സിനിമയില്‍ പലരും അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചിരുന്നു; അതിന് നില്‍ക്കാതെ ഇരുന്നപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞു; സീരിയലില്‍ ഇതുവരെ അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല;സിനിമയില്‍ നിന്നെത്തി മിനിസ്‌ക്രീനിലേക്ക് ഒതുങ്ങി പോയതിന്റെ കാരണം വ്യക്തമാക്കി മൃദുല വിജയ്

Malayalilife
 സിനിമയില്‍ പലരും അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചിരുന്നു; അതിന് നില്‍ക്കാതെ ഇരുന്നപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞു; സീരിയലില്‍ ഇതുവരെ അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല;സിനിമയില്‍ നിന്നെത്തി മിനിസ്‌ക്രീനിലേക്ക് ഒതുങ്ങി പോയതിന്റെ കാരണം വ്യക്തമാക്കി മൃദുല വിജയ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മൃദുല വിജയ്. സിനിമയിലൂടെയാണ് താരം കടന്ന് വന്നതെങ്കിലും സീരിയലുകളിലൂടെയാണ് താരം മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്. കൃഷ്ണതുളസി, ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെയാണ് മൃദുല ജനപ്രീതി നേടുന്നത്.

സീരിയല്‍ താരമായ യുവ കൃഷ്ണയെയാണ് മൃദുല വിവാഹം കഴിച്ചത്. 
തന്റെ പുത്തന്‍ വിശേഷങ്ങളെല്ലാം ഇപ്പോള്‍ യുട്യൂബ് വ്ളോഗിലൂടെയാണ് താരം പങ്കുവയ്ക്കാറുള്ളത്. ഗര്‍ഭിണി ആയത് മുതല്‍ നടി അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. അഭിനയം വിട്ടതോടെയാണ് നടി യൂട്യൂബില്‍ സജീവമായത്.

2020 ഡിസംബറില്‍ ആയിരുന്നു മൃദുലയുടെയും യുവയുടെയും വിവാഹ നിശ്ചയം. തുടര്‍ന്ന് 2021 ജൂലൈയില്‍ ഇവര്‍ വിവാഹിതരായി. അടുത്തിടെ ഇവര്‍ക്ക് ധ്വനി കൃഷ്ണ എന്ന മകളും ജനിച്ചിരുന്നു.അതേസമയം, സിനിമയില്‍ നിന്ന് വന്ന താന്‍ പിന്നീട് മിനിസ്‌ക്രീനിലേക്ക് മാത്രമായി ഒതുങ്ങി പോയതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് മൃദുല ഇപ്പോള്‍. 

സിനിമയില്‍ നിന്ന് ഉണ്ടായ മോശം അനുഭവങ്ങളെ തുടര്‍ന്നാണ് ഇതെന്നാണ് നടി പറയുന്നത്. സിനിമയില്‍ പലരും അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചിരുന്നു അതിന് നില്‍ക്കാതെ ഇരുന്നപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞു. സീരിയലില്‍ നിന്ന് തനിക്ക് ഇതുവരെ അത്തരം അനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും മൃദുല പറയുന്നു. സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സിനിമയില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായി. പലരും അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചിരുന്നു അതിന് നില്‍ക്കാതെ ഇരുന്നപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞു എന്നാണ് മൃദുല പറയുന്നത്.സീരിയലില്‍ നിന്ന് തനിക്ക് ഇതുവരെ ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. സിനിമയിലേക്ക് വരുന്ന സമയത്ത് ചില ആളുകള്‍ അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന രീതിയില്‍ ചോദിച്ചിട്ടുണ്ട്. അതിനു തയ്യാറല്ല. അതൊന്നും വേണ്ടെന്ന് തീരുമാനിച്ചിട്ടാണ് തനിക്ക് വളരെ കുറഞ്ഞ ബജറ്റിലുള്ള സിനിമകളിലേക്ക് ഒതുങ്ങേണ്ടി വന്നത്.

സെറ്റ് ക്ലിയര്‍ ആയിരിക്കണം എന്ന് മാത്രമായിരുന്നു തനിക്ക്. അത് മാത്രമാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. അത് ഓക്കെ ആണെങ്കില്‍ മാത്രമാണ് കമ്മിറ്റ് ചെയ്യാറുള്ളു. സീരിയലില്‍ അങ്ങനെ ഉള്ള സംഭവങ്ങള്‍ ഒന്നും കണ്ടിട്ടില്ല. തനിക്ക് ഇതുവരെ അത്തരത്തിലുള്ള അനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

പക്ഷെ ചില ആളുകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. സീരിയല്‍ ഫീല്‍ഡിലും അങ്ങനെയൊക്കെ ഉണ്ടെന്ന്,' മൃദുല പറഞ്ഞു. യുവകൃഷ്ണയ്ക്ക് ഒപ്പമാണ് മൃദുല അഭിമുഖത്തില്‍ പങ്കെടുത്തത്.

mridula vijay open about cinima

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES