എത്ര പെണ്‍കുട്ടികള്‍ ആ പ്രായത്തില്‍ അത് ചെയ്തിട്ടുണ്ടാകും;  ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അതിലും വലിയ മറ്റൊരു സംഭവം എന്തുണ്ടാവാനാണെന്ന് രഞ്ജിനി ഹരിദാസ്

Malayalilife
എത്ര പെണ്‍കുട്ടികള്‍ ആ പ്രായത്തില്‍ അത് ചെയ്തിട്ടുണ്ടാകും;  ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അതിലും വലിയ മറ്റൊരു സംഭവം എന്തുണ്ടാവാനാണെന്ന് രഞ്ജിനി ഹരിദാസ്

ഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേയമായ അവതാരയാണ് രഞ്ജിനി ഹരിദാസ്. ബിഗ്ബോസ് സീസണ്‍ വണ്ണില്‍ എത്തിയ താരത്തിന്റെ യഥാര്‍ഥ സ്വഭാവവും ആരാധകര്‍ തിരിച്ചറിഞ്ഞിരുന്നു. പതിനെട്ടാം വയസില്‍ ഒരു ബ്യൂട്ടി കോണ്ടെസ്റ്റ് വിജയിച്ച ശേഷമാണു രഞ്ജിനി മോഡലിങ്ങിലേക്കും അവിടെ നിന്നു അവതരണ രംഗത്തേക്കും രഞ്ജിനി കടക്കുന്നത്. ഇടയ്ക്ക് സിനിമകളിലും അഭിനയിച്ച രഞ്ജിനി ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. അനീസ് കിച്ചന്‍ എന്ന പ്രോഗ്രാമില്‍ അതിഥിയായി വന്നപ്പോഴുള്ള രഞ്ജിനിയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

തനിക്ക് എഴ് വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചുവെന്നും അനിയന് അന്ന് ഒമ്പത് മാസം മാത്രമായിരുന്നു പ്രായമെന്നും രഞ്ജിനി പറയുന്നു. തന്റെ കുട്ടിക്കാലത്തെ ഒരിക്കലും മറക്കാനാവാത്ത അനുഭവവും അതു തന്നെ ആണെന്നും ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അതിലും വലിയ മറ്റൊരു സംഭവം എന്തുണ്ടാവാനാണെന്നും രഞ്ജിനി ചോദിക്കുന്നു.

അച്ഛന്‍ മരിച്ചതില്‍ പിന്നെ അമ്മ ഒറ്റയ്ക്കാണ് തന്നെയും അനുജനെയും വളര്‍ത്തിയത്. അച്ഛന്‍ മരിക്കുമ്പോള്‍ അമ്മയ്ക്ക് പ്രായം 30 വയസായിരുന്നു. വീട്ടിലെ പണികളെല്ലാം അമ്മ തന്നെയാണ് ചെയ്തത്. ഒരു ബള്‍ബ് മാറ്റണമെങ്കിലും, പ്ലബിങ്ങോ, കടയില്‍ പോയി സാധനം വാങ്ങിക്കുന്നതോ ഒക്കെ അമ്മ തന്നെ ആയിരുന്നു. സ്ത്രീകള്‍ ഈ ജോലി ചെയ്യുന്നത് കണ്ടിട്ടുണ്ടാവില്ല, എന്നാല്‍ താനും അനിയനും അമ്മ ചെയ്യുന്നത് കണ്ടാണ് പഠിച്ചത്. ഞങ്ങളുടെ വീട്ടില്‍ ആണിനും പെണ്ണിനും പ്രത്യേകം ജോലികള്‍ ഒന്നുമില്ലായിരുന്നു.
.
എല്ലാം തന്നെ ചെയ്യണമായിരുന്നു, അമ്മക്ക് അമ്മയുടെ കാര്യങ്ങള്‍ നോക്കണമായിരുന്നു. അപ്പൂപ്പനെയും അമ്മുമ്മയെയും നോക്കിയത് അമ്മയാണ്. എനിക്ക് എന്ത് കാര്യമുണ്ടെങ്കിലും ഞാന്‍ തന്നെ അത് ചോദിച്ചു വാങ്ങണമായിരുന്നു. ആദ്യമായി പീരിയഡ്സ് വന്നപ്പോള്‍ പാഡ് വാങ്ങാന്‍ ഞാന്‍ തന്നെയാണ് കടയില്‍ പോയത്. എത്ര പെണ്‍കുട്ടികള്‍ ആ പ്രായത്തില്‍ അത് ചെയ്തിട്ടുണ്ടാകും.. അതൊക്കെ തന്നെയാണ് എന്നെ ഞാനാക്കിയത് എന്ന് രഞ്ജിനി പറയുന്നു.താരത്തിന്റെ മൂര്‍ച്ചയേറിയ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.


 

ranjini haridas about her childhood experience

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES