Latest News

തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളെ കുറിച്ച് സംസാരിച്ച് മത്സരാർത്ഥികൾ; അഡോണിയും ഋതുവും തന്ത്രങ്ങളെ കുറിച്ച് സംസാരിച്ചു

Malayalilife
തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളെ കുറിച്ച് സംസാരിച്ച് മത്സരാർത്ഥികൾ; അഡോണിയും ഋതുവും തന്ത്രങ്ങളെ കുറിച്ച് സംസാരിച്ചു

ബിഗ് ബോസ്സിൽ ആദ്യത്തെ ദിവസമൊക്കെ നല്ല കൂട്ടായിരുന്നവർ അവസാനമൊക്കെ അടിയുണ്ടാക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ തന്നെ കഴിഞ്ഞ ദിവസത്തെ ചില സംഭവങ്ങൾ അതിനെയാവും സൂചിപ്പിക്കുന്നത്. ആദ്യ രണ്ട് ദിവസങ്ങളിലുണ്ടായിരുന്ന ഐക്യം പതിയെ മങ്ങി തുടങ്ങി. എലിമിനേഷന്റെ ചൂടിലേക്ക് മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യഥാര്‍ഥ മത്സരബുദ്ധി പുറത്തെടുക്കുകയാണ് ഓരോരുത്തരും എന്നുള്ള നിഗമനത്തിലാണ് എല്ലാരും. 

കഴിഞ്ഞ ദിവസം എല്ലാരും തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളെ കുറിച്ചാണ് സംസാരിച്ചത്. ആത്മസുഹൃത്തിന്റെ വേര്‍പാടിനെ കുറിച്ച് പറഞ്ഞ് ഡിംപല്‍ വികാരധീനയായത് നമ്മൾ കണ്ടതാണ്. വളരെ കുറച്ച് നാളുകളില്‍ കരിയറില്‍ ഏറ്റവും വലിയ ഉയരങ്ങളിലെത്താന്‍ സാധിച്ചതിനെ കുറിച്ചാണ് മജ്‌സിയ സംസാരിച്ചത്. അങ്ങനെ പലരും പലതു പറഞ്ഞു. അപ്പോഴാണ് എലിമിനേഷന്റെ കാര്യം പറയുന്നത് എല്ലാരുടെയും ശ്രദ്ധയിൽ പെട്ടത്. റിതു മന്ത്രയും അഡോണിയുമാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ഗെയിം തന്ത്രങ്ങള്‍ ആരോടും പറഞ്ഞ് കൊടുക്കരുത്. വളരെ മോശമായി നില്‍ക്കുന്ന മത്സരാര്‍ഥിയെ എല്ലാവരും കൂടി പ്രമോട്ട് ചെയ്ത് ഉയരത്തില്‍ നിര്‍ത്തും. അയാള്‍ പുറത്താവുമെന്ന് മറ്റുള്ളവര്‍ക്ക് അറിയാം. ഗെയിം കളിക്കാന്‍ പ്ലാനുണ്ടെങ്കില്‍ നമ്മള്‍ ഗെയിം കളിക്കണമെന്നാണ് അഡോണി റിതുവിനോട് പറയുന്നത്. കൂട്ടം കൂടി നില്‍ക്കുന്നവരുടെ അടുത്ത് പോയി ഒന്നും പറയരുത്. ഇത് കഴിഞ്ഞ് മാറുമ്പോള്‍ എല്ലാവരും വ്യത്യാസമായിട്ടാണ് അതിനെ കാണുന്നതെന്ന് ഓര്‍മ്മിക്കണമെന്ന് അഡോണിയോട് റിഥു പറയുന്നു. എല്ലാവരെയും വ്യത്യാസമായാണ് കാണേണ്ടത് എന്നും കൊറേയെറെ നാല് കഴിയുമ്പോൾ എല്ലാരുടെയും സ്വഭാവം നമ്മുക്ക് മനസിലാകുമെന്നൊക്കെ ഇവർ പറയുന്നു. ഇങ്ങനെയായിരുന്നു ഇവരുടെ സംസാരം. 

റിഥുവും അഡോണിയും മികച്ച നിരീക്ഷണം നടത്തിയാണ് പിടിച്ച് നില്‍ക്കുന്നതെന്ന് വ്യക്തമാവുകയാണ്. ഗെയിം തന്ത്രങ്ങളെ പറ്റി പറയുകയിരുന്നു ഇവർ. തന്ത്രങ്ങളോടെ മാത്രമേ ഇവിടെ നില്ക്കാൻ സാധിക്കുകയുള്ളു എന്നൊക്കെ ഇവർ പറയുന്നുണ്ട്. മൂന്ന് ചര്‍ച്ചകള്‍ കഴിയുമ്പോള്‍ ഈ ബന്ധങ്ങളും കൂട്ടങ്ങളുമെല്ലാം തീരും. നമ്മള്‍ കുറ്റം പറയുന്നതിന് പകരം നല്ല കാര്യം സംസാരിക്കാം. അതിനിടെ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാവും എന്നും പറയുന്നു. 

rithu adoni bigboss malayalam contestant

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക