പെട്ടെന്ന് ഐസ്‌ക്രീം തിന്നാന്‍ തോന്നി ക്യാന്റീനില്‍ പോയി; ജ്യോത്സനയെ അവസാനമായി തല്ലിയ സംഭവം പറഞ്ഞ് ഗായികയുടെ അമ്മ

Malayalilife
പെട്ടെന്ന് ഐസ്‌ക്രീം തിന്നാന്‍ തോന്നി ക്യാന്റീനില്‍ പോയി; ജ്യോത്സനയെ അവസാനമായി തല്ലിയ സംഭവം പറഞ്ഞ് ഗായികയുടെ അമ്മ

യുവഗായകരുടെ കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ഗായിക ജ്യോത്സന. പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനത്തിലൂടെയാണ് മലയാള സംഗീത ലോകത്ത് ജ്യോത്സ്‌ന എത്തുന്നത്. എന്നാല്‍ നമ്മള്‍ എന്ന ചിത്രത്തിലെ എന്തു സുഖമാണീ നിലാവ് എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകരുടെ ഇടയില്‍ ജ്യോത്സ്‌നയെ ഏറെ പ്രശസ്തയാക്കിയത്. ഇന്നും ഈ ഗാനം മലയാളി പ്രേക്ഷകര്‍ മൂളി നടക്കുന്നുണ്ട്. ഇപ്പോഴിത സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് പ്രിയ ഗായികയെ കുറിച്ചുള്ള അമ്മ ഗിരിജയുടെ വാക്കുകളാണ്. മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ 4 ന്റെ വേദിയില്‍ എത്തിയപ്പോഴാണ് മകളുടെ കുട്ടിക്കാലത്തെ കുസൃതിയെ കുറിച്ച് അമ്മ ഗിരിജ വെളിപ്പെടുത്തിയത്.

ജ്യോത്സ്‌നയ്ക്ക് അവസാനമായി തല്ലു കൊടുത്തത് എപ്പോഴായിരുന്നു എന്ന് മത്സരാര്‍ഥികളില്‍ ഒരാള്‍ ചോദിച്ചപ്പോഴായിരുന്നു കുട്ടിക്കാലത്തെ ആ രസകരമായ സംഭവം വെളിപ്പെടുത്തിയത്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തല്ലുകൊടുത്തത് എന്ന് പറഞ്ഞു കൊണ്ടാണ് ആ സംഭവം വെളിപ്പെടുത്തിയത്. എന്നാണെന്ന് കൃത്യമായി ഓര്‍മയില്ലെന്നും അബുദാബിയിലായിരുന്നു സമയത്താണ് എന്ന് പറഞ്ഞു കൊണ്ടാണ് അമ്മ ആരംഭിക്കുന്നത്. ജ്യോത്സ്‌നയുടെ അമ്മയുടെ വാക്കുകള്‍ ഇങ്ങനെ.. ജ്യോത്സ്‌ന കൂടാതെ വീണ എന്നൊരു മകള്‍ കൂടിയുണ്ട്. ഇവര്‍ രണ്ടാളും അബുദാബി ഇന്ത്യന്‍ സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂളില്‍ പോകുന്നതും വരുന്നതുമൊക്കെ ഒരുമിച്ചായിരുന്നു. ഒരു ദിവസം ക്ലാസ് കഴിഞ്ഞ് വീണ കരഞ്ഞ് കൊണ്ട് വീട്ടില്‍ വന്നു. കാര്യം തിരക്കിയപ്പോള്‍ അവള്‍ കാര്യം പറഞ്ഞു, ചിന്നു ബസില്‍ ഇല്ല, അവളെ കാണാന്‍ ഇല്ലെന്ന്. ഇത് കേട്ടപ്പോള്‍ ഞങ്ങളും ആകെ പേടിച്ചു. ഉടന്‍ തന്നെ സ്‌കൂളിലേയ്ക്ക് അന്വേഷിച്ചിറങ്ങാന്‍ തുടങ്ങി. അപ്പോഴേയ്ക്കും പെട്ടെന്നൊരു ഫോണ്‍ വന്നു.

ജ്യോത്സ്‌നയായിരുന്നു വിളിച്ചിരുന്നത്. സ്‌കൂളില്‍ നിന്നാണെന്നും പറഞ്ഞു. എന്താ അവിടെ നിന്നതെന്ന് ചോദിച്ചപ്പോഴാണ് കാര്യം പറഞ്ഞത്. പെട്ടെന്ന് ഐസ്‌ക്രീം കഴിക്കാന്‍ തോന്നി. കാന്റീനില്‍ പോയി ഐസ്‌ക്രീം വാങ്ങി വന്നപ്പോഴേയ്ക്കും സ്‌കൂള്‍ ബസ് പോയി എന്നായിരുന്നു മറുപടി. ഐസ്‌ക്രീം വാങ്ങാന്‍ പൈസ വേണ്ടേ എന്നു ഞാന്‍ ചോദിച്ചു. അത് ഞാന്‍ സെക്യൂരിറ്റി അങ്കിളിന്റെ കയ്യില്‍ നിന്ന് ഒരു ദിര്‍ഹം വാങ്ങി എന്നു പറഞ്ഞു. അന്നാണ് ജ്യോത്സ്നയെ അവസാനമായി അടിച്ചതെന്ന് ഗിരിജ പറഞ്ഞു. അന്ന് കിട്ടിയ അടിയെ കുറിച്ച് പിന്നീട് ജ്യോത്സ്‌നയും വാചാലയായി. അന്നത്തെ വികൃതിക്ക് അമ്മ സ്‌കെയില്‍ വെച്ചാണ് തല്ലിയതെന്നാണ് ജ്യോത്സ്‌ന ബാക്കിയായി പറഞ്ഞു. ഇത്തരം ചില ചെറിയ കുസൃതികള്‍ കാണിച്ചിട്ടുണ്ടെങ്കിലും മറ്റു പ്രശ്നങ്ങളും വാശികളും ഒന്നും ഇല്ലായിരുന്നു എന്നും ഗിരിജ കൂട്ടിച്ചേര്‍ത്തു. വിവാഹിതയായ ജ്യോത്സനയ്ക്ക് ഒരു മകനാണുള്ളത്. സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ശ്രീകാന്താണ് ജ്യോത്സ്‌നയുടെ ഭര്‍ത്താവ്. 2010 ല്‍ ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്.


 

Read more topics: # singer jyotsna,# and her mother,# on super 4
singer jyotsna and her mother on super 4

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES