1990ൽ തിരുവനന്തപുരത്താണ് ലക്ഷ്മി ജനിച്ചത്. തിരുവനന്തപുരത്തെ പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഹോളി ഏഞ്ചൽസിലാണ് താരം സ്കൂൾ വിദ്യാഭാസം ചെയ്തത്. ശേഷം തിരുവനന്തപുരത്തുള്ള റീജിയണൽ ഏവിയേഷൻ ഇന്സ്ടിട്യൂട്ടിൽ നിന്ന് ബിരുദവും നേടി. ജയകുമാർ അമ്മുകുട്ടി ദമ്പതികളുടെ രണ്ടുകുട്ടികളിൽ ഒരാളാണ് താരം. ആര് വയസുകാരൻ ആരോഹ് എന്ന മകനും, ഒപ്പം എഴുപത്തി മൂന്ന് വയസ്സുള്ള അമ്മയുമാണ് താരത്തിന്റെ വീട്ടിൽ ഉള്ളത്. ഇവരുടെ അച്ഛൻ നേരത്തെ തന്നെ മരിച്ചയാളാണ്. ഇവർ ഭർത്താവുമായി ഏറെ നാളായി പിരിഞ്ഞ് കഴിയുന്ന വിവരം നടിയുടെ സോഷ്യൽ മീഡിയാ അകൗണ്ടിൽ നിന്നും മറ്റും അറിയാൻ കഴിയുന്നതാണ്. ഇതിനെ പറ്റി താരം ബിഗ്‌ബോസ്സ് ഷോയിലെയും പറഞ്ഞിരുന്നു. 2007 ലെ ഐഡിയ സ്റ്റാർ സിംഗറിൽ മത്സരിച്ച ലക്ഷ്മി ഇടയ്ക്ക് വച്ച് ഔട്ട് ആയെങ്കിലും 2015 ൽ ജയാ ടീവിയിലെ സൂപ്പർ സിങ്ങർ സൗത്ത് ഇന്ത്യ എന്ന തമിഴ് റിയാലിറ്റി ഷോയിൽ രണ്ടാം സ്ഥാനക്കാരി ആയിരുന്നു. ഒപ്പം ഇന്ത്യൻ ഐഡൽ സീസൺ പത്തിന്റെയും മത്സരാർത്ഥി ആയിരുന്നു.
ഗായിക എന്നതിലുപരി വയലിനിസ്റ്റ്, ടെലിവിഷന്‍ അവതാരക, റേഡിയോ ജോക്കി, എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ലക്ഷ്മി. രണ്ടുതരം സൗണ്ടിൽ പാട്ടുകൾ പാടുന്ന ഗായികയെന്ന അംഗീകാരമാണ് നടിക്കുള്ളത്. ഐഡിയ സ്റ്റാർ സിംഗറിൽ വന്നതിനു ശേഷമാണു താരം ദുബായിൽ ഒക്കെ സ്റ്റേജ് ഷോകൾ ചെയ്യാൻ തുടങ്ങിയത്. ബിഗ് ബോസ്സിന്റെ ഇന്‍ട്രോയില്‍ തന്നെ പ്രേക്ഷകപ്രീതി നേടിയെടുക്കാന്‍ ലക്ഷ്മിയ്ക്ക് സാധിച്ചിരുന്നു. ഈ സീസണിലെ ഇമോഷണല്‍ മത്സരാര്‍ഥി ലക്ഷ്മി ആയിരിക്കുമെന്ന സൂചന ആദ്യം തന്നെ പുറത്ത് വന്നിരുന്നു. തനിക്ക് ജോലി ചെയ്യാൻ തന്നെ നല്ല മടിയാണ് എന്ന് തുറന്നു പറഞ്ഞായിരുന്നു താരം വന്നത്. കൂടാതെ തന്നെ വീട്ടില്‍ നിന്നും അമ്മ അനുഗ്രഹിച്ച് വിട്ടതും അങ്ങനെയാണ്. പണികളെല്ലാം പഠിച്ച് നല്ലൊരു കുടുംബിനിയായിട്ട് വേണം തിരികെ വരാന്‍. ഒപ്പം ഒരു കല്യാണം കഴിക്കാനുള്ള അവസരം കിട്ടിയാല്‍ അതിനും ശ്രമിക്കണമെന്നാണ് അമ്മ പറഞ്ഞിട്ടുള്ളതെന്ന് ലക്ഷ്മി പറയുന്നു. എന്തായാലും ഇത് കേട്ടതോടെ ഒരു പ്രണയകഥ പ്രധീക്ഷിച്ചാണ് ആരാധകർ. ഈ പ്രവിശ്യത്തെ സീസണിൽ അധികവും കല്യാണം കഴിക്കാത്ത ആളുകളാണുള്ളത്.
നടിയുടെ സ്വന്തമായുള്ള യൂട്യൂബ് ചാനലിൽ നടി ഒരു വീഡിയോ ഇട്ടിരുന്നു. ചെന്നൈയിൽ ക്വറന്റീനിൽ കഴിയുമ്പോൾ എടുത്ത വീഡിയോ ആണ് ഇത്. ബിഗ്‌ബോസിൽ കയറി കഴിഞ്ഞാണ് ഇത് അപ്‌ലോഡ് ആവുന്നത്. താൻ ബിഗ്‌ബോസിൽ പോകുകയാണെന്ന് ആണ് ഇതിൽ [പറയുന്നത്. നേരത്തെ പറയാൻ പറ്റാത്തതിൽ സുഹൃത്തുക്കളോട് ക്ഷമ പറഞ്ഞായിരുന്നു താരം വീഡിയോ തുടങ്ങിയത്. വിഡിയോയിൽ വികാരഭരിതയായ നടിയെ നമുക്ക് കാണാം. താൻ ഷോയിൽ പോയി കരയേണ്ട അവസ്ഥ വന്നാൽ, അതിപ്പോൾ താൻ മാത്രമല്ല അവിടെ ആരാണ് എങ്കിലും അങ്ങിനെ ഒരു അവസ്ഥ വന്നാൽ അഭിനയം ആണ് എന്ന് കരുതരുത് എന്നാണു ഗായിക പറയുന്നത്. എല്ലാവരുടെയും പിന്തുണ വേണം എന്നും പ്രത്യേകിച്ചും പ്രവാസി സുഹൃത്തുക്കളുടെ അകമഴിഞ്ഞ പിന്തുണ താൻ പ്രതീക്ഷിക്കുന്നുണ്ട് എന്നും ലക്ഷ്മി പറയുകയുണ്ടായി. തനറെ വീട്ടുകാരെ പറ്റിയും നടി ഇതിൽ പറഞ്ഞിട്ടുണ്ട്.