Latest News

കാലത്തിന്റെ ക്രൂരതകള്‍ അവസാനിക്കുന്നില്ല; നടന്‍ കിഷോര്‍ സത്യയുടെ പോസ്റ്റില്‍ കണ്ണീരണിഞ്ഞ് ആരാധകര്‍

Malayalilife
കാലത്തിന്റെ ക്രൂരതകള്‍ അവസാനിക്കുന്നില്ല; നടന്‍ കിഷോര്‍ സത്യയുടെ പോസ്റ്റില്‍ കണ്ണീരണിഞ്ഞ് ആരാധകര്‍

ന്നലെയാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് എസ്പിബി എന്ന എസ് പി ബാലസുുബ്രഹ്മണ്യം അന്തരിച്ചത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതിഹാസമായി മാറിയ അദ്ദേഹത്തിന്റ വിയോഗം ആരാധകര്‍ക്കും സംഗീതലോകത്തിന് മുഴുവനും നഷ്ടമാണ് സമ്മാനിച്ചത്. സംഗീതം പഠിക്കാതെ തന്നെ സംഗീതഞ്ജനായി മാറിയ അദ്ദേഹത്തിന്റെ വേര്‍പാടില്‍ നിരവധി ആളുകള്‍ ആണ് അനുശോചന കുറിപ്പ് വച്ചുകൊണ്ട് രംഗത്ത് വരുന്നത്. അത്തരത്തില്‍ നടന്‍ കിഷോര്‍ സത്യ പങ്കിട്ട ഒരു പോസ്റ്റാണ് വൈറല്‍ ആകുന്നത്.

'ഞാന്‍ യു എ ഇ യില്‍ 106.2 ഹം എഫ് എം റേഡിയോയില്‍ ജോലി ചെയ്യുമ്പോള്‍ ഒന്നിലധികം പ്രാവശ്യം എസ് പി ബി സാറിനെ കാണുവാനും സംസാരിക്കാനുമൊക്കെ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിനയവും കുലീനതയും എപ്പോഴും എന്നെ വിസ്മയിപ്പിച്ചിരുന്നു. ശബരിയുടെ വേര്‍പാടിന്റെ വേദനയില്‍ നിന്നും മോചിതരാവും മുന്‍പ് മറ്റൊരു വിയോഗ വാര്‍ത്തയും കൂടെ. കാലത്തിന്റെ ക്രൂരതകള്‍ അവസാനിക്കുന്നില്ല. എസ്പിബി സാറിന്റെ ശബ്ദം ഒരുനാളും മരിക്കുന്നില്ല', എന്നാണ് കിഷോര്‍ സത്യ കുറിച്ചത്.

കഴിഞ്ഞ ആഴ്ചയ ആയിരുന്നു പ്രശ്തസ്ത ടെലിവിഷന്‍ താരവും, കിഷോര്‍ സത്യയുടെ ആത്മ മിത്രവുമായ ശബരി നാഥ് വിടവാങ്ങിയത്. ശബരിയുടെ വിയോഗവാര്‍ത്ത വന്ന ശേഷം ഹൃദയ സ്പര്‍ശിയായ ഒരു കുറിപ്പാണ് കിഷോര്‍ പങ്ക് വച്ചത്. ആശുപത്രിയിലെത്തിയപ്പോള്‍ കണ്ട കാഴ്ചയുടെ നേര്‍ദൃശ്യങ്ങളായിരുന്നു കിഷോര്‍ സത്യ പോസ്റ്റിലൂടെ പങ്കുവച്ചത്.

Read more topics: # kishore sathya,# fb post,# SPB
kishore sathyas fb post about SPB

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക