കുടുംബവിളക്ക് സെറ്റില്‍ സുമിത്രയുടെ ജന്മദിനാഘോഷം; മകനൊപ്പം കേക്ക് മുറിച്ച് നടി മീര വാസുദേവന്‍ 

Malayalilife
കുടുംബവിളക്ക് സെറ്റില്‍ സുമിത്രയുടെ ജന്മദിനാഘോഷം; മകനൊപ്പം കേക്ക് മുറിച്ച് നടി മീര വാസുദേവന്‍ 

ന്യഭാഷാ നടിയാണെങ്കിലും ശാലീന സൗന്ദര്യം കൊണ്ട് മലയാളി മനസുകള്‍ കീഴടക്കിയ നടിയാണ് മീര വാസുദേവ്. മോഹന്‍ലാലിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം തന്മാത്രയിലൂടെയാണ് മീര മലയാളത്തില്‍ അരങ്ങേറിയത്. ഇതില്‍ ശക്തമായ നായികയായിരുന്നെങ്കിലും പിന്നീട് മീരയ്ക്ക് നല്ല ചിത്രങ്ങള്‍ മലയാളത്തില്‍ അധികം ലഭിച്ചില്ല. ഇപ്പോള്‍ ഏഷ്യാനെറ്റിലെ കുടുംബവിളക്ക് സീരിയലില്‍ സുമിത്രയായിട്ടാണ് താരം തിളങ്ങുന്നത്.

വാസുദേവന്‍, ഹേമലത എന്നിവരുടെ മൂത്ത മകളായി ഒരു തമിഴ് കുടുംബത്തില്‍ മുംബൈയിലാണ് മീരാ വാസുദേവ് ജനിച്ചത്. ആര്‍ട്സ്, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവയില്‍ ബാച്ചിലര്‍ ഡിഗ്രി നേടിയ ശേഷം നിരവധി പരസ്യ ചിത്രങ്ങളിലൂടെയാണ് മീര വിജയകരമായി ഒരു മോഡലായി പ്രശസ്തി നേടിയത്. ഏതാനും ഹിന്ദി, തമിഴ്, തെലുങ്കു സിനിമകളില്‍ അഭിനയിച്ച ശേഷമായിരുന്നു മീരയുടെ മലയാളത്തിലേക്കുളള കടന്നുവരവ്.

മലയാളിയാണെന്നായിരുന്നു മീരയെ പറ്റി എല്ലാവരെടുയം ധാരണ. അത്രത്തോളം മലയാളിത്തമായിരുന്നു മീരയ്ക്കുണ്ടായത്. തന്‍മാത്രയും മോഹന്‍ലാലിന്റെ ഭാര്യയായും രണ്ടു മക്കളുടെ അമ്മയായും മീര സിനിമയില്‍ തിളങ്ങി. കുടുംബവിളക്കിലെ വീട്ടമ്മയായി തിളങ്ങുന്ന താരത്തിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. കുടുംബവിളക്കിന്റെ ലൊക്കേഷനിലാണ് സുമിത്ര പിറന്നാള്‍ ആഘോഷിച്ചത്. സഹതാരങ്ങളും ക്രൂവിലെ അംഗങ്ങളും ഒപ്പം ഉണ്ടായിരുന്നു. മകനൊപ്പമാണ് മീര കേക്ക് മുറിച്ചത്. താരത്തിന് ജന്മദിനാശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍.

meera vasudevan birthday celebration in shooing sets

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES