Latest News

ശ്രീകൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ച് വൈറലായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍; 'കണ്ണന് വേണ്ടി' ഒരുക്കിയ ചിത്രങ്ങളില്‍ ഒന്ന് പ്രധാനമന്ത്രിക്കും സമ്മാനിച്ചു; ഗുരുവായൂരിലെ റീലില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ കൈഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം; ജസ്‌ന സലീം വാര്‍ത്തകളില്‍ നിറയുമ്പോള്‍

Malayalilife
 ശ്രീകൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ച് വൈറലായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍; 'കണ്ണന് വേണ്ടി' ഒരുക്കിയ ചിത്രങ്ങളില്‍ ഒന്ന് പ്രധാനമന്ത്രിക്കും സമ്മാനിച്ചു; ഗുരുവായൂരിലെ റീലില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ കൈഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം; ജസ്‌ന സലീം വാര്‍ത്തകളില്‍ നിറയുമ്പോള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും റീല്‍സ് ചിത്രീകരണം നടത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ജസ്‌ന സലിം ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇതിന്റെ വീഡിയോ ജസ്‌ന പുറത്തുവിട്ടു. ആളുകള്‍ തന്നെ എന്തിന് ഇത്രയധികം വെറുക്കുന്നു എന്ന് വീഡിയോയില്‍ അവര്‍ ചോദിക്കുന്നു. കൈ മുറിച്ചാണ് ഇവര്‍ ആത്മഹത്യാ ശ്രമം നടത്തിയത്. കൈയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്നതും വീഡിയോയില്‍ കാണാം. 

കഴിഞ്ഞ ദിവസം, ഹൈക്കോടതിയുടെ നിര്‍ദ്ദേശം ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരിച്ച ജസ്‌ന സലീമിനെതിരെ ഗുരുവായൂര്‍ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലാണ് റീല്‍സ് ചിത്രീകരിച്ചത്. ഇത് ആദ്യമായിട്ടല്ല ജസ്‌ന ക്ഷേത്ര പരിസരത്ത് റീല്‍സ് എടുക്കുന്നത്. ഇതിനു മുന്‍പും ഇവര്‍ ക്ഷേത്രത്തിനകത്ത് റീല്‍സ് ചിത്രീകരിച്ചിരുന്നു, ഇത് വിവാദമായതിനെ തുടര്‍ന്നാണ് ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പോലീസ് ചുമത്തിയിരുന്നത്. 

കിഴക്കേ നടയില്‍ കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ദൃശ്യങ്ങള്‍ എടുത്ത് പ്രചരിപ്പിച്ചുവെന്നാണ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ക്ഷേത്രത്തിലെ ഉത്സവ സമയത്ത് കിഴക്കേ നടപ്പുരയിലെ ഭണ്ഡാരത്തിന് മുകളിലുള്ള ശ്രീകൃഷ്ണ വിഗ്രഹത്തില്‍ കടലാസ് മാല അണിയിച്ച് വീഡിയോയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനായിരുന്നു ഈ കേസ്. 

എന്നാല്‍ വിഷയത്തില്‍ ജസ്‌ന സലീം പ്രതികരിച്ചിരുന്നു. താന്‍ ക്ഷേത്ര നടപ്പന്തലില്‍ റീല്‍ എടുത്തിട്ടില്ലെന്നും, അവിടെയുള്ള ഒരു ഷോപ്പിന്റെ വീഡിയോയാണ് പകര്‍ത്തിയതെന്നും ജസ്‌ന വ്യക്തമാക്കി.'ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. നടപ്പന്തലില്‍ നിന്ന് ഞാന്‍ വീഡിയോ എടുത്തിട്ടില്ല. അവിടെയുള്ള ഒരു ഷോപ്പിന്റെ വീഡിയോ മാത്രമാണ് എടുത്തത്. ഗുരുവായൂരില്‍ മുറിച്ചത് മുട്ട ഇല്ലാത്ത കേക്കാണ്. റീല്‍ എടുത്തിട്ടില്ല,' എന്ന് ജസ്‌ന സലീം വ്യക്തമാക്കി. കോഴിക്കോട് സ്വദേശിയായ ജസ്‌ന സലിം ശ്രീകൃഷ്ണന്റെ ചിത്രങ്ങള്‍ വരയ്ക്കുന്നതിലൂടെയാണ് പ്രശസ്തി നേടിയത്. ശ്രീകൃഷ്ണനോടുള്ള ഭക്തി പ്രകടിപ്പിച്ച് 'കണ്ണന് വേണ്ടി' എന്ന പേരില്‍ നിരവധി ചിത്രങ്ങള്‍ ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. 

2024 ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ സന്ദര്‍ശിച്ചപ്പോള്‍, ജസ്‌ന സലിം വരച്ച ശ്രീകൃഷ്ണന്റെ ചിത്രം അദ്ദേഹത്തിന് സമ്മാനമായി നല്‍കിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ താന്‍ നേരിട്ട വിമര്‍ശനങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍, താന്‍ മതം ഉപേക്ഷിച്ച് 'മനുഷ്യന്‍' എന്ന നിലയില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നതായി ജസ്‌ന സലിം പറഞ്ഞിരുന്നു. ഈ പ്രഖ്യാപനവും പുതിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.

കോഴിക്കോട് സ്വദേശിയായ ഇവര്‍ പ്രധാനമായും ശ്രീകൃഷ്ണന്റെ ചിത്രങ്ങള്‍ വരയ്ക്കുന്നതിലൂടെയാണ് ശ്രദ്ധേയയായത്. ഒരു മുസ്ലീം വനിതയായിരിക്കെ ശ്രീകൃഷ്ണനോടുള്ള ഭക്തിയുടെ പേരില്‍ ഇവര്‍ പ്രശസ്തയാണ്.

Read more topics: # ജസ്‌ന സലിം
jasna salim hospitalized reel guruvayur

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES