കഴിഞ്ഞ ദിവസമാണ് പേളി ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകളെത്തിയത്. പേളിയും ശ്രീനിഷും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ സന്തോഷവാര്‍ത്ത അറിയിക്കുകയായിരുന്നു. പിന്നാലെ ആശംസകളുമായി ആരാധകര്‍ എത്തുകയായിരുന്നു. പലപ്പോഴും വീഡിയോയും ചിത്രങ്ങളും പങ്കുവച്ച് എത്തിയിരുന്ന പേളി ഗര്‍ഭിണി ആണോ എന്ന് ആരാധകര്‍ അതിശയിക്കുകയായിരുന്നു,അത് വലിയ ഞെട്ടലും സന്തോഷവുമാണ് ആരാധകരില്‍ ഉണ്ടാക്കിയത്. ആശംസകളുമായി താരങ്ങളും ആരാധകരും എത്തിയിരുന്നു. ഇപ്പോള്‍ തന്റെ കുഞ്ഞിനെക്കുറിച്ചും ഗര്‍ഭകാലത്തെക്കുറിച്ചും പങ്കുവച്ചിരിക്കയാണ്.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പേളി ഇതിനെക്കുറിച്ച് പറയുന്നത്. താന്‍ മൂന്ന് മാസം ഗര്‍ഭിണിയാണെന്ന് പേളി പറയുന്നു. എന്നു തനിക്കും ഛര്‍ദ്ദിലാണെന്നും അത് ഇവിടെ ഒരു ശീലമായി മാറിയെന്നും താരം പറയുന്നു. രാവിലെയാണ് തനിക്ക് ഏറെ ബുദ്ധിമുട്ടെന്നും എപ്പോ എന്ത് കഴിച്ചാലും ഛര്‍ദ്ദിക്കാന്‍ തോന്നുമെന്നും താരം പറയുന്നു. ശ്രീനിഷ് വലിയ സന്തോഷത്തിലാണെന്നും സത്യ എന്ന പെണ്‍കുട്ടിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന താരം എപ്പോള്‍ ഇടവേള കിട്ടിയാലും ഓടി തന്റെ അരികിലേക്ക് വരുമെന്നും പേളി പറയുന്നു. തങ്ങളുടെ കുഞ്ഞ് മാര്‍ച്ചില്‍ ജനിക്കുമെന്നും താരം പറയുന്നു. കോവിഡ് മുന്‍കരുതല്‍ ഉളളതിനാല്‍ താന്‍ ഷൂട്ടിനു പോകാറില്ലെന്നും വീട്ടില്‍ തന്നെ ചെറിയ വീഡിയോകള്‍ എടുക്കുകയാണ് ചെയ്യുന്നതെന്നും താരം പറയുന്നു.
ഇരുവരും അഭിനയിച്ച അവസ്ഥ എന്ന വെബ്സീരിസ് സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റായിരുന്നു. അവസ്ഥയുടെ ഷൂട്ടിനിടയ്ക്കായിരുന്നു ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. അതിനുശേഷം ഒരുപാട് ആളുകളുമായി സമ്പര്‍ക്കം ഉണ്ടാകുന്നത് കുഞ്ഞിനും ദോഷം ചെയ്യുമെന്ന് മനസ്സിലാക്കി അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. നമ്മള്‍ സുരക്ഷിതരാണെന്ന് പൂര്‍ണമായും ഉറപ്പാകുമ്പോള്‍ ഷൂട്ട് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും പേളി പറയുന്നു. ഗര്‍ഭകാലം ആസ്വദിക്കുകയാണ് താരം ഇപ്പോള്‍. ഇപ്പോള്‍ താന്‍ തന്റെ കുഞ്ഞുമായി സംസാരിക്കുകയാണ്. തനിക്ക് ഇപ്പോള്‍ അമ്മ ഉണ്ടാക്കുന്ന നാടന്‍ ഭക്ഷണങ്ങളോടാണ് താത്പര്യമെന്നും മുന്‍പ് ഒരുപാട് മീന്‍ വിഭവങ്ങള്‍ കഴഉിച്ചിരുന്ന പേളിക്ക് ഇപ്പോള്‍ മീന്‍ കഴിക്കാന്‍ പറ്റുന്നില്ല. ഇറച്ചി. ഓറഞ്ച് പച്ച മാങ്ങ പച്ചക്കറികളൊക്കെയാണ് ഇപ്പോള്‍ താരത്തിന് പ്രിയം. വീട്ടില്‍ എല്ലാവരും ആഘോഷത്തിലാണെന്നും താരം പറയുന്നു. പേളി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ആരാധകരും ആവേശത്തിലായിരുന്നു. പേളിയുടെ വിശേഷങ്ങള്‍ തിരക്കുകയാണ് ഇപ്പോള്‍ ഇവര്‍.