പതിവ് കണ്ണീര്‍പരമ്പരകളില്‍ നിന്നും വ്യത്യസ്തമാണ് ഉപ്പും മുളകും. കോമഡിയും സെന്റിമന്‍സും എല്ലാം ഒരുപോലെ ഒത്തുചേര്‍ന്ന പരിപാടി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. സീരിയലിലെ ഓര കഥാപാത്രങ്ങളും സ്വന്തം വീട്ടിലെ ആളുകളെപ്പോലെ സീരിയ ല്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നതും. സീരിയലില്‍ നിന്നും ലച്ചു പോയതിന്റെ നിരാശ ആരാധകര്‍ക്കുണ്ട്. എന്നാല്‍ പിന്നീട് നിരവധി കഥാപാത്രങ്ങള്‍ സീരിയലിലേക്ക് എത്തിയെങ്കിലും ആരാധകര്‍ക്ക് ലച്ചുവിനെ ഇപ്പോഴും മിസ് ചെയ്യുന്നുണ്ട്.
ഇതിനു പിന്നാലെയാണ് സീരിയലില്‍ നിന്നും മുടിയനായി എത്തുന്ന റിഷിയും പിന്മാറിയെന്ന വാര്‍ത്ത എത്തിയത്. ഓണത്തിന് ശേഷം താരങ്ങളെ കാണാനില്ലെന്ന് ആരാധകര്‍ പറയുന്നത്. ഉപ്പും മുളകില്‍ നിന്നും മുടിയനെ കാണാത്തത് പ്രേക്ഷകരുടെ നിരാശ കൂട്ടിയിരുന്നു. കുറച്ച് ദിവസമായി വിഷ്ണുവിനെ കാണുന്നില്ലെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. വിഷ്ണു മാത്രമല്ല പൂജ നായരെ അവതരിപ്പിക്കുന്ന അശ്വതിയേയും ഉപ്പും മുളകില്‍ കാണുന്നില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഉപ്പും മുളകിലേക്ക് താന്‍ തിരിച്ചെത്തിയെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ചായിരുന്നു മുടിയന്‍ എത്തിയത്. കുറച്ച് തിരക്കിലായത് കൊണ്ടാണ് ഉപ്പും മുളകില്‍ കാണാതിരുന്നത്. ഇപ്പോള്‍ തിരിച്ച് ലൊക്കേഷനിലേക്കെത്തി. എന്നെ അന്വേഷിച്ച് സന്ദേശം അയച്ചവരോടെല്ലാം നന്ദി പറയുന്നുവെന്നുമായിരുന്നു മുടിയന്‍ കുറിച്ചത്. നീലുവും ബാലുവുമെല്ലാം ടേബിളിന് ചുറ്റും ഇരുന്ന് സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്യുന്നതിന്റെ ഫോട്ടോയും മുടിയന്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരു ടേബിളിന് ചുറ്റുമിരുന്നാണ് എല്ലാവരും ഡയലോഗുകള്‍ പഠിക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും സജഷന്‍സും പറയാറുണ്ടെന്നും ബാലുവും നീലുവും നേരത്തെ പറഞ്ഞിരുന്നു.
മികച്ച നര്‍ത്തകനാണ് താനെന്ന് മുടിയന്‍ ഇതിനകം തന്നെ തെളിയിച്ചിരുന്നു. ഡാന്‍സിനോടുള്ള ഇഷ്ടത്തെക്കുറിച്ച് പറഞ്ഞ് നേരത്തെ താരമെത്തിയിരുന്നു. കുരുവിക്കൂട് പോലെയുള്ള മുടി വെട്ടുന്നതിനായി ബാലുവും സംഘവും പണി പതിനെട്ടും പയറ്റിയെങ്കിലും മുടിയന്‍ സമ്മതിച്ചിരുന്നില്ല. മിനിസ്‌ക്രീനില്‍ നിന്നും ഇടയ്ക്ക് ബിഗ് സ്‌ക്രീനിലേക്കും ഋഷി എത്തിയിരുന്നു.