Latest News

ഭര്‍ത്താവിനു ജന്മദിന സര്‍പ്രൈസുമായി പാടാത്ത പൈങ്കിളിയിലെ അനന്യ; സുധീഷ് ശങ്കറിന് ഇഷ്ടവിഭവങ്ങളുണ്ടാക്കി അഞ്ജിത

Malayalilife
 ഭര്‍ത്താവിനു ജന്മദിന സര്‍പ്രൈസുമായി പാടാത്ത പൈങ്കിളിയിലെ അനന്യ; സുധീഷ് ശങ്കറിന് ഇഷ്ടവിഭവങ്ങളുണ്ടാക്കി അഞ്ജിത

കുറച്ച് നാളുകള്‍ കൊണ്ടു തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത സീരിയലാണ് പാടാത്ത പൈങ്കിളി. കണ്മണി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ സൂരജ്, മനീഷ എന്നിവര്‍ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായികയെ ഉപദ്രവിക്കുന്ന മൂന്നു വില്ലത്തിമാരില്‍ ഒരാള്‍ ആയ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു അഞ്ജിത എന്ന ആര്‍ട്ടിസ്റ്റ് ഇതിനോടകം തന്നെ കയ്യടി നേടി കഴിഞ്ഞു. എന്നാല്‍ താരത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ആണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് അമ്പരപ്പ് ഉണ്ടാക്കിയത്. പാടാത്ത പൈങ്കിളി സീരിയലിന്റെ സംവിധായകന്‍ ആയ സുധീഷ് ശങ്കറിന്റെ ഭാര്യ ആണ് അഞ്ജിത.

പ്രശസ്ത സിനിമാ സീരിയല്‍ സംവിധായകനാണ് സുധീഷ് ശങ്കര്‍. ഓമനതിങ്കള്‍ പക്ഷി, എന്റെ മാനസപുത്രി, പരസ്പരം, പ്രണയം, കബനി തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സീരിയലുകളുടെയും ദിലീപിന്റെ വില്ലാളി വീരന്‍ ഉള്‍പെടെയുള്ള സിനിമകളുടെയും സംവിധായകനുമാണ് സുധീഷ്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് സുധീഷും അഞ്ജിതയും. വര്‍ഷങ്ങള്‍ക്ക് മുമ്പ് സീരിയല്‍ മേഖലയില്‍ നായികയായി നിറഞ്ഞുനിന്ന താരമായിരുന്നു അഞ്ജിത. 2000 കാലഘട്ടത്തില്‍ നിരവധി സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. സുധീഷിനൊപ്പം ജോലി ചെയ്താണ് ഇരുവരും പ്രണയത്തിലായതും പിന്നെ വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹം ചെയ്തതും. വിവാഹശേഷം കുടുംബജീവിതം നയിച്ചിരുന്ന അഞ്ജിത പിന്നീട് സുധീഷിന്റെ തന്നെ സീരിയലുകളിലൂടെയാണ് തിരികേ എത്തിയത്

പാടാത്ത പൈങ്കിളിയുമായി ബന്ധപ്പെട്ട വിശേഷങ്ങളൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. അടുത്തിടെയായിരുന്നു പരമ്പര നൂറാം എപ്പിസോഡ് പിന്നിട്ടത്. സീരിയലിലെ നായകനായ ദേവയായെത്തുന്ന സൂരജായിരുന്നു കഴിഞ്ഞ ദിവസം ലൊക്കേഷനില്‍ നടന്ന സര്‍പ്രൈസ് ആഘോഷത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്. ഭര്‍ത്താവിന്റെ പിറന്നാളിന് സര്‍പ്രൈസുമായി ലൊക്കേഷനിലേക്ക് എത്തുകയായിരുന്നു വില്ലത്തിയായി അഭിനയിച്ച് വരുന്ന ഭാര്യ. മക്കള്‍ക്കൊപ്പമായാണ് അഞ്ജിത ലൊക്കേഷനിലേക്ക് എത്തിയത്. പാടാത്ത പൈങ്കിളിയില്‍ മകനും അഭിനയിക്കുന്നുണ്ട്. ചന്ദനമഴയിലെ ചക്കിയെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു അഞ്ജിതയുടെ മകള്‍. ഭര്‍ത്താവിനായുള്ള പിറന്നാള്‍ കേക്കും പ്രിയപ്പെട്ട വിഭവങ്ങളുമായാണ് താരമെത്തിയത്.

അതീവ സന്തോഷത്തോടെയായിരുന്നു ഇവരെല്ലാം എത്തിയത്. പരമ്പരയിലെ താരങ്ങളെല്ലാം ലൊക്കേഷനിലുണ്ടായിരുന്നു. സൂരജായിരുന്നു ഇവരുടെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയത്. ഇന്ന് സാറിന്റെ പിറന്നാളാണെന്നും സര്‍പ്രൈസായി ആഘോഷിക്കുകയാണ് അതെന്നുമായിരുന്നു ഇവരെല്ലാം പറഞ്ഞത്. സാറ് കണ്ണൂരുകാരനാണ്. സാറിന്റെ പ്രിയപ്പെട്ട വിഭവങ്ങളായ പയര്‍ പായസവും ബീഫ് ഉലര്‍ത്തിയതും ചേച്ചി ഉണ്ടാക്കി കൊണ്ടുവന്നിട്ടുണ്ട്. പാടാത്ത പൈങ്കിളി സെറ്റ് ഇത്രയും സജീവവും മനോഹരമാക്കി കൊണ്ടുപോവുന്നതിന് ചുക്കാന്‍ പിടിക്കുന്നത് അദ്ദേഹമാണ്. അദ്ദേഹത്തിന് ഞങ്ങളെല്ലാം പിറന്നാളാശംസ നേരുന്നുവെന്നായിരുന്നു അംബിക മോഹനും അവന്തികയും സൂരജും പറഞ്ഞത്. പിറന്നാള്‍ ദിനത്തില്‍ അച്ഛന് വാച്ച് സമ്മാനിക്കുകയായിരുനനു മക്കള്‍.

Read more topics: # paadatha painkili,# anjitha,# surprises her,# husband
paadatha painkili anjitha surprises her husband

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക