പൗര്‍ണമിതിങ്കള്‍ നായികയ്ക്ക് ലൊക്കേഷനില്‍ പിറന്നാളാഘോഷം; കേക്ക് മുറിച്ച് ശേഷം ആകെ കണ്‍ഫ്യൂഷനില്‍ ഗൗരി; പ്രേമിനും കൊടുത്തില്ല; കൈയിട്ടുവാരി കൂട്ടുകാര്‍

Malayalilife
പൗര്‍ണമിതിങ്കള്‍ നായികയ്ക്ക് ലൊക്കേഷനില്‍ പിറന്നാളാഘോഷം; കേക്ക് മുറിച്ച് ശേഷം ആകെ കണ്‍ഫ്യൂഷനില്‍ ഗൗരി; പ്രേമിനും കൊടുത്തില്ല; കൈയിട്ടുവാരി കൂട്ടുകാര്‍

ഷ്യാനെറ്റിലെ ഹിറ്റ് സീരിയലാണ് പൗര്‍ണമിത്തിങ്കള്‍. പ്രേമിന്റെയും ഗൗരിയുടെയും ദാമ്പത്യവും പ്രണയവുമൊക്കെയാണ് സീരിയല്‍ പറയുന്നത്. സീരിയലിലെ കേന്ദ്രകഥാപാത്രമായ പൗര്‍ണമിയെ അവതരിപ്പിക്കുന്നത് നടി ഗൗരി കൃഷ്ണനാണ്. എന്നു സ്വന്തം ജാനി, സീത, നിലാവും നക്ഷത്രങ്ങളും തുടങ്ങി വിവിധ സീരിയലുകളില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള ഗൗരിയെ തേടി മികച്ച രണ്ടാമത്തെ നടിക്കുന്ന സംസ്ഥാന പുരസ്‌കാരവും എത്തിയിരുന്നു. 

തിരുവനന്തപുരം സ്വദേശിയാണെങ്കിലും ഗൗരി ജനിച്ചതും വളര്‍ന്നതുമെല്ലാം കോട്ടയത്താണ്. ഗൗരിയുടെ അച്ഛന്റെ സുഹൃര്‍ത്തായ കിഷോര്‍ സത്യ വഴിയാണ് അനിയത്തിയെന്ന സീരിയലിന്റെ ഓഡീഷനില്‍ പങ്കെടുത്തതും അതിലേക്ക് സെലക്ഷന്‍ ലഭിച്ചതും.  അഭിനയത്തോടൊപ്പം ചാര്‍ട്ടേഡ് അക്കൗണ്ടന്റാകുക എന്നതാണ ഗൗരിയുടെ ആഗ്രഹം. പൗര്‍ണമിതിങ്കളിലൂടെയാണ് ഇപ്പോള്‍ ഗൗരി ശ്രദ്ധിക്കപ്പെടുന്നത്.  പ്രേമിനും പൗര്‍ണമിക്കും നിരവധി ആരാധകരുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഗൗരിയുടെ പിറന്നാള്‍. ഇപ്പോള്‍ താരത്തിന്റെ പിറന്നാള്‍ ലൊക്കേഷനിലും മറ്റും ആഘോഷമാക്കിയിരിക്കയാണ് സഹപ്രവര്‍ത്തകര്‍ ഇതിന്റെ രസകരമായ വീഡിയോയും വൈറലാകുകയാണ്. കേക്ക് മുറിച്ച ശേഷം ആര്‍ക്ക് നല്‍കണമെന്നറിയാതെ കണ്‍ഫ്യൂഷനില്‍ നില്‍ക്കുന്ന ഗൗരിയുടെ വീഡിയോ ആണിത്. 


 

Read more topics: # pournamithinkal,# gowri,# celebrates,# birthday
pournamithinkal gowri celebrates her birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES