അവതാരക, അഭിനേത്രി, യൂട്യൂബര്‍ എന്നീ നിലകളിലെല്ലാം ആരാധകരുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. സോഷ്യല്‍മീഡിയയില്‍ സജീവമായ താരകുടുംബം വീഡിയോകളിലും സ്റ്റോറിയിലൂടെയുമായെല്ലാം വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.ബിഗ് ബോസില്‍ മത്സരിച്ചതോടെ ജീവിതം മാറിമറിഞ്ഞ പേളി മാണിയും ശ്രിനിഷ് അരവിന്ദും സ്വന്തം പ്രൊഡക്ഷന്‍ ഹൗസിലൂടെ സിനിമാമേഖലയിലെ പ്രിയപ്പെട്ടവരെയും പേളി ഇന്റര്‍വ്യൂ ചെയ്യാറുണ്ട്. നിലയും നിതാരയ്ക്കുമൊപ്പമായി സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് പേളി. കണ്ടന്റ് ക്രിയേഷനില്‍ സജീവമായ താരംയാത്രകള്‍ക്ക് കൂട്ടായി പുത്തന്‍ മിനി കൂപ്പര്‍ സ്വന്തമാക്കിയിരിക്കുകയാണ്
മിനി കണ്‍ട്രിമാന്‍, ഇലക്ട്രിക് മോഡലാണ് പേളി സ്വന്തമാക്കിയിരിക്കുന്നത്.
നിരവധി മലയാളം നടി-നടന്മാര്‍ മിനി സ്വന്തമാക്കിയിട്ടുണ്ട്. 4-5 ആളുകളുമായി യാത്ര ചെയ്യാന്‍ കഴിയുന്ന വലുപ്പം കുറഞ്ഞ ആഡംബര വാഹനമെന്നതു തന്നെയാണ് മിനിയുടെ സവിശേഷത. ആളു ചെറുതാണെങ്കിലും, മിനി കാറുകള്‍ സ്‌റ്റൈലിഷും പവര്‍ഫുള്ളുമാണ്.
കുട്ടികള്‍ക്കും ശ്രീനിഷിനും ഒപ്പമാണ് കാര്‍ സ്വീകരിക്കാനായി പേളി ഷോറൂമില്‍ എത്തിയത്. 5 കളര്‍ ഓപ്ഷനുകളില്‍ ലഭ്യമായ കണ്‍ട്രിമാന്റെ പച്ച നിറത്തിലുള്ള കാറാണ് പേളി സ്വന്തമാക്കിയത്. 47.75 ലക്ഷം രൂപയാണ് കാറിന്റെ എക്സ് ഷോറൂം വില.
മഴവില്‍ മനോരമയിലെ 'ഡി ഫോര്‍ ഡാന്‍സ്' റിയാലിറ്റി ഷോയിലെ അവതാരകയായെത്തിയാണ് പേളി പ്രേക്ഷക മനസ്സിലിടം നേടിയത്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലൂടെയാണ് പേളി ശ്രീനിഷ് അരവിന്ദിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയ ഇരുവര്‍ക്കും നില, നിതാര എന്നീ രണ്ടു മക്കളുണ്ട്.
2019 മേയ് അഞ്ചിനായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹം. യൂട്യൂബ് ചാനലും വ്‌ളോഗുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ ദമ്പതികള്‍. അടുത്തിടെ, കൊച്ചിയില്‍ പുതിയ ഫ്‌ളാറ്റും ഇരുവരും സ്വന്തമാക്കിയിരുന്നു. വൈറ്റിലയിലെ സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലാണ് പേളിയുടെയും ശ്രീനിഷിന്റെയും പുതിയ ഫ്‌ളാറ്റ്.