റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായി മാറിയ ഗായകനാണ് സോമദാസ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയായിരുന്നു സോമദാസ് ശ്രദ്ധ നേടിയത്. 2008 ലെ ഷോയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടവരിലൊരാളാണ് സോമു. ഗോനമേള വേദികളിലും സജീവമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ എല്ലാവരും സങ്കടത്തിലായിരുന്നു. കൊവിഡ് നെഗറ്റീവായി മാറി ചികിത്സയിലിരിക്കവെയായിരുന്നു വിയോഗം. സോമുവിനെക്കുറിച്ച് വാചാലരായി പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് സീസണ്‍ 2ലും മത്സരിച്ചിരുന്നു. അദ്ദേഹം. സോമുവിന്റെ പാട്ടായിരുന്നു ഞങ്ങളുടെ മോണിങ് അലാറമെന്ന് താരങ്ങളെല്ലാം പറഞ്ഞിരുന്നു. ബിഗ് ബോസിലെത്തിയപ്പോള്‍ എപ്പോഴും പാട്ടുകളുമായി അദ്ദേഹം തങ്ങളെ സന്തോഷത്തോടെ നിര്‍ത്താന്‍ ശ്രദ്ധിക്കുമായിരുന്നുവെന്ന് മത്സരാര്‍ത്ഥികളെല്ലാം പറഞ്ഞിരുന്നു.
നിരവധിപേർ അദ്ദേഹത്തിനെ ഓർത്തു പോസ്റ്റുകളും ആദരാഞ്ജലികളും അർപ്പിച്ചു. കോവിഡ് കാരണം പലർക്കും എത്തിച്ചേർന്ന സാധിച്ചില്ലായെന്നും പലരും പറഞ്ഞിരുന്നു. ഉർവശി തിയറ്റേഴ്സ്' എന്ന പ്രോഗ്രാമിൽ വച്ചാണ് സോമദാസിനെ പരിചയപ്പെട്ടതെന്ന് പ്രദീപ് ചന്ദ്രന്‍ പറയുന്നു. 2017 ലായിരുന്നു അത്. പിന്നീട് ബിഗ് ബോസിൽ വീണ്ടും കണ്ടുമുട്ടി. നേരത്തെ പരിചയമുണ്ടായിരുന്നതിന്റെ അടുപ്പം ഞങ്ങളെ വേഗം സുഹൃത്തുക്കളാക്കി. വളരെ പാവമായിരുന്നു. ആർക്കും ഇഷ്ടം തോന്നുന്ന പ്രകൃതം. ഇത്ര വേഗം അവൻ വിട്ടു പോകുമെന്ന് പ്രതീക്ഷിച്ചില്ല. വലിയ നൊമ്പരം തോന്നുന്നുവെന്നായിരുന്നു പ്രദീപ് ചന്ദ്രന് പറയാനുണ്ടായിരുന്നത്. 25 ദിവസത്തോളം സോമദാസ് ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നു. പിന്നീട് ആരോഗ്യപ്രശ്നങ്ങൾ കൂടിയപ്പോൾ പിൻമാറി. ഉള്ള അത്രയും ദിവസവും അദ്ദേഹം അവിടെ എല്ലാര്ക്കും പാട്ടുകൾ പാടികൊടുത്തു. ചിലപ്പോഴൊക്കെ പാട്ടൊക്കെ പാടി എല്ലാരേയും ഉണർത്തുമായിരുന്നു. പലപ്പോഴും ഒറ്റയ്ക്കിരുന്ന് ആലോചിക്കുന്നതു കാണാമെന്നും എല്ലാരും പറയുന്നു.. കുടുംബത്തെയും കുഞ്ഞുങ്ങളെയും കുറിച്ചാണ് ചിന്ത. ചോദിക്കുമ്പോൾ, മക്കളുടെ കാര്യമാണ് പറയുക. നാല് മക്കളാണല്ലോ. ഒന്ന് തീരെ പൊടികുഞ്ഞാണ്. അത് പറഞ്ഞ് സങ്കടപ്പെടും. കരയും. അന്നേ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു സോമുവിനെന്നും വിദഗ്ദ്ധ ചികിത്സ ആവശ്യമായിരുന്നുവെന്നും, അതാണ് ഷോയില്‍ നിന്നും പോയതെന്നും മറ്റു മത്സരാർത്ഥികൾ പറയുന്നു.
കുറച്ചുദിവസം കഴിഞ്ഞ് ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തിന്‌റെ വീട്ടില്‍ പോകുന്നുണ്ട്. ഈ ആഴ്ച തന്നെ പോവും. പോയിട്ട് എന്താണ് അവിടത്തെ അവസ്ഥ എന്നറിഞ്ഞിട്ട് നേരിട്ട് കണ്ടിട്ട് എന്താണ് ചെയ്യാന്‍ കഴിയുക എന്ന് ആലോചിക്കും. എല്ലാവരും കൂടി ഒരുമിച്ച് പോയി കണ്ട് സംസാരിക്കാം എന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാണ് ബിഗ് ബോസ് മത്സരാർത്ഥികൾ പറയുന്നത്.