Latest News

കൊച്ചിയിലെ തിരക്കേറിയ റോഡില്‍ ബിഎംഡബ്ല്യൂ ബൈക്കില്‍ ചീറി പാഞ്ഞ് പേളി..,ഒപ്പമെത്തി ശ്രീനിഷ് ; വീഡിയോ വൈറല്‍..!

Malayalilife
കൊച്ചിയിലെ തിരക്കേറിയ റോഡില്‍ ബിഎംഡബ്ല്യൂ ബൈക്കില്‍ ചീറി പാഞ്ഞ് പേളി..,ഒപ്പമെത്തി ശ്രീനിഷ് ; വീഡിയോ വൈറല്‍..!

ലയാളികളുടെ പ്രിയ അവതാരകയും നടിയുമാണ് പേളി മാണി. ബിഗ്ബോസില്‍ മത്സരാര്‍ഥിയായി എത്തിയ പേളിയും ശ്രീനിഷും പ്രണയിച്ച് വിവാഹിതരായത് അടുത്തിടെയാണ്. ഇപ്പോള്‍ ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ് ഇരുവരും. ഹണിമൂണ്‍ ചിത്രങ്ങളും പ്രധാന വിശേഷങ്ങളുമെല്ലാം പേളി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തിരക്കേറിയ റോഡിലൂടെ ബൈക്കില്‍ പായുന്ന പേളിയുടെ വീഡിയോ ആണ് വൈറലാകുന്നത്.

പേളി മാണിയും ശ്രീനിഷും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ ജോഡികളാണ്. ബിഗ്ബോസ് ഷോ ഇരുവര്‍ക്കും നല്‍കിയ മൈലേജും ചില്ലറയായിരുന്നില്ല. നടിയും അവതാരകയും മോട്ടിവേഷണല്‍ സ്പീക്കറുമൊക്കെയാണ് പേളി മാണി. ഒപ്പം മികച്ച ഒരു ബൈക്ക് റൈഡറും. ഇപ്പോള്‍ ബിഎംഡബ്ല്യൂ ബൈക്ക് കൊച്ചിയിലെ തിരക്കേറിയ റോഡിലൂടെ ഓടിച്ച് പോകുന്ന പേളിയുടെ വീഡിയോ ആണ് വൈറലാകുന്നത്.  ബിഎംഡബ്ല്യൂവിന്റെ 310 സിസി ബൈക്കാണ് പേളി ഓടിക്കുന്നത്. പേളി തന്നെയാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടത്. ശ്രീനിഷാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. മറ്റൊരു ബൈക്കില്‍ പേളിക്ക് ഒപ്പം എത്തിയാണ് ശ്രീനിഷ് വീഡിയോ എടുത്തത്. ബ്രേക്കിങ്ങിനിടയില്‍ തെന്നിവീഴാത്ത മികച്ച സുരക്ഷയാണ് ബൈക്കിനുള്ളതെന്നാണ് പേളി കുറിച്ചിരിക്കുന്നത്. വളരെ നാളുകള്‍ക്ക് ശേഷം റൈഡിനു പോയെന്നും താരം കുറിച്ചിട്ടുണ്ട്. തന്നെ ബൈക്ക് ഓടിപ്പിക്കാന്‍ പ്രോല്‍സാഹിപ്പിച്ച ശ്രീനിക്കും പേളി നന്ദി അറിയിച്ചിട്ടുണ്ട്. മറ്റൊരു ആകാംഷനിറയ്ക്കുന്ന കാര്യം വരുന്നുണ്ടെന്ന് പറഞ്ഞാണ് പേളിയുടെ കുറിപ്പ് അവസാനിക്കുന്നത്. അടിപൊളിയായിട്ടുണ്ട് പേളിയെന്നാണ് കമന്റുകള്‍ എത്തുന്നത്. ഒപ്പം പേളിയുടെ സുരക്ഷയില്‍ ആശങ്കപെടുകയും ചെയ്യുന്നുണ്ട് ചിലര്‍. വീഡിയോ കാണാം.

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക