Latest News

തെരുവ് ഗായകരുടെ പാട്ടിനൊപ്പം ചുവട് വച്ച് റിമിടോമി; രാജസ്ഥാന്‍ യാത്രയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് താരം

Malayalilife
തെരുവ് ഗായകരുടെ പാട്ടിനൊപ്പം ചുവട് വച്ച് റിമിടോമി; രാജസ്ഥാന്‍ യാത്രയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് താരം

ചിങ്ങമാസം എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ റിമി ടോമി ഇന്ന് അവതാരക നടി, പാചക വിദഗ്ദ്ധ തുടങ്ങി കൈവയ്ക്കാത്ത മേഖലകളില്ല എന്ന് തന്നെ പറയാം. നിറയെ യാത്രകള്‍ ചെയ്യുന്ന താരം അതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് എത്താറുണ്ട്. ലോക് ഡോണ്‍ ആയതോടെ സ്വ്ന്തമായി യൂ ട്യൂബ് ചാനലുമായാണ് റിമി എത്തിയത്. തന്റെ വ്ളോഗുകളും പാചകങ്ങളുമാണ് ചാനലിലൂടെ റിമി പങ്കുവയ്ക്കുന്നത്. ഏതു വേദിയിലെത്തിയാലും പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്ന ആളാണ് റിമിടോമി. പാട്ടുകള്‍ പാടുന്ന വേദികളിലും പോലും മലയാളികള്‍ റിമിക്കൊപ്പം ചുവടുകള്‍ വയ്ക്കാറുണ്ട്. കൊറോണ പടര്‍ന്ന സാഹചര്യത്തില്‍ തന്റെ യൂട്യൂബ് ചാനലുമായും താരം എത്തിയിരുന്നു. മോഡലിങ്ങിലും സജീവമാണ് ഇപ്പോള്‍ പേളിമാണി. നിറയെ യാത്രകള്‍ ചെയ്യുന്ന താരം തന്റെ യാത്രാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഏത് സങ്കടത്തിനിടയിലും ചിരിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ആളാണ് റിമിടോമി.

പഴയ യാത്ര ഓര്‍മകള്‍ പങ്കുവെച്ച് റിമ രംഗത്തെത്താറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നടി പങ്കുവെച്ച ഒരു പഴയ വീഡിയോയാണ്. രാജസ്ഥാന്‍ യാത്ര ചിത്രമാണ് നടി വീഡിയോയില്‍ പങ്കുവെച്ചിരിക്കുന്നത്. തെരുവ് ഗായകരുടെ പാട്ടിന് ചുവട് വയ്ക്കുന്ന റിമി ടോമിയെ ആണ് വീഡിയോയില്‍ കാണുന്നത്. താരത്തിന്റെ ആ ചിരിയും വീഡിയോയില്‍ കേള്‍ക്കാം. സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട് റിമി ടോമിയുടെ രാജസ്ഥാന്‍ യാത്ര. ഇതൊക്കെ ഒരു കാലം എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുിവെച്ചിരിക്കുന്നത്. രാജസ്ഥാന്‍ യാത്ര ഓര്‍മ മാത്രമല്ല യുഎഇ യാത്ര ചിത്രവും റിമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 

????????????throwback ???? ith oke oru kaalam ???????? #rajasthan

A post shared by Rimitomy (@rimitomy) on Oct 27, 2020 at 12:37am PDT

വ്യത്യസ്ത ലുക്കിലാണ് റിമി പ്രേക്ഷകരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ഫിറ്റ്നസ്സിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ് താരം. വീട്ടില്‍ നിന്ന് വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോ നടി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. കൂടാതെ ഡയറ്റിനെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു. പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് റിമി ടോമിക്കുള്ളത്. ആരാധകരുമായി ആശയ വിനിമയം നടത്താന്‍ നടി സമയം കണ്ടെത്താറുണ്ട്.

rimitomy shares her memories of rajasthan journey

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക