Latest News

ജ്വല്ലറിയിൽ സെയിൽസ്മാനായി ജോലിയിൽ നിന്ന് സിനിമയിലേക്ക്; അത് കഴിഞ്ഞ് ഒരു ക്ളിനിക്കിൽ ജോലി ചെയ്തു; സീത കല്യാണത്തിലെ അനൂപിൻറെ കഷ്ടപ്പാടിന്റെ വഴികൾ

Malayalilife
ജ്വല്ലറിയിൽ സെയിൽസ്മാനായി ജോലിയിൽ നിന്ന് സിനിമയിലേക്ക്; അത് കഴിഞ്ഞ് ഒരു ക്ളിനിക്കിൽ ജോലി ചെയ്തു; സീത കല്യാണത്തിലെ അനൂപിൻറെ കഷ്ടപ്പാടിന്റെ വഴികൾ

സീത കല്യാണം എന്ന പരമ്പരയിലൂടെ ഏവർക്കും സുപരിചിതനായ താരമാണ് അനൂപ് കൃഷ്ണൻ. പരമ്പരയിലെ കല്യാൺ എന്ന കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സ്റ്റാർ മാ എന്ന ചാനലിൽ സംപ്രേഷണം ചെയ്യുന്ന ലക്ഷ്മി കല്യാണം എന്ന തെലുഗു പരമ്പരയുടെ മലയാളം പതിപ്പാണ് സീതാകല്യാണം. സഹോദരസ്നേഹത്തിന്റെ ആഴങ്ങളെ ചൂണ്ടിക്കാണിക്കുന്ന ഒരു കഥയാണ് സീതാകല്യാണം. പരമ്പരയിൽ തിളങ്ങി നിൽക്കവെയാണ് താരം ബിഗ് ബോസ് സീസൺ 3  യിൽ മത്സരാർത്ഥിയായ എത്തിയതും. എന്നാൽ  അനൂപിന്റെ പേര് സീസൺ 3 ലെ സാധ്യത ലിസ്റ്റിൽ പേലും  ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ  മലയാളി പ്രേക്ഷകർക്ക് അറിയാത്ത് അനൂപിന്റെ മറ്റൊരു കഥയാണ് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്.

മലയാള കുടുംബ പ്രേക്ഷകരുടെ പ്രിയ നടൻ പട്ടാമ്പി സ്വദേശി കൂടിയാണ്. അനൂപ് ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത് സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തിൽ നിന്നാണ്.  അഭിനയത്തോട് വളരെ നേരത്തെ തന്നെ അനൂപിന്  താൽപര്യമുണ്ടായിരുന്നു. എന്നാൽ പണ്ടുമുതലേ  മിമിക്രിയിലും നാടകങ്ങളിലും സജീവമായിരുന്നു താരം. പത്തു വർഷത്തോളം അഭിനയിക്കാനായി ഒരു ചാൻസ് ചോദിച്ചു നടന്നതിന്റെപരിശ്രമത്തിന് ഒടുവിലാൻ അനൂപ് ഇന്ന് ഈ നിലയിൽ വരെ എത്തിയത്.  ആ പ്രയത്നത്തിന്റെ ഫലമാണ് ഇന്ന് അനൂപിനെ സീതാ കല്യാണത്തിലെ കല്യാൺ എന്ന കഥാപാത്രമായി തിരിച്ചറിയുന്നത്.

അതേസമയം സീരിയൽ  സജീവമായി നിൽക്കുന്ന താരത്തിന് സിനിമയിൽ അഭിനയിക്കാനുള്ള അവസരവും എത്തിയിരുന്നു. പത്തോളം സിനിമയിൽ ഇതിനോടകം തന്നെ അനൂപ്  അഭിനയിച്ചിട്ടുണ്ട്. അനൂപ് പ്രെയ്സ് ദ ലോർഡ്, ഞാൻ സംവിധാനം ചെയ്യും, സർവോപരി പാലാക്കാരൻ, കോണ്ടസ,ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് തുടങ്ങിയ ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതോടൊപ്പം തന്നെ  നായകനായും സിനിമയിൽ വേഷമിട്ടുണ്ട്. അഭിനയത്തോട് ഏറെ അഭിനിവേശമുള്ള അനൂപ് സംവിധാനത്തിലും  കൈ പതിപ്പിച്ചിട്ടുണ്ട്. നിരവധി മ്യൂസിക്കൽ വീഡിയോ സംവിധാനം  ചെയ്ത അനൂപ് ഒരു മോഡൽ കൂടിയാണ്.

എന്ത് ജോലിയും ചെയ്യാൻ യാതൊരു മടിയും കാണിക്കാത്ത അനൂപ് തന്റെ പഠനം പൂർത്തീകരിച്ചതിന് പിന്നാലെ  ഒരു ജ്വല്ലറിയിൽ സെയിൽസ്മാനായി ജോലി നോക്കിയിരുന്നു. ഈ സമയത്താണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിൽ സുഹൃത്തും സംഗീത സംവിധായകനുമായ സണ്ണി വിശ്വനാഥ് വഴി അനൂപിന് അവസരം ലഭിക്കുന്നത്. മറ്റുള്ള ജോലികൾ ചെയ്യാൻ സിനിമയ്ക്ക് ശേഷവും  അനൂപ് മടി കാണിച്ചിരുന്നില്ല.എന്നാൽ അനൂപിനെ തേടി സ്വന്തം ക്ലീറ്റസിനു ശേഷം ഒരു ക്ളിനിക്കിൽ ജോലി ചെയ്യവേയാണ് മറ്റു ചില അവസരങ്ങൾ  തേടിയെത്തുന്നത്. തുടർന്നാണ്  അഭിനയത്തിലേയ്ക്ക് പൂർണ്ണമായി തന്റെ ജോലി വിട്ട് പൂർണമായി  ഇറങ്ങി തിരിക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി ഇതോടെ വളരെ പെട്ടെന്ന് തന്നെ അനൂപ്  മാറുകയായിരുന്നു.

ബിഗ് ബോസ് സീസൺ 3 ലെ മത്സരാർത്ഥികളിൽ ഏറെ ശ്രദ്ധേയനായ താരമാണ് അനൂപ്. എല്ലാവരോടും സൗമ്യനായി പെരുമാറുന്ന അനൂപ് തെറ്റ് കണ്ടാൽ  തന്നെ തുറന്ന് പറയാറുണ്ട്. എന്നാൽ ബിഗ് ബോസ് ഹൗസിൽ  പലപ്പോഴും  അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണം ആകാറുണ്ട്. തന്റെ നിലപാടുകൾ തുറന്ന് പറയുന്നതിന് യാതൊരു മടിയും കാട്ടാത്ത അനൂപ്   100 ദിവസം വരെ പോകുമെന്ന് പ്രേക്ഷകർ വിശ്വസിക്കുന്നുമുണ്ട്.

seetha kalyanam serial actor malayalam jobs

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക