആക്രമണമാണ് സായി പല്ലവിക്കെതിരെ നടക്കുന്നത്.
സ്വിം സ്യൂട്ടിലുളള ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ചിത്രം വൈറലായതിന് പിന്നാലെ ആരാധകരില്‍ ഒരു വിഭാഗം മോശം കമന്റുകളുമായി എത്തി. എന്നാല്‍ ഇത്തരം കമന്റുകള്‍ക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. സായ് പല്ലവിയെ അനുകൂലിച്ചും നിരവധിയാളുകള്‍ രംഗത്തെത്തി.
ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിക്കുന്ന രീതിയിലല്ല സായ് പല്ലവി വസ്ത്രം ധരിച്ചതെന്നും രാമായണ എന്ന സിനിമയയിലെ നായികയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നുമാണ് ഒരാള്‍ കുറിച്ചത്. സ്ലീവ്ലെസ്സും ഷോര്‍ട്ട് ഡ്രസ്സും ധരിച്ച് സായ് പല്ലവി ബീച്ചില്‍ പോയാല്‍ പിന്നെ ഏത് നടിയാണ് ഇന്ത്യയു
ടെ സംസ്‌കാരം സംരക്ഷിക്കുക എന്നായിരുന്നു ഒരു ഉപയോക്താവ് കുറിച്ചത്. മറ്റെല്ലാ നടിമാരെപ്പോലെ തന്നെയാണ് സായ് പല്ലവി എന്നത് തെളിഞ്ഞുവെന്നായിരുന്നു ഒരാളുടെ കമന്റ്.
സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ സായ് പല്ലവി പൊതുവെ പ്രത്യക്ഷപ്പെടാറില്ല. തനിക്ക് സ്‌ക്രീനില്‍ കംഫര്‍ട്ടബിള്‍ അല്ലാത്ത വസ്ത്രത്തില്‍ അഭിനയിക്കില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ഇതാണ് പലരെയും ചൊടുപ്പിച്ചിരിക്കുന്നത്.ആളുകള്‍ക്ക് അവര്‍ക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മറ്റുള്ളവരുടെ സ്വകാ.കാര്യ ജീവിതത്തില്‍ ഇടപെടുന്നത് നിര്‍ത്തണമെന്നും ഒരു ആരാധകന്‍ കമന്റ് ചെയ്തു