കുടുംബവിളക്കിലെ ശീതളിനൊപ്പം അനുമോള്‍; പാട്ടും വിശേഷങ്ങളുമായി താരങ്ങള്‍

Malayalilife
കുടുംബവിളക്കിലെ ശീതളിനൊപ്പം അനുമോള്‍; പാട്ടും വിശേഷങ്ങളുമായി താരങ്ങള്‍

സിനിമകളെക്കാള്‍ പ്രേക്ഷകപ്രീതിയും ആരാധകരും ഉളളത് പലപ്പോഴും സീരിയലുകള്‍ക്കാണ്. സീരിയല്‍ താരങ്ങളുടെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് വലിയ ആവേശമാണ് ഉളളത്. മികച്ച സീരിയലുകള്‍ സമ്മാനിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്.   ടിആര്‍ടി റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന അഞ്ചു സീരിയലുകളും ഏഷ്യാനെറ്റിലെ ആണ്. പ്രേക്ഷകര്‍ ഏറ്റെടുത്ത പരമ്പരയാണ് വീട്ടമ്മയുടെ കഥ പറയുന്ന കുടുംബവിളക്ക്.

സീരിയലില്‍ സിദ്ധാര്‍ഥ് ആയി എത്തുന്നത് കെ കെ മേനോന്‍ ആണ്. സുമിത്രയായി എത്തുന്നത് സിനിമ നടി കൂടി ആയ മീര വാസുദേവും. സിദ്ധാര്‍ത്ഥിന്റെയും സുമിത്രയുടെയും മൂത്ത മകന്‍ അനിരുദ്ധിന്റെ വേഷത്തില്‍ എത്തുന്നത് ആനന്ദ് നാരായണ്‍ ആണ്. രണ്ടാം മകന്‍ പ്രതീഷിന്റെ വേഷത്തില്‍ എത്തുന്നത് നൂബിന്‍ ജോണി ആണ്. മകള്‍ ശീതള്‍ ആയി എത്തുന്നത് അമൃത നായര്‍ ആണ്. അനിരുദ്ധിന്റെ ഭാര്യ അനന്യ ആയി എത്തുന്നത് ആതിര മാധവ് ആണ്. ഇളയ മകള്‍ ശീതള്‍ ആയ എത്തുന്ന അമൃത ആദ്യം നെഗറ്റീവ് ഷെയിഡ് ഉള്ള കഥാപാത്രം ആയിരുന്നു എങ്കില്‍ പിന്നീട് അച്ഛനെയും അച്ഛന്റെ കാമുകിയുടെയും യഥാര്‍ത്ഥ മുഖം മനസിലാക്കുന്നതോടെ അമ്മയുടെ പക്ഷത്തേക്ക് എത്തുക ആയിരുന്നു

പത്തനാപുരം സ്വദേശിയായ അമൃത ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസിക്കുന്നത്. ഡിഗ്രി പഠനത്തിന് ശേഷം ഫേസ്ബുക്കിലൂടെയാണ് ഓഡിഷന്റെ പരസ്യം കാണുന്നത്. അങ്ങനെ അതിനയച്ച് സെലക്ടാവുകയായിരുന്നു. സീരിയലിലെ വിശേഷങ്ങള്‍ ഏറെയും പങ്കുവച്ച് എത്തുന്നത് അമൃതയാണ്. ഇപ്പോള്‍ അനുമോളും സീരിയലിലേക്ക് എത്തിയിരിക്കുകയാണ്. അനുമോള്‍ക്കൊപ്പമുളള വീഡോയ പങ്കുവച്ചാണ് അമൃത എത്തുന്നത്.


 

Read more topics: # kudumbavilaku,# sheethal,# amrutha,# anumol
kudumbavilaku sheethal amrutha and anumol

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES