Latest News

നീലനിറത്തിലെ ഫുള്‍വര്‍ക്ക് ലെഹങ്കയില്‍ റിമി ടോമി; ചുവന്ന നിറത്തിലെ ഹാഫ് സാരിയില്‍ സുന്ദരിയായി സിത്താരയും

Malayalilife
നീലനിറത്തിലെ ഫുള്‍വര്‍ക്ക് ലെഹങ്കയില്‍ റിമി ടോമി; ചുവന്ന നിറത്തിലെ ഹാഫ് സാരിയില്‍ സുന്ദരിയായി സിത്താരയും

ളരെ കുറച്ച് നാളുകള്‍ കൊണ്ടു തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത പരിപാടിയാണ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ഫോര്‍. പാട്ടിന്റെ പാലാഴി തീര്‍ക്കുകയാണ് സൂപ്പര്‍ ഫോര്‍. സിങ്ങര്‍ ജ്യോത്സന, വിധുപ്രതാപ്, സിത്താര, റിമിടോമി എന്നിവരാണ് പരിപാടിയുടെ അവതാരകരായി എത്തുന്നത്. തമാശകളും പാട്ടുമൊക്കെ നിറഞ്ഞ വേദിയാണ് സൂപ്പര്‍ ഫോറിന്റേത്. ഒപ്പം ഇവരുടെ വസത്രാധാരണവും മേക്കപ്പുമെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്.  ഇപ്പോള്‍ ദീപാവലി ആഘോഷദിനത്തില്‍ റിമിയും സിത്താരയുമണിഞ്ഞ മനോഹരമായ വസ്ത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. നീല നിറത്തിലെ മനോഹരമായ ലെഹങ്കയാണ് റിമി അണിഞ്ഞിരുന്നത്.

 നിറയെ വര്‍ക്ക് ചെയ്ത പാവാടയും ഫുള്‍ ഹാന്‍ഡ് വര്‍ക്ക് ഡ് ബ്ലൗസുമായിരുന്നു വേഷം. ഒപ്പം മനോഹരമായ ചെറിയ വര്‍ക്കുകള്‍ ചെയ്ത ഷോളും. ദുപ്പട്ടയില്‍ ചുവന്ന നിറവുമുണ്ട്. നല്ല ഹെവി വസ്ത്രമായത് കൊണ്ടു തന്നെ സിപംള്‍ മേക്കപ്പായിരുന്നു താരത്തിന്റേത്.  ഷോഷാങ്ക് മേക്കപ്പ് സ്റ്റ്യൂഡിയോ ആണ് മേക്കപ്പ് ചെയ്തത്. അനോകി പ്രി കിഷോറിന്റെ മനോഹരമായ ആഭരണങ്ങളും മുടി പുറകില്‍ കെട്ടി മനോഹരമായ പൂക്കള്‍ വച്ച താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി ക്കഴിഞ്ഞു.

ചുവന്ന നിറത്തിലെ ഹാഫ് സാരിയാണ് സിത്താര അണിഞ്ഞത്. സംപിളും എന്നാല്‍ മനോഹരവുമായിരുന്നു വസ്ത്രങ്ങളും മേക്കപ്പും. അധികം ആഭരണങ്ങളൊന്നും അണിയാതെ സിംപിള്‍ ലിക്കിലായിരുന്നു ഇരുവരും. എന്നാലും ദിവാലിക്ക് ചേര്‍ന്ന വേഷമായിരുന്നു ധരിച്ചിരുന്നത്. ആരും കണ്ടാല്‍ കണ്ണുവയ്ക്കുമെന്നാണ് ഇവരുടെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറയുന്നത്.

Read more topics: # sithara and rimitomy ,# diwali dress
sithara and rimitomy diwali dress

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക