Latest News

ആടിയും പാടിയും സന്തോഷകരമായ കുറച്ച് നിമിഷങ്ങള്‍; എത്രത്തോളം ആക്ടീവായിരിക്കുമോ അത്ര തന്നെ വാവയും ആക്ടീവായിരിക്കും; നിമ്മി അരുൺ ഗോപൻ ഗർഭകാലത്തെ പറ്റി മനസ്സുതുറന്നപ്പോൾ

Malayalilife
ആടിയും പാടിയും സന്തോഷകരമായ കുറച്ച് നിമിഷങ്ങള്‍; എത്രത്തോളം ആക്ടീവായിരിക്കുമോ അത്ര തന്നെ വാവയും ആക്ടീവായിരിക്കും; നിമ്മി അരുൺ ഗോപൻ ഗർഭകാലത്തെ പറ്റി മനസ്സുതുറന്നപ്പോൾ

വതാരകയായി തിളങ്ങിയ നിമ്മിയുടെ തുടക്കം സൂര്യ ടിവിയിലൂടെയായിരുന്നു. മികച്ച നർത്തകി കൂടിയായ നിമ്മി സീരീയൽ രംഗത്തും സജീവമാണ്. ചന്ദനമഴ എന്ന സീരിയലിൽ ശ്രദ്ദേയമായ ഒരു കഥാപാത്രത്തെയാണ് നിമ്മി സീരിയലിൽ അവതരിപ്പിച്ചത്. യൂട്യൂബിലും നിമ്മി വളരെ സജീവമാണ്. തങ്ങളുടെ എല്ലാ വിശേഷങ്ങളുമായി ഇരുവരും സോഷ്യൽ മീഡിയയിലും മിന്നും താരങ്ങളാണ്.

ഇപ്പോൾ ഗര്‍ഭകാലത്തെ കുറിച്ച് നിമ്മി പറയുന്ന വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. ഗര്‍ഭകാലത്തെ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമെന്ന് വിളിക്കാനാണ് ഇഷ്ടം. ഭര്‍ത്താവ് അരുണ്‍ ഗോപനുമൊന്നിച്ച് എറണാകുളത്തെ ഫ്‌ളാറ്റിലായിരുന്നു. നാട്ടില്‍ പോയാലും എല്ലാവരും വീട്ടില്‍ തന്നെയുള്ള സമയം. മനസ് എപ്പോഴും സന്തോഷമായിരുന്നു. ഞാനൊരു കണ്ടന്റ് ക്രിയേറ്ററാണ്. അതുകൊണ്ട് തന്നെ കോവിഡ് കാലവും ഗര്‍ഭകാലവും ഒന്നിച്ച് വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ചിലവഴിച്ചത് യൂട്യൂബ് ചാനലിലേക്ക് കണ്ടന്റ് ഉണ്ടാക്കാനായിരുന്നു. എപ്പോഴും അടുത്ത ദിവസത്തേക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നുള്ള ചിന്തയായിരുന്നു മനസില്‍. ഇങ്ങനെയാണ് ഗർഭകാലത്തെ പറ്റി നിമ്മി പറഞ്ഞത്. 

കഴിഞ്ഞ ജനുവരിയിലാണ് ഗായകന്‍ അരുണ്‍ ഗോപനും നടിയും അവതാരകയുമായ നിമ്മിയ്ക്കും ഒരു ആണ്‍കുഞ്ഞ് ജനിക്കുന്നത്. മകന്റെ ജനനത്തിന് മുന്‍പ് ഗര്‍ഭകാലം ഏറെ ആസ്വദിക്കുകയായിരുന്നു നിമ്മി. ഓരോ നിമിഷവും ആഘോഷമാക്കി മാറ്റാനുള്ള ശ്രമങ്ങളിലായിരുന്നു അരുണും. അങ്ങനെ ബേബി മൂണ്‍ യാത്ര മനോഹരമാക്കിയതിനെ കുറിച്ച് നിമ്മി തന്നെ പറഞ്ഞിരുന്നു.

nimi arun malayalam anchor singer movie viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക