വാനമ്പാടി എന്ന ഒറ്റ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ കുട്ടിയാണ് അനുമോള്‍. അനുമോനും അനുമോളുമൊക്കെയായി വാനമ്പാടിയില്‍ തകര്‍ത്തഭിനയിച്ച കുഞ്ഞുതാരത്തിന്റെ പേര് ഗൗരി കൃഷ്ണ എന്നാണ്. സീരിയലില്‍ കേന്ദ്ര കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിക്കുന്നത്. സീരിയലില്‍ മികച്ച പാട്ടുകാരിയായാണ് ഗൗരി അഭിനയിക്കുന്നതെങ്കിലും ജീവിതത്തിലും ഗൗരി നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മികച്ച പാട്ടുകാരിയാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
വളരെ കുറച്ചുനാള്‍ കൊണ്ടുതന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയ സീരിയലാണ് ഏഷ്യാനെറ്റിലെ വാനമ്പാടി. സീരിയയലിലെ പ്രധാനകഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിക്കുന്നത്. പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായ പ്രകാശ് കൃഷ്ണന്റെ മകളാണ് ഗൗരി. പല ഷോകളിലും ഗാന പിന്നണിയിലും പ്രവര്‍ത്തിച്ചു പരിചയമുള്ള പ്രകാശ് അറിയപ്പെടുന്ന ഒരു കലാകാരന്‍ ആയിരുന്നു. ഗൗരിയെ സംഗീത വഴികളിലേക്ക് കൈപിടിച്ചതും അച്ഛന്‍ തന്നെയാണ്. പക്ഷേ മകള്‍ ഉയരങ്ങള്‍ കീഴടക്കുന്നത് കാണാന്‍ കാത്തുനില്‍ക്കാതെ പ്രകാശ് ഒരു ആക്‌സിഡന്റില്‍ മരിക്കുകയായിരുന്നു. ഇതിനോടകം കേരളാ സംഗീത നാടക അക്കാദമിയുടെ മികച്ച ഗായികക്കുള്ള അവാര്‍ഡ് ഉള്‍പെടെയുള്ളവ ഗൗരി നേടിയിട്ടുണ്ട്. അതു കരസ്ഥമക്കിയതാകട്ടെ വെറും ഏഴുവയസിലും.
ഗൗരിയുടെ അമ്മ അമ്പിളിയും ഒരു ഗായികയാണ്. ഇപ്പോള്‍ അമ്മ അറിയാതെ അമ്മയുടെ ചിത്രം എടുത്ത് സോഷ്യല്‍മീഡിയയില്‍ ഗൗരി പോസ്റ്റ് ചെയ്തതാണ് വൈറലാകുന്നത്. ഇതാണ് എന്റെ അമ്മ. അമ്മ കാണാതെ പോസ്റ്റ് ചെയ്തതാണെന്നും ഗൗരി ചിത്രത്തിന് അടികുറിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനൊടൊപ്പം അനുമോളുടെ അപൂര്‍വ്വ ചിത്രങ്ങളും വൈറലാകുകയാണ്. ഇപ്പോള്‍ ചില സിനിമകളിലും ഗൗരി പാട്ടു പാടിക്കഴിഞ്ഞു. ആദ്യം അഭിനയിച്ച സീരിയല്‍ മഴവില്‍ മനോരമയിലെ 'ബന്ധുവാര് ശത്രുവാര്' ആണ്. തുടര്‍ന്ന് ചില സിനിമകളിലും വേഷം കിട്ടി. തിരുവനന്തപുരത്തെ കാര്‍മല്‍ സ്‌കൂളില്‍ ആറാം ക്ലാസിലാണ് ഗൗരി പഠിക്കുന്നത്.