Latest News

സര്‍ജറിയുടെ വേദനപോലും മറന്നു പോകുന്നു; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് കുടുംബവിളക്കിലെ അനിരുദ്ധ്

Malayalilife
 സര്‍ജറിയുടെ വേദനപോലും മറന്നു പോകുന്നു; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് കുടുംബവിളക്കിലെ അനിരുദ്ധ്

ലയാളിമിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. സീരിയലില്‍ സുമിത്രയുടെ മൂത്ത മകനായി എത്തുന്നത് ആനന്ദ് നാരായണനാണ്. ഡോക്ടര്‍ അനിരുദ്ധ് എന്ന കഥാപാത്രമായിട്ടാണ് ആനന്ദ് എത്തുന്നത്. ശ്രീജിത്ത് വിജയന്‍ അവതരിപ്പിച്ചിരുന്ന കഥാപാത്രത്തെ കുറച്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ ആനന്ദ് മനോഹരമായി ചെയ്തു. അനിരുദ്ധ് എന്ന കഥാപാത്രമായി പ്രേക്ഷകര്‍ ആനന്ദിനെ ഏറ്റെടുത്ത് കഴിഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് ആനന്ദ് താന്‍ ഒരു ശസ്ത്രക്രിയക്ക് വിധേയന്‍ ആകുന്ന കാര്യം അറിയിച്ചുകൊണ്ട് രംഗത്ത് വന്നത്. 'നല്ലത് പ്രതീക്ഷിക്കുന്നു; എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക എന്നും സ്‌പൈന്‍ സര്‍ജറിക്കായി കോസ്മോയില്‍ അഡ്മിറ്റ് ആണെന്നും ആയിരുന്നു ആനന്ദ് പറഞ്ഞത്.ഇപ്പോള്‍ വീണ്ടും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയുടെ എത്തിയിരിക്കുകയാണ് അദ്ദേഹം. 'ഇപ്പോള്‍ എങ്ങനെയുണ്ട്, വേദന ഉണ്ടോ, സുഖാണോ, വിഷമിക്കരുത്,ഞങ്ങള്‍ ഉണ്ട്, നല്ലതേ വരൂ, റസ്റ്റ് എടുക്കു, എന്ത് ഉണ്ടേലും വിളിക്കൂ,,, ഈ വാക്കുകള്‍ ആണു ഒന്ന് രണ്ടു ദിവസമായി എന്റെ ഇരു കണ്ണുകള്‍ക്കും കാതുകള്‍ക്കും വലിയൊരു ആശ്വാസമാകുന്നത്. സര്‍ജറിയുടെ വേദന പോലും മറന്നുപോകുന്നു ഞാന്‍. നന്ദി. നന്ദി. എന്നാണ് ആനന്ദ് സോഷ്യല്‍ മീഡിയ വഴി കുറിച്ചത്.

അടുത്തിടെയാണ് സോഷ്യല്‍ മീഡിയയിലൂടെ താന്‍ ഒരു സര്‍ജറിക്കായി ആശുപത്രി കിടക്കയില്‍ ആണ് എന്ന വിവരം ആരാധകരോടായി ആനന്ദ് പങ്ക് വച്ചത്. ഡിസ്‌ക്കിനുണ്ടായ പ്രശ്നത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയന്‍ ആയത്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും അദ്ദേഹം സോഷ്യല്‍ മീഡിയ വഴി നന്ദി അറിയിച്ചുകൊണ്ടും രംഗത്തു വന്നിരുന്നു.ആദ്യത്തെ സീരിയലില്‍ താരത്തിന് ശോഭിക്കാന്‍ ആയില്ലെങ്കിലും പിന്നീട് കാണാകണ്മണി, എന്ന് സ്വന്തം ജാനി, അരുന്ധതി, തുടങ്ങിയ സീരിയലുകളിലൂടെ മുന്‍ നിര നായകന്മാരുടെ ഇടയിലേക്ക് താരം ഉയര്‍ന്നു.വില്ലന്‍ കഥാപാത്രങ്ങളും, നായക കഥാപാത്രങ്ങളും തനിക്ക് കൂളായി വഴങ്ങും എന്ന് തെളിയിച്ച ആനന്ദ് സ്വാതി നക്ഷത്രവും ചോതിയിലും ശ്രദ്ധേയ  കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

kudumbavilaku actor anirudh thanking his fans

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES